చేతులు
യെഹെസ്കേൽ 21:7
എന്തിന്നു നെടുവീര്‍പ്പിടുന്നു എന്നു അവര്‍ നിന്നോടു ചോദിച്ചാല്‍ നീ ഉത്തരം പറയേണ്ടതുഒരു വര്‍ത്തമാനംനിമിത്തം തന്നേ; അതു സംഭവിക്കുമ്പോള്‍ സകലഹൃദയവും ഉരുകിപ്പോകും, എല്ലാകൈകളും കുഴഞ്ഞുപോകും, ഏതു മനസ്സും കലങ്ങിപ്പോകും; എല്ലാ മുഴങ്കാലും വെള്ളംപോലെ ഒഴുകിപ്പോകും; അതു വന്നു കഴിഞ്ഞു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
യെശയ്യാവ് 13:7
അതുകൊണ്ടു എല്ലാ കൈകളും തളര്‍ന്നുപോകും; സകലഹൃദയവും ഉരുകിപ്പോകും.
യെശയ്യാവ് 13:8
അവര്‍ ഭ്രമിച്ചുപോകും; വേദനയും ദുഃഖവും അവര്‍ക്കും പിടിപെടും; നോവു കിട്ടിയ സ്ത്രീയെപ്പോലെ അവര്‍ വേദനപ്പെടും; അവര്‍ അന്യോന്യം തുറിച്ചുനോക്കും; അവരുടെ മുഖം ജ്വലിച്ചിരിക്കും.
യിരെമ്യാവു 6:24
അതിന്റെ വര്‍ത്തമാനം കേട്ടിട്ടു ഞങ്ങളുടെ ധൈര്യം ക്ഷയിച്ചു, നോവു കിട്ടിയ സ്ത്രീയെപ്പോലെ മഹാവ്യസനവും അതിവേദനയും ഞങ്ങളെ പിടിച്ചിരിക്കുന്നു.
എബ്രായർ 12:12
ആകയാല്‍ തളര്‍ന്ന കയ്യും കുഴഞ്ഞ മുഴങ്കാലും നിവിര്‍ത്തുവിന്‍ .