ദൈവഹിതത്തിനനുസൃതമായ ഒരു ജീവിതം നയിക്കുക എന്നതാണ് ഓരോ യഥാർത്ഥ ക്രിസ്ത്യാനിയുടെയും അഭിലാഷം. താൻ ചെയ്യുന്ന ഓരോ പ്രവൃത്തിയും, എടുക്കുന്ന ഓരോ തീരുമാനവും,പോകുന്ന ഓരോ വഴിയും ദൈവഹിതത്തിനനുസൃതമായിരിക്കണമെന്ന് അവൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ദൈവഹിതം ചെയ്യുന്നതിലാണ് തനിക്ക് ക്ഷേമമുള്ളതെന്നും സ്വന്തം വിവേകത്തിൽ ആശ്രയിക്കുന്നത് വളരെ അപകടകരമാണെന്നും അവന് നന്നായി അറിയാം.
ന്യായപ്രമാണത്തിലെ ഈ പത്തു കല്പനകൾ ദൈവം തന്നെ തന്റെ വിരൽ കൊണ്ട് എഴുതുകയാണ് ചെയ്തത്. നിയമ പെട്ടകത്തിലും ഈ പത്തു കല്പനകൾ അടങ്ങിയ രണ്ട് പലകകൾ വയ്ക്കുകയുണ്ടായി (പുറപ്പാട് 34:28, ആവർത്തനം 4:13, 10:4). ന്യായപ്രമാണത്തിന്റെ ശേഷമുള്ള ഭാഗം ദൈവം പറഞ്ഞ കാര്യങ്ങൾ ആത്മാവിന്റെ പ്രചോദനത്താൽ മോശ എഴുതിയതാണെങ്കിൽ, ഈ പത്ത് കൽപ്പനകൾ ദൈവം തന്നെ രണ്ട് പലകകളിൽ എഴുതിയതാണ്. അതുകൊണ്ട് ഈ പത്തു കല്പനകൾ വളരെ പ്രധാന്യമുള്ളവയാണ്. അങ്ങനെ പറയുമ്പോൾ ശേഷമുള്ള വാക്കുകൾ പ്രാധാന്യമുള്ളവയല്ല എന്നല്ല, എന്നാൽ ഈ പത്തു കൽപ്പനകളിലെ ധാർമ്മികവും ആത്മീയവുമായ വിഷയങ്ങളാണ് മുഴുവൻ തിരുവെഴുത്തുകളുടെയും സത്ത. തിരുവെഴുത്തുകളിലെ മറ്റെല്ലാ പഠിപ്പിക്കലുകളും ഈ പത്തു കൽപ്പനകളിൽ ഏതെങ്കിലും ഒന്നിന്റെ പരിധിയ്ക്കുള്ളിൽ പറയപ്പെട്ടിരിക്കുന്നതാണ്. ഈ പത്തു കല്പനകൾ പ്രധാന തലക്കെട്ടുകൾ (Main Headings) എന്നു കരുതിയാൽ, അവയുടെ വിശദീകരണങ്ങളാണ് ശേഷമുള്ള തിരുവെഴുത്തുകൾ. സുവിശേഷങ്ങൾ ഉൾപ്പെടെ എല്ലാ തിരുവേഴുത്തുകളും ഈ പത്തു കൽപ്പനകളുടെ പരിധിക്കുള്ളിൽ ആണ് എഴുതപ്പെട്ടത്. അതുകൊണ്ട് ഈ പത്തു കല്പനകൾ ദൈവത്തിന്റെ ധാർമ്മിക സ്വഭാവത്തിന്റെ പ്രതിഫലനമാണെന്ന് നാം മനസ്സിലാക്കണം.
“പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞത്: ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ച്, തന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ.” (മത്തായി 16:24 )
പിന്നെ യേശു ശിഷ്യന്മാരോട് "ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ", ഇവിടെ "ഇച്ഛിക്കുക" എന്ന വാക്ക് ദൃഢനിശ്ചയത്തെ സൂചിപ്പിക്കുന്നു. “തന്നെത്താൻ ത്യജിച്ച് തന്റെ ക്രൂശ് എടുത്ത്.. (ക്രൂശ് എന്നല്ല “തന്റെ ക്രൂശ്”) എന്നെ അനുഗമിക്കട്ടെ”. അതുപോലെ ലൂക്കൊസ് 14:27-ൽ “തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്റെ പിന്നാലെ വരാത്തവനും എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല” എന്നും ക്രിസ്തു അരുളിച്ചെയ്തു. അതുകൊണ്ട് നമ്മുടെ ഇഷ്ടാനുസാരം ചെയ്യേണ്ട ഒരു കാര്യമല്ല ഇത്
അവനോട് കൂട്ടായ്മ ഉണ്ട് എന്ന് പറയുകയും ഇരുട്ടില് നടക്കുകയും ചെയ്താല് നാം ഭോഷ്കു പറയുന്നു. സത്യം പ്രവര്ത്തിക്കുന്നതുമില്ല. (1 യോഹന്നാന് 1:6)
കര്ത്താവായ യേശുക്രിസ്തുവില് വിശ്വസിക്കുന്ന എല്ലാവരും രക്ഷിക്കപെട്ടവരാണോ? ഈ ചോദ്യം വിവാദപരമാണെന്ന് എനിക്കറിയാം. എങ്കിലും ഇത് അനേകരുടെ രക്ഷയെക്കുറിച്ചായതുകൊണ്ടാണ് ഞാന് ചോദിക്കുന്നത്. കാരണം യഥാര്ത്ഥ വിശ്വാസമായി തോന്നുമെങ്കിലും വഞ്ചിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്യുന്ന വ്യാജ വിശ്വാസവും ഉണ്ടെന്ന് ബൈബിള് മുന്നറിയിപ്പ് നല്കുന്നു. “കര്ത്താവേ, കര്ത്താവേ” എന്ന് പറയുന്ന എല്ലാവരും സ്വര്ഗ്ഗരാജ്യം അവകാശമാക്കുകയില്ലെന്നും, പലരെയും പഠിപ്പിക്കുന്നവര് വിശ്വാസം വിട്ട് ഉഴലാന് സാധ്യത യുണ്ടെന്നും, അവന്റെ നാമത്തില് പ്രവചിക്കുന്നതും, ഭൂതങ്ങളെ പുറത്താക്കുന്നതും, നിരവധി അത്ഭുതങ്ങള് ചെയ്യുന്നതും സ്വര്ഗ്ഗത്തില് പ്രവേശിക്കാനുള്ള യോഗ്യതകളല്ലെന്ന് ബൈബിള് സ്ഥിരീകരിക്കുന്നു.
സങ്കീർത്തനങ്ങൾ 1:1-3 ആസ്പദമാക്കി 'ഭാഗ്യവാൻ' എന്ന വ്യക്തിയുടെ സവിശേഷതകളാണ് ഈ ലേഖനം വിവരിക്കുന്നത്. ഇതിൽ പ്രധാനമായും മൂന്ന് കാര്യങ്ങൾ അടങ്ങിയിരിക്കുന്നു: വേർപാട്, വചനധ്യാനം, ഫലപ്രദമായ ജീവിതം. ഒന്നാമതായി, ഭാഗ്യവാൻ ദുഷ്ടന്മാരുടെ ആലോചനയോ, പാപികളുടെ വഴിയോ, പരിഹാസികളുടെ ഇരിപ്പിടമോ സ്വീകരിക്കാതെ ലോകത്തിൽ നിന്ന് വേർപെട്ട് ജീവിക്കുന്നു. രണ്ടാമതായി, അവൻ രാപ്പകൽ യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിക്കുകയും അത് ധ്യാനിക്കുകയും ചെയ്യുന്നു. മൂന്നാമതായി, ആറ്റരികത്തു നട്ടിരിക്കുന്ന വൃക്ഷം പോലെ അവൻ തക്കസമയത്ത് ഫലം കായ്ക്കുന്നവനും, ഇല വാടാത്തവനും, ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കുന്നവനുമായിരിക്കും. ലോകത്തിൽ നിന്ന് വേർപെട്ട് ദൈവവചനത്തിൽ വസിക്കുന്നവർക്ക് മാത്രമേ ദൈവമഹത്വത്തിനായി ഫലം കായ്ക്കാൻ സാധിക്കുകയുള്ളൂ എന്ന് ലേഖനം സമർത്ഥിക്കുന്നു.
ജീവിതത്തിലെ കഷ്ടപ്പാടുകളിലും വിഷാദത്തിലും തളരാതെ, ദാവീദിനെപ്പോലെ ദൈവത്തിൽ പ്രത്യാശ വയ്ക്കണമെന്ന് ഈ ലേഖനം ഓർമ്മിപ്പിക്കുന്നു. സ്വയം പരിശോധന നടത്തി, ദൈവത്തിന്റെ കരുണയിലും ശക്തിയിലും വിശ്വസ്തതയിലും പൂർണ്ണമായി ആശ്രയിക്കുക. ഏത് പ്രതിസന്ധിയിലും ദൈവം നമ്മെ കൈവിടില്ലെന്നും ദുഃഖം സന്തോഷമായി മാറുമെന്നും സങ്കീർത്തനം 42:5 ആസ്പദമാക്കി ഇതിൽ സമർത്ഥിക്കുന്നു.
ക്രിസ്തുവിനെ സേവിക്കാൻ വിളിക്കപ്പെട്ട ഒരു ദാസന്റെ ശുശ്രൂഷയ്ക്ക് വിവിധ വശങ്ങളുണ്ട്. രക്ഷിക്കപ്പെടാത്തവരോട് അവൻ സുവിശേഷം പ്രസംഗിക്കുകയും ദൈവജനത്തെ ജ്ഞാനത്തോടെയും വിവേകത്തോടെയും പോഷിപ്പിക്കുകയും വേണം (യിരെമ്യാവ് 3:15). അവൻ "ജനത്തിന്റെ വഴിയിൽ നിന്ന് ഇടർച്ചകളെ നീക്കിക്കളയുക" (യെശയ്യാവ് 57:14) മാത്രമല്ല, "ഉറക്കെ നിലവിളിച്ചു കൊണ്ട് ജനത്തിന് അവരുടെ ലംഘനത്തേയും, പാപങ്ങളേയും അറിയിക്കുക" (യെശയ്യാവ് 58:1; 1 തിമോത്തി 4:2;) എന്ന കൽപ്പനയും അനുസരിച്ച് പ്രവര്ത്തിക്കണം. ഇതിനെല്ലാം പുറമേ, “എന്റെ ജനത്തെ ആശ്വസിപ്പിക്കുവിൻ, ആശ്വസിപ്പിക്കുവിൻ” (യെശയ്യാവ് 40:1) എന്ന ദൈവത്തിന്റെ വാക്കുകളും പാലിച്ചുകൊണ്ട് അവൻ ശുശ്രൂഷിക്കേണ്ടതുണ്ട്.
©️ 2025. ഈ വെബ്സൈറ്റിന്റെ എല്ലാ അവകാശങ്ങളും vachanaprabha.com ന്റെതാണ്.