ഇന്ന്, തെറ്റുകൾ തുറന്നുകാട്ടുന്നതും പേരുകൾ വെളിപ്പെടുത്തുന്നതും തെറ്റാണെന്ന് പലരും കരുതുന്നു. ലിബറൽ ചിന്താഗതിക്കാർ എപ്പോഴും അങ്ങനെ വിശ്വസിക്കുന്നവരാണ്, എന്നാൽ സമീപകാലത്ത് ബൈബിളിനോട് പ്രതിജ്ഞാബദ്ധരാണെന്ന് അവകാശപ്പെടുന്ന സുവിശേഷവിഹിതരേയും കൃപാവരങ്ങൾ ഉണ്ടെന്ന് അവകാശപ്പെടുന്ന കരിസ്മാറ്റിക്കുകാരേയും ഇത് കൂടുതൽ ബാധിച്ചിട്ടുണ്ട്.
പിശാച് ഒരു തുടക്കക്കാരനല്ല, മറിച്ച് അനുകരിക്കുന്നവനാണ്. കർത്താവായ യേശുക്രിസ്തു ദൈവത്തിന്റെ ഏകജാതനായ പുത്രൻ എന്ന പോലെ പിശാചിന് നാശത്തിന്റെ പുത്രൻ ഉണ്ട്.([simple_tooltip content='ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുത്; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധര്‍മ്മമൂര്‍ത്തിയുമായവന്‍ വെളിപ്പെടുകയും വേണം.'] 2 തെസ്സലോനിക്യര്‍ 2:3 [/simple_tooltip])
ഒരു പരിശുദ്ധ ത്രിത്വമുള്ളതുപോലെ ഒരു തിന്മയുടെ ത്രിത്വവുമുണ്ട്([simple_tooltip content='അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവര്‍ എന്നെന്നേക്കും രാപ്പകല്‍ ദണ്ഡനം സഹിക്കേണ്ടിവരും'] വെളിപ്പാട് 20:10 [/simple_tooltip]) ദൈവത്തിന്റെ മക്കൾ എന്നു നാം വായിക്കുന്നതു പോലെ ദുഷ്ടന്റെ പുത്രന്മാർ എന്നും വായിക്കുന്നു. ([simple_tooltip content='കള ദുഷ്ടന്റെ പുത്രന്മാര്; അതു വിതെച്ച ശത്രു പിശാചു; കൊയ്ത്തു ലോകാവസാനം;'] മത്തായി 13:38 [/simple_tooltip]; [simple_tooltip content='നിങ്ങള്‍ പിശാചെന്ന പിതാവിന്റെ മക്കള്‍; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്വാനും ഇച്ഛിക്കുന്നു. അവന് ആദിമുതല് കുലപാതകന് ആയിരുന്നു; അവനില്‍ സത്യം ഇല്ലായ്കകൊണ്ടു സത്യത്തില്‍ നിലക്കുന്നതുമില്ല. അവന് ഭോഷകു പറയുമ്പോള്‍ സ്വന്തത്തില്‍ നിന്നു എടുത്തു പറയുന്നു; അവന് ഭോഷ്ക് പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.'] യോഹന്നാന് 8:44 [/simple_tooltip]) 'ഇച്ഛിക്ക എന്നതും പ്രവര്‍ത്തിക്ക എന്നതും നിങ്ങളില്‍ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവര്‍ത്തിക്കുന്നത്' (ഫിലിപ്പി 2:13) എന്ന് പറയുന്നതുപോലെ അനുസരണക്കേടിന്റെ മക്കളിൽ പ്രവർത്തിക്കുന്ന ആത്മാവ് പിശാചാണ് എന്നും പറയുന്നു. ([simple_tooltip content='അവയില്‍ നിങ്ങള്‍ മുമ്പെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിനും അനുസരണക്കേടിന്റെ മക്കളില്‍ ഇപ്പോള്‍ വ്യാപരിക്കുന്ന ആത്മാവിനും അധിപതിയായവനെയും അനുസരിച്ചു നടന്നു'] എഫേസ്യര്‍ 2:2 [/simple_tooltip] ) 'ദൈവഭക്തിയുടെ മര്‍മ്മം' ഉള്ളത് പോലെ തന്നെ ([simple_tooltip content='അവന് ജഡത്തില്‍ വെളിപ്പെട്ടു; ആത്മാവില്‍ നീതീകരിക്കപ്പെട്ടു; ദൂതന്മാര്ക്കും പ്രത്യക്ഷനായി; ജാതികളുടെ ഇടയില്‍ പ്രസംഗിക്കപ്പെട്ടു ലോകത്തില്‍ വിശ്വസിക്കപ്പെട്ടു; തേജസ്സില്‍ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മര്‍മ്മം സമ്മതമാംവണ്ണം വലിയതാകുന്നു.'] 1 തിമോത്തി 3:16 [/simple_tooltip]) 'അധര്‍മ്മത്തിന്റെ മര്‍മ്മ'വുമുണ്ട്. ([simple_tooltip content='അധര്‍മ്മത്തിന്റെ മര്‍മ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ടു; ഇതുവരെ തടുക്കുന്നവന്‍ വഴിയില്‍നിന്നു നീങ്ങിപോക മാത്രം വേണം.'] 2 തെസ്സലോനിക്യര്‍ 2:7 [/simple_tooltip]) ദൈവം തന്റെ ദാസന്മാരുടെ നെറ്റിയിൽ മുദ്രയിടുവാനായി തന്റെ ദൂതന്മാരെ നിയോഗിക്കുന്നതു പോലെ തന്നെ ([simple_tooltip content='നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയില്‍ ഞങ്ങള്‍ മുദ്രയിട്ടു കഴിയുവോളം ഭൂമിക്കും സമൂദ്രത്തിന്നും വൃക്ഷങ്ങള്‍ക്കും കേടുവരുത്തരുത് എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.'] വെളിപ്പാട് 7:3 [/simple_tooltip] ) പിശാചും തന്റെ ഭക്തന്മാരുടെ നെറ്റിയിൽ മുദ്രയിടുവാനായി തന്റെ പ്രതിനിധികളെ നിയോഗിക്കുന്നു എന്ന് വചനം പഠിപ്പിക്കുന്നു.([simple_tooltip content='മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വിലക്കുകയോ ചെയ്വാന് വഹിയാതെയും ആക്കുന്നു.'] വെളിപ്പാട് 13:16 [/simple_tooltip]) 'ദൈവത്തിന്റെ ആത്മാവ്' സകലത്തേയും 'ദൈവത്തിന്റെ ആഴങ്ങളെയും' ആരായുന്നു എന്ന് നാം വായിക്കുന്നില്ലേ.([simple_tooltip content='നമുക്കോ ദൈവം തന്റെ ആത്മാവിനാല്‍ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.'] 1 കൊരിന്ത്യര്‍ 2:10 [/simple_tooltip]) അതുപോലെ സാത്താനും അവന്റെ 'ആഴത്തിലുള്ള സത്യങ്ങള്‍' അറിയിക്കുന്നു എന്ന് ബൈബിള്‍ പറയുന്നു.([simple_tooltip content='എന്നാല്‍ ഈ ഉപദേശം കൈക്കൊള്ളാതെയും അവര്‍ പറയുംപോലെ സാത്താന്റെ ആഴങ്ങള്‍ അറിഞ്ഞിട്ടില്ലാതെയും തുയഥൈരയിലെ ശേഷം പേരോടു വേറൊരു ഭാരം ഞാന്‍ നിങ്ങളുടെ മേല്‍ ചുമത്തുന്നില്ല.']വെളിപ്പാട്2:24 [/simple_tooltip]) ക്രിസ്തു അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചതുപോലെ തന്നെ സാത്താനും പ്രവർത്തിക്കാൻ കഴിയും([simple_tooltip content='അധര്‍മ്മമൂര്‍ത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവര്‍ക്കും സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും;'] 2 തെസ്സലോനിക്യര്‍ 2:9 [/simple_tooltip]). ക്രിസ്തു സിംഹാസനത്തിൽ ഇരിക്കുന്നതുപോലെ സാത്താനും സിംഹാസനത്തിൽ ഇരിക്കുന്നു. ([simple_tooltip content='നീ എവിടെ പാര്‍ക്കുന്നു എന്നും അതു സാത്താന്റെ സിംഹാസനം ഉള്ളേടം എന്നും ഞാന്‍ അറിയുന്നു; നീ എന്റെ നാമം മുറുകെ പിടിച്ചിരിക്കുന്നു; നിങ്ങളുടെ ഇടയില്‍, സാത്താന് പാര്ക്കുംന്നേടത്തു തന്നേ, എന്റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസിനെ കൊന്ന കാലത്തുപോലും നീ എങ്കലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല.'] വെളിപ്പാട് 2:13 [/simple_tooltip]) ക്രിസ്തുവിന് ഒരു സഭ ഉള്ളതുപോലെ സാത്താനും പള്ളിയുണ്ട്. ([simple_tooltip content='ഞാന്‍ നിന്റെ കഷ്ടതയും ദാരിദ്ര്യവും — നീ ധനവാനാകുന്നു താനും — തങ്ങള്‍ യെഹൂദര്‍ എന്നു പറയുന്നുവെങ്കിലും യെഹൂദരല്ല, സാത്താന്റെ പള്ളിക്കാരായവരുടെ ദൂഷണവും അറിയുന്നു.']വെളിപ്പാട് 2:9 [/simple_tooltip]) 'ക്രിസ്തു ലോകത്തിന്റെ വെളിച്ചമാണ്'. അതുപോലെ സാത്താനും 'പ്രകാശത്തിന്റെ ദൂതനായി' രൂപാന്തരപ്പെട്ടു.([simple_tooltip content='സാത്താന് താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.'] 2 കൊരിന്ത്യര്‍ 11:14 [/simple_tooltip]) ക്രിസ്തു അപ്പോസ്തലന്മാരെ നിയമിച്ചതുപോലെ സാത്താനും അപ്പോസ്തലന്മാർ ഉണ്ട്.
അപ്പൊസ്തലനായ പത്രോസ് പൗലോസിന്റെ ലേഖനങ്ങളെ ഉദ്ദേശിച്ച്, “അജ്ഞരും അസ്ഥിരരുമായവർ മറ്റു തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിനായി കോട്ടിക്കളയുന്നു” (2 പത്രോസ് 3:16) എന്ന് പറഞ്ഞിരിക്കുന്നതിനാല്‍ ചിലർ തുടക്കം മുതൽ തന്നെ തിരുവെഴുത്തുകളെ തെറ്റിദ്ധരിക്കുകയോ വളച്ചൊടിക്കുകയോ ചെയ്തിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. അങ്ങനെ, വിനാശകരമായ ഒരു ദുരുപദേഷ്ടാവിനാല് വളച്ചൊടിക്കപ്പെടുകയും, ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളിൽ ക്രിസ്ത്യാനികൾക്കും വിഗ്രഹങ്ങളെ ആരാധിക്കാമെന്ന് പറയാൻ ആധാരമായി കാണിക്കുകയും ചെയ്യുന്ന തിരുവെഴുത്തിനെ വിശകലനം ചെയ്യുന്നതിനാണ് ഞാൻ ഈ ലേഖനം എഴുതുന്നത്.
ഇന്നത്തെ ക്രിസ്തീയ സമൂഹത്തിലെ ചില ഉപദേഷ്ടാക്കൾ ചില തിരുവെഴുത്തുകളെ തെറ്റിദ്ധരിച്ചു കൊണ്ട്, രക്ഷ, പാപമോചനം, പരിശുദ്ധാത്മാവ് എന്നിവ ലഭിക്കാനുള്ള ഏക മാർഗം സ്നാനമാണെന്ന് പഠിപ്പിക്കുന്നു.
രക്ഷ കൃപയാൽ വിശ്വാസത്തിലൂടെ മാത്രമാണെന്ന് പഠിപ്പിച്ച അപ്പൊസ്തലന്മാരുടെ സുവിശേഷത്തിന് ഇത് വിരുദ്ധമാണ്. ഈ തിരുവെഴുത്ത് നോക്കിയാലും.
“യേശുവിനെ കർത്താവ് എന്നു വായ്കൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായ്കൊണ്ടു രക്ഷയ്ക്കായി ഏറ്റുപറകയും ചെയ്യുന്നു” (റോമർ 10:9-10).
©️ 2025. ഈ വെബ്സൈറ്റിന്റെ എല്ലാ അവകാശങ്ങളും vachanaprabha.com ന്റെതാണ്.