బయట ఖడ్గమున్నది లోపట తెగులును క్షామమును ఉన్నవి, బయటనున్న వారు ఖడ్గముచేత చత్తురు, పట్టణములోనున్న వారిని క్షామమును తెగులును మింగును.
യെഹെസ്കേൽ 5:12
നിന്നില്‍ മൂന്നില്‍ ഒന്നു മഹാമാരികൊണ്ടു മരിക്കും; ക്ഷാമംകൊണ്ടും അവര്‍ നിന്റെ നടുവില്‍ മുടിഞ്ഞുപോകും; മൂന്നില്‍ ഒന്നു നിന്റെ ചുറ്റും വാള്‍ കൊണ്ടു വീഴും; മൂന്നില്‍ ഒന്നു ഞാന്‍ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളകയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.
എന്റെ വേദന നിരന്തരവും എന്റെ മുറിവു പൊറുക്കാതവണ്ണം വിഷമവും ആയിരിക്കുന്നതെന്തു? നീ എനിക്കു ചതിക്കുന്ന തോടും വറ്റിപ്പോകുന്ന വെള്ളവും പോലെ ആയിരിക്കുമോ?
ഈ സ്ഥലത്തു ജനിക്കുന്ന പുത്രന്മാരെയും പുത്രിമാരെയും കുറിച്ചും ഈ ദേശത്തു അവരെ പ്രസവിക്കുന്ന അമ്മമാരെക്കുറിച്ചും അവരെ ജനിപ്പിക്കുന്ന അപ്പന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
യഹോവേ, നോക്കേണമേ; ഞാന്‍ വിഷമത്തിലായി എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാന്‍ കഠിനമായി മത്സരിക്കകൊണ്ടു എന്റെ ഹൃദയം എന്റെ ഉള്ളില്‍ മറിഞ്ഞിരിക്കുന്നു; പുറമേ വാള്‍ സന്തതിനാശം വരുത്തുന്നു; വീട്ടിലോ മരണം തന്നേ.