వారు దాని అపవిత్రపరచునట్లు అన్యులచేతికి దోపుడు సొమ్ముగాను దుర్మార్గులైన జనులకు లూటిగాను నేను దానిని అప్పగించెదను.
2 രാജാക്കന്മാർ 24:13
എല്ലാ യെരൂശലേമ്യരെയും സകലപ്രഭുക്കന്മാരും സകല പരാക്രമശാലികളും ആയി പതിനായിരം പേരെയും എല്ലാ ആശാരിമാരെയും കൊല്ലന്മാരെയും അവന്‍ ബദ്ധരാക്കി കൊണ്ടുപോയി; ദേശത്തു എളിയജനം മാത്രമല്ലാതെ ആരും ശേഷിച്ചിരുന്നില്ല.
2 രാജാക്കന്മാർ 25:9
അവന്‍ യഹോവയുടെ ആലയവും രാജധാനിയും ചുട്ടുകളഞ്ഞു; യെരൂശലേമിലെ എല്ലാവീടുകളും പ്രധാനഭവനങ്ങളൊക്കെയും അവന്‍ തീ വെച്ചു ചുട്ടുകളഞ്ഞു.
2 രാജാക്കന്മാർ 25:13-16
13
യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കല്‍ദയര്‍ ഉടെച്ചുകളഞ്ഞു അവയുടെ താമ്രം ബാബേലിലേക്കു കൊണ്ടുപോയി.
14
കലങ്ങളും ചട്ടുകങ്ങളും കത്രികകളും തവികളും ശുശ്രൂഷെക്കുള്ള താമ്രോപകരണങ്ങളൊക്കെയും അവര്‍ എടുത്തു കൊണ്ടുപോയി.
15
തീച്ചട്ടികളും കലശങ്ങളും പൊന്നും വെള്ളിയുംകൊണ്ടുള്ളതൊക്കെയും അകമ്പടിനായകന്‍ കൊണ്ടുപോയി.
16
ശലോമോന്‍ യഹോവയുടെ ആലയത്തിന്നുവേണ്ടി ഉണ്ടാക്കിയ രണ്ടു സ്തംഭം, ഒരു കടല്‍, പീഠങ്ങള്‍ എന്നിങ്ങനെയുള്ള സകലഉപകരങ്ങളുടെയും താമ്രത്തിന്നു തൂക്കമില്ലാതെയിരുന്നു.
2 ദിനവൃത്താന്തം 36:18
ദൈവാലയത്തിലെ ചെറിയതും വലിയതുമായ ഉപകരണങ്ങളൊക്കെയും യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജാവിന്റെയും അവന്റെ പ്രഭുക്കന്മാരുടെയും ഭണ്ഡാരങ്ങളുമെല്ലാം അവന്‍ ബാബേലിലേക്കു കൊണ്ടുപോയി.
2 ദിനവൃത്താന്തം 36:19
അവര്‍ ദൈവാലയം ചുട്ടു, യെരൂശലേമിന്റെ മതില്‍ ഇടിച്ചു, അതിലെ അരമനകള്‍ എല്ലാം തീക്കിരയാക്കി അതിലെ മനോഹരസാധനങ്ങളൊക്കെയും നശിപ്പിച്ചുകളഞ്ഞു.
സങ്കീർത്തനങ്ങൾ 74:2-8
2
നീ പണ്ടുപണ്ടേ സമ്പാദിച്ച നിന്റെ സഭയെയും നീ വീണ്ടെടുത്ത നിന്റെ അവകാശഗോത്രത്തെയും നീ വസിച്ചുപോന്ന സീയോന്‍ പര്‍വ്വതത്തെയും ഔര്‍ക്കേണമേ.
3
നിത്യശൂന്യങ്ങളിലേക്കു നിന്റെ കാലടി വെക്കേണമേ; ശത്രു വിശുദ്ധമന്ദിരത്തില്‍ സകലവും നശിപ്പിച്ചിരിക്കുന്നു.
4
നിന്റെ വൈരികള്‍ നിന്റെ സമാഗമന സ്ഥലത്തിന്റെ നടുവില്‍ അലറുന്നു; തങ്ങളുടെ കൊടികളെ അവര്‍ അടയാളങ്ങളായി നാട്ടിയിരിക്കുന്നു.
5
അവര്‍ മരക്കൂട്ടത്തിന്മേല്‍ കോടാലി ഔങ്ങുന്നതുപോലെ തോന്നി.
6
ഇതാ, അവര്‍ മഴുകൊണ്ടും ചുറ്റികകൊണ്ടും അതിന്റെ ചിത്രപ്പണികളെ ആകപ്പാടെ തകര്‍ത്തുകളയുന്നു.
7
അവര്‍ നിന്റെ വിശുദ്ധമന്ദിരത്തിന്നു തീവെച്ചു; തിരുനാമത്തിന്റെ നിവാസത്തെ അവര്‍ ഇടിച്ചുനിരത്തി അശുദ്ധമാക്കി.
8
നാം അവരെ നശിപ്പിച്ചുകളക എന്നു അവര്‍ ഉള്ളംകൊണ്ടു പറഞ്ഞു. ദേശത്തില്‍ ദൈവത്തിന്റെ എല്ലാപള്ളികളെയും ചുട്ടുകളഞ്ഞു.
സങ്കീർത്തനങ്ങൾ 79:1
ദൈവമേ, ജാതികള്‍ നിന്റെ അവകാശത്തിലേക്കു കടന്നിരിക്കുന്നു; അവര്‍ നിന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും യെരൂശലേമിനെ കല്‍കുന്നുകളാക്കുകയും ചെയ്തിരിക്കുന്നു.
യിരെമ്യാവു 52:13-23
13
അവ യഹോവയുടെ ആലയവും രാജധാനിയും ചുട്ടു, യെരൂശലേമിലെ എല്ലാ വീടുകളും പ്രധാനഭവനങ്ങളൊക്കെയും തീ വെച്ചു ചുട്ടുകളഞ്ഞു.
14
അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കല്ദയസൈന്യമൊക്കെയും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെല്ലാം ഇടിച്ചുകളഞ്ഞു.
15
ജനത്തി എളിയവരായ ചിലരെയും നഗരത്തി ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും ബാബേരാജാവിനെ ചെന്നു ശരണംപ്രാപിച്ചവരെയും പുരുഷാരത്തി ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസ-അദാ ബദ്ധരാക്കി കൊണ്ടുപോയി.
16
എന്നാ അകമ്പടിനായകനായ നെബൂസ-അദാ ദേശത്തെ എളിയവരി ചിലരെ മുന്തിരിത്തോട്ടക്കാരായും കൃഷിക്കാരായും വിട്ടേച്ചുപോയി.
17
യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കല്ദയ ഉടെച്ചു താമ്രം ഒക്കെയും ബാബേലിലേക്കു കൊണ്ടുപോയി.
18
കലങ്ങളും ചട്ടുകങ്ങളും കത്രികകളും കിണ്ണങ്ങളും തവികളും ശുശ്രൂഷെക്കുള്ള സകലതാമ്രോപകരണങ്ങളും അവ എടുത്തുകൊണ്ടുപോയി.
19
പാനപാത്രങ്ങളും തീച്ചട്ടികളും കിണ്ണങ്ങളും കലങ്ങളും വിളകൂതണ്ടുകളും തവികളും കുടങ്ങളും പൊന്നുകൊണ്ടുള്ളതും വെള്ളികൊണ്ടുള്ളതും എല്ലാം അകമ്പടിനായക കൊണ്ടുപോയി.
20
ശലോമോ രാജാവു യഹോവയുടെ ആലയംവകെക്കു ഉണ്ടാക്കിയ രണ്ടു സ്തംഭവും ഒരു കടലും പീഠങ്ങളുടെ കീഴെ ഉണ്ടായിരുന്ന പന്ത്രണ്ടു താമ്രക്കാളയും തന്നേ; ഈ സകലസാധനങ്ങളുടെയും താമ്രത്തിന്നു തൂക്കമില്ലാതെയിരുന്നു.
21
സ്തംഭങ്ങളോ, ഓരോന്നു പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടു മുഴം ചുറ്റളവും നാലു വിര കനവും ഉള്ളതായിരുന്നു; അതു പൊള്ളയുമായിരുന്നു.
22
അതിന്മേ താമ്രംകൊണ്ടു ഒരു പോതിക ഉണ്ടായിരുന്നു; പോതികയുടെ ഉയരം അഞ്ചു മുഴം പോതികമേ ചുറ്റും വലപ്പണിയും മാതളപ്പഴവും ഉണ്ടായിരുന്നു; സകലവും താമ്രംകൊണ്ടായിരുന്നു; രണ്ടാമത്തെ സ്തംഭത്തിന്നു ഇതുപോലെയുള്ള പണിയും മാതളപ്പഴവും ഉണ്ടായിരുന്നു.
23
നാലുപുറത്തുംകൂടെ തൊണ്ണൂറ്റാറു മാതളപ്പഴവും ഉണ്ടായിരുന്നു: വലപ്പണിയി ചുറ്റുമുള്ള മാതളപ്പഴം ആകെ നൂറു ആയിരുന്നു.