ബൈബിൾ

  • യെഹെസ്കേൽ അധ്യായം-7
0:00
0:00
Hide Books
  • പഴയ നിയമം
  • പുതിയ നിയമം
  • ആദിപുസ്തകം
  • പുറപ്പാട്
  • ലേവ്യപുസ്തകം
  • സംഖ്യാപുസ്തകം
  • ആവർത്തനം
  • യോശുവ
  • ന്യായാധിപന്മാർ
  • രൂത്ത്
  • 1 ശമൂവേൽ
  • 2 ശമൂവേൽ
  • 1 രാജാക്കന്മാർ
  • 2 രാജാക്കന്മാർ
  • 1 ദിനവൃത്താന്തം
  • 2 ദിനവൃത്താന്തം
  • എസ്രാ
  • നെഹെമ്യാവു
  • എസ്ഥേർ
  • ഇയ്യോബ്
  • സങ്കീർത്തനങ്ങൾ
  • സദൃശ്യവാക്യങ്ങൾ
  • സഭാപ്രസംഗി
  • ഉത്തമഗീതം
  • യെശയ്യാവ്
  • യിരെമ്യാവു
  • വിലാപങ്ങൾ
  • യെഹെസ്കേൽ
  • ദാനീയേൽ
  • ഹോശേയ
  • യോവേൽ
  • ആമോസ്
  • ഒബദ്യാവ്
  • യോനാ
  • മീഖാ
  • നാഹൂം
  • ഹബക്കൂക്ക്
  • സെഫന്യാവ്
  • ഹഗ്ഗായി
  • സെഖര്യാവ്
  • മലാഖി
1
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍മനുഷ്യപുത്രാ,
2
മനുഷ്യപുത്രാ, യഹോവയായ കര്‍ത്താവു യിസ്രായേല്‍ദേശത്തോടു ഇപ്രകാരം അരുളിച്ചെയ്യുന്നുഅവസാനം! ദേശത്തിന്റെ നാലുഭാഗത്തും അവസാനം വന്നിരിക്കുന്നു.
4
എന്റെ കണ്ണു നിന്നെ ആദരിക്കാതെയും ഞാന്‍ കരുണ കാണിക്കാതെയും നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നോടു പകരം ചെയ്യും; നിന്റെ മ്ളേച്ഛതകള്‍ നിന്റെ നടുവില്‍ വെളിപ്പെട്ടുവരും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
5
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഒരു അനര്‍ത്ഥം ഒരു അനര്‍ത്ഥം ഇതാ, വരുന്നു!
6
അവസാനം വന്നിരിക്കുന്നു! അവസാനം വന്നിരിക്കുന്നു! അതു നിന്റെ നേരെ ഉണര്‍ന്നുവരുന്നു! ഇതാ, അതു വരുന്നു.
7
ദേശനിവാസിയേ, ആപത്തു നിനക്കു വന്നിരിക്കുന്നു; കാലമായി, നാള്‍ അടുത്തു; മലകളില്‍ ആര്‍പ്പുവിളി; സന്തോഷത്തിന്റെ ആര്‍പ്പുവിളിയല്ല.
8
ഇപ്പോള്‍ ഞാന്‍ വേഗത്തില്‍ എന്റെ ക്രോധം നിന്റെമേല്‍ പകര്‍ന്നു, എന്റെ കോപം നിന്നില്‍ നിവര്‍ത്തിക്കും; ഞാന്‍ നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നെ ന്യായം വിധിച്ചു നിന്റെ സകലമ്ളേച്ഛതകള്‍ക്കും നിന്നോടു പകരം ചെയ്യും.
9
എന്റെ കണ്ണു ആദരിക്കാതെയും ഞാന്‍ കരുണ കാണിക്കാതെയും നിന്റെ നടപ്പിന്നു തക്കവണ്ണം ഞാന്‍ നിന്നോടു പകരം ചെയ്യും; നിന്റെ മ്ളേച്ഛതകള്‍ നിന്റെ നടുവില്‍ വെളിപ്പെട്ടുവരും; യഹോവയായ ഞാനാകുന്നു ദണ്ഡിപ്പിക്കുന്നതു എന്നു നിങ്ങള്‍ അറിയും.
10
ഇതാ, നാള്‍; ഇതാ, അതു വരുന്നു; നിന്റെ ആപത്തു പുറപ്പെട്ടിരിക്കുന്നു; വടി പൂത്തു അഹങ്കാരം തളിര്‍ത്തിരിക്കുന്നു.
11
സാഹസം ദുഷ്ടതയുടെ വടിയായിട്ടു വളര്‍ന്നിരിക്കുന്നു; അവരിലോ അവരുടെ കോലാഹലത്തിലോ അവരുടെ സമ്പത്തിലോ ഒന്നും ശേഷിക്കയില്ല; അവരെക്കുറിച്ചു വിലാപം ഉണ്ടാകയുമില്ല.
12
കാലം വന്നിരിക്കുന്നു; നാള്‍ അടുത്തിരിക്കുന്നു; അതിന്റെ സകല കോലാഹലത്തിന്മേലും ക്രോധം വന്നിരിക്കയാല്‍ വാങ്ങുന്നവന്‍ സന്തോഷിക്കയും വിലക്കുന്നവന്‍ ദുഃഖിക്കയും വേണ്ടാ.
13
അവര്‍ ജീവിച്ചിരുന്നാലും വിലക്കുന്നവന്നു വിറ്റതു മടക്കിക്കിട്ടുകയില്ല; ദര്‍ശനം അതിന്റെ സകലകോലാഹലത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരികയില്ല; അകൃത്യത്തില്‍ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കയില്ല.
14
അവര്‍ കാഹളം ഊതി സകലവും ഒരുക്കുന്നു; എന്നാല്‍ എന്റെ ക്രോധം അതിന്റെ സകല കോലാഹലത്തിന്മേലും വന്നിരിക്കയാല്‍ ആരും യുദ്ധത്തിന്നു പോകുന്നില്ല,
15
പുറത്തു വാള്‍, അകത്തു മഹാമാരിയും ക്ഷാമവും; വയലില്‍ ഇരിക്കുന്നവന്‍ വാള്‍കൊണ്ടു മരിക്കും; പട്ടണത്തില്‍ ഇരിക്കുന്നവന്‍ ക്ഷാമത്തിന്നും മഹാമാരിക്കും ഇരയായിത്തീരും.
16
എന്നാല്‍ അവരില്‍വെച്ചു ചാടിപ്പോകുന്നവര്‍ ചാടിപ്പോകയും ഔരോരുത്തനും താന്താന്റെ അകൃത്യത്തെക്കുറിച്ചു താഴ്വരകളിലെ പ്രാവുകളെപ്പോലെ മലകളില്‍ ഇരുന്നു കുറുകുകയും ചെയ്യും.
17
എല്ലാകൈകളും തളരും; എല്ലാമുഴങ്കാലുകളും വെള്ളംപോലെ ഒഴുകും.
18
അവര്‍ രട്ടുടുക്കും; ഭീതി അവരെ മൂടും; സകലമുഖങ്ങളിലും ലജ്ജയും എല്ലാതലകളിലും കഷണ്ടിയും ഉണ്ടായിരിക്കും.
19
അവര്‍ തങ്ങളുടെ വെള്ളി വീഥികളില്‍ എറിഞ്ഞുകളയും; പൊന്നു അവര്‍ക്കും മലമായി തോന്നും; അവരുടെ വെള്ളിക്കും പൊന്നിന്നും യഹോവയുടെ കോപദിവസത്തില്‍ അവരെ വിടുവിപ്പാന്‍ കഴികയില്ല; അതിനാല്‍ അവരുടെ വിശപ്പടങ്ങുകയില്ല, അവരുടെ വയറു നിറകയും ഇല്ല; അതു അവര്‍ക്കും അകൃത്യഹേതു ആയിരുന്നുവല്ലോ.
20
അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവര്‍ ഡംഭത്തിന്നായി പ്രയോഗിച്ചു; അതുകൊണ്ടു അവര്‍ തങ്ങള്‍ക്കു മ്ളേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാല്‍ ഞാന്‍ അതു അവര്‍ക്കും മലമാക്കിയിരിക്കുന്നു.
21
ഞാന്‍ അതു അന്യന്മാരുടെ കയ്യില്‍ കവര്‍ച്ചയായും ഭൂമിയിലെ ദുഷ്ടന്മാര്‍ക്കും കൊള്ളയായും കൊടുക്കും; അവര്‍ അതു അശുദ്ധമാക്കും.
22
ഞന്‍ എന്റെ മുഖം അവരില്‍നിന്നു തിരിക്കും. അവര്‍ എന്റെ വിധിയെ അശുദ്ധമാക്കും; കവര്‍ച്ചക്കാര്‍ അതിന്നകത്തു കടന്നു അതിനെ അശുദ്ധമാക്കും.
23
ദേശം രക്തപാതകംകൊണ്ടും നഗരം സാഹസംകൊണ്ടും നിറഞ്ഞിരിക്കയാല്‍ നീ ഒരു ചങ്ങല ഉണ്ടാക്കുക.
24
ഞാന്‍ ജാതികളില്‍ അതിദുഷ്ടന്മാരായവരെ വരുത്തും; അവര്‍ അവരുടെ വീടുകളെ കൈവശമാക്കും; ഞാന്‍ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; അവരുടെ വിശുദ്ധസ്ഥലങ്ങള്‍ അശുദ്ധമായിത്തീരും.
25
നാശം വരുന്നു! അവര്‍ സമാധാനം അന്വേഷിക്കും; എന്നാല്‍ അതു ഇല്ലാതെ ഇരിക്കും;
26
അപകടത്തിന്മേല്‍ അപകടവും ശ്രുതിമേല്‍ ശ്രുതിയും വന്നുകൊണ്ടിരിക്കും; അവര്‍ പ്രവാചകനോടു ദര്‍ശനം അന്വേഷിക്കും; എന്നാല്‍ പുരോഹിതന്റെ പക്കല്‍നിന്നു ഉപദേശവും മൂപ്പന്മാരുടെ പക്കല്‍നിന്നു ആലോചനയും പൊയ്പോകും.
27
രാജാവു ദുഃഖിക്കും പ്രഭു സ്തംഭനം ധരിക്കും; ദേശത്തെ ജനത്തിന്റെ കൈകള്‍ വിറെക്കും; ഞാന്‍ അവരുടെ നടപ്പിന്നു തക്കവണ്ണം അവരോടു പകരം ചെയ്യും; അവര്‍ക്കും ന്യായമായതുപോലെ അവരെ വിധിക്കും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും.
 
ഏറ്റവും പുതിയ പുസ്തകങ്ങൾ, ലേഖനങ്ങൾ, ഡിയോകൾ, ഓഡിയോ പുസ്തകങ്ങൾ എന്നിവയുടെ വിവരങ്ങൾ നിങ്ങൾക്ക് ഇ-മെയിൽ ചെയ്യുന്നതാണ്.

മുന്നറിയിപ്പ് : vachanaprabha@ybl എന്ന ഞങ്ങളുടെ UPI ID വഴി അല്ലാതെ ആരെങ്കിലും വചനപ്രഭയുടെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടാൽ, ദയവായി അവരുടെ വിവരങ്ങൾ ഞങ്ങളെ അറിയിക്കുക. ഈ മുന്നറിയിപ്പ് അവഗണിക്കുന്ന ആരെങ്കിലും വചനപ്രഭയുടെ ശുശ്രൂഷൾക്ക് നൽകുന്ന ഏതെങ്കിലും സാമ്പത്തിക സഹായത്തിന് വചനപ്രഭ ഉത്തരവാദിയായിരിക്കില്ല.