ബൈബിൾ

  • 1 ശമൂവേൽ അധ്യായം-11
0:00
0:00
Hide Books
  • പഴയ നിയമം
  • പുതിയ നിയമം
  • ആദിപുസ്തകം
  • പുറപ്പാട്
  • ലേവ്യപുസ്തകം
  • സംഖ്യാപുസ്തകം
  • ആവർത്തനം
  • യോശുവ
  • ന്യായാധിപന്മാർ
  • രൂത്ത്
  • 1 ശമൂവേൽ
  • 2 ശമൂവേൽ
  • 1 രാജാക്കന്മാർ
  • 2 രാജാക്കന്മാർ
  • 1 ദിനവൃത്താന്തം
  • 2 ദിനവൃത്താന്തം
  • എസ്രാ
  • നെഹെമ്യാവു
  • എസ്ഥേർ
  • ഇയ്യോബ്
  • സങ്കീർത്തനങ്ങൾ
  • സദൃശ്യവാക്യങ്ങൾ
  • സഭാപ്രസംഗി
  • ഉത്തമഗീതം
  • യെശയ്യാവ്
  • യിരെമ്യാവു
  • വിലാപങ്ങൾ
  • യെഹെസ്കേൽ
  • ദാനീയേൽ
  • ഹോശേയ
  • യോവേൽ
  • ആമോസ്
  • ഒബദ്യാവ്
  • യോനാ
  • മീഖാ
  • നാഹൂം
  • ഹബക്കൂക്ക്
  • സെഫന്യാവ്
  • ഹഗ്ഗായി
  • സെഖര്യാവ്
  • മലാഖി
1
അനന്തരം അമ്മോന്യനായ നാഹാശ് പുറപ്പെട്ടുവന്നു ഗിലെയാദിലെ യാബേശിന്നു നേരെ പാളയം ഇറങ്ങി; യാബേശ് നിവാസികള്‍ ഒക്കെയും നാഹാശിനോടുഞങ്ങളോടു ഒരു ഉടമ്പടി ചെയ്യേണം; എന്നാല്‍ ഞങ്ങള്‍ നിന്നെ സേവിക്കാം എന്നു പറഞ്ഞു.
2
അമ്മോന്യനായ നാഹാശ് അവരോടുനിങ്ങളുടെ വലങ്കണ്ണൊക്കെയും ചുഴന്നെടുക്കയും എല്ലായിസ്രായേലിന്മേലും ഈ നിന്ദ വരുത്തുകയും ചെയ്യും എന്നുള്ള സമ്മതത്തിന്മേല്‍ ഞാന്‍ നിങ്ങളോടു ഉടമ്പടി ചെയ്യാം എന്നു പറഞ്ഞു.
3
യാബേശിലെ മൂപ്പന്മാര്‍ അവനോടുഞങ്ങള്‍ യിസ്രായേല്‍ദേശത്തെല്ലാടവും ദൂതന്മാരെ അയപ്പാന്‍ തക്കവണ്ണം ഞങ്ങള്‍ക്കു ഏഴു ദിവസത്തെ ഇട തരേണം; ഞങ്ങളെ രക്ഷിപ്പാന്‍ ആരുമില്ലെങ്കില്‍ ഞങ്ങള്‍ നിന്റെ അടുക്കല്‍ ഇറങ്ങിവരാം എന്നു പറഞ്ഞു.
4
ദൂതന്മാര്‍ ശൌലിന്റെ ഗിബെയയില്‍ ചെന്നു ആ വര്‍ത്തമാനം ജനത്തെ പറഞ്ഞു കേള്‍പ്പിച്ചു; ജനമെല്ലാം ഉറക്കെ കരഞ്ഞു.
5
അപ്പോള്‍ ഇതാ, ശൌല്‍ കന്നുകാലികളെയും കൊണ്ടു വയലില്‍നിന്നു വരുന്നു. ജനം കരയുന്ന സംഗതി എന്തു എന്നു ശൌല്‍ ചോദിച്ചു. അവര്‍ യാബേശ്യരുടെ വര്‍ത്തമാനം അവനെ അറിയിച്ചു.
6
ശൌല്‍ വര്‍ത്തമാനം കേട്ടപ്പോള്‍ ദൈവത്തിന്റെ ആത്മാവു അവന്റെമേല്‍ ശക്തിയോടെ വന്നു; അവന്റെ കോപം ഏറ്റവും ജ്വലിച്ചു.
7
അവന്‍ ഒരേര്‍ കാളയെ പിടിച്ചു കഷണംകഷണമായി ഖണ്ഡിച്ചു ദൂതന്മാരുടെ കയ്യില്‍ യിസ്രായേല്‍ദേശത്തെല്ലാടവും കൊടുത്തയച്ചുആരെങ്കിലും ശൌലിന്റെയും ശമൂവേലിന്റെയും പിന്നാലെ പുറപ്പെട്ടുവരാതിരുന്നാല്‍ അവന്റെ കാളകളെ ഇങ്ങനെ ചെയ്യും എന്നു പറയിച്ചു. അപ്പോള്‍ യഹോവയുടെ ഭീതി ജനത്തിന്മേല്‍ വീണു, അവര്‍ ഏകമനസ്സോടെ പുറപ്പെട്ടു.
8
അവന്‍ ബേസെക്കില്‍വെച്ചു അവരെ എണ്ണി; യിസ്രായേല്യര്‍ മൂന്നു ലക്ഷവും യെഹൂദ്യര്‍ മുപ്പതിനായിരവും ഉണ്ടായിരുന്നു.
9
വന്ന ദൂതന്മാരോടു അവര്‍നിങ്ങള്‍ ഗിലെയാദിലെ യാബേശ്യരോടുനാളെ വെയില്‍ മൂക്കുമ്പോഴേക്കു നിങ്ങള്‍ക്കു രക്ഷ ഉണ്ടാകും എന്നു പറവിന്‍ എന്നു പറഞ്ഞു. ദൂതന്മാര്‍ ചെന്നു യാബേശ്യരോടു അറിയിച്ചപ്പോള്‍ അവര്‍ സന്തോഷിച്ചു.
10
പിന്നെ യാബേശ്യര്‍നാളെ ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ ഇറങ്ങിവരും; നിങ്ങള്‍ക്കു ബോധിച്ചതൊക്കെയും ഞങ്ങളോടു ചെയ്തുകൊള്‍വിന്‍ എന്നു പറഞ്ഞയച്ചു.
11
പിറ്റെന്നാള്‍ ശൌല്‍ ജനത്തെ മൂന്നു കൂട്ടമായി വിഭാഗിച്ചു; അവര്‍ പ്രഭാതയാമത്തില്‍ പാളയത്തിന്റെ നടുവിലേക്കു ചെന്നു വെയില്‍ മൂക്കുംവരെ അമ്മോന്യരെ സംഹരിച്ചു; ശേഷിച്ചവരോ രണ്ടു പേര്‍ ഒന്നിച്ചിരിക്കാതവണ്ണം ചിതറിപ്പോയി.
12
അനന്തരം ജനം ശമൂവേലിനോടുശൌല്‍ ഞങ്ങള്‍ക്കു രാജാവായിരിക്കുമോ എന്നു പറഞ്ഞതു ആര്‍? അവരെ ഏല്പിച്ചുതരേണം; ഞങ്ങള്‍ അവരെ കൊന്നുകളയും എന്നു പറഞ്ഞു.
13
അതിന്നു ശൌല്‍ഇന്നു ഒരു മനുഷ്യനെയും കൊല്ലരുതു; ഇന്നു യഹോവ യസ്രായേലിന്നു രക്ഷ വരുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
14
പിന്നെ ശമൂവേല്‍ ജനത്തോടുവരുവിന്‍ ; നാം ഗില്ഗാലില്‍ ചെന്നു, അവിടെവെച്ചു രാജത്വം പുതുക്കുക എന്നു പറഞ്ഞു.
15
അങ്ങനെ ജനമെല്ലാം ഗില്ഗാലില്‍ ചെന്നു; അവര്‍ ശൌലിനെ ഗില്ഗാലില്‍ യഹോവയുടെ സന്നിധിയില്‍വെച്ചു രാജാവാക്കി. അവര്‍ അവിടെ യഹോവയുടെ സന്നിധിയില്‍ സമാധാനയാഗങ്ങള്‍ കഴിച്ചു; ശൌലും യിസ്രായേല്യരൊക്കെയും ഏറ്റവും സന്തോഷിച്ചു.
 
ഏറ്റവും പുതിയ പുസ്തകങ്ങൾ, ലേഖനങ്ങൾ, ഡിയോകൾ, ഓഡിയോ പുസ്തകങ്ങൾ എന്നിവയുടെ വിവരങ്ങൾ നിങ്ങൾക്ക് ഇ-മെയിൽ ചെയ്യുന്നതാണ്.

മുന്നറിയിപ്പ് : vachanaprabha@ybl എന്ന ഞങ്ങളുടെ UPI ID വഴി അല്ലാതെ ആരെങ്കിലും വചനപ്രഭയുടെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടാൽ, ദയവായി അവരുടെ വിവരങ്ങൾ ഞങ്ങളെ അറിയിക്കുക. ഈ മുന്നറിയിപ്പ് അവഗണിക്കുന്ന ആരെങ്കിലും വചനപ്രഭയുടെ ശുശ്രൂഷൾക്ക് നൽകുന്ന ഏതെങ്കിലും സാമ്പത്തിക സഹായത്തിന് വചനപ്രഭ ഉത്തരവാദിയായിരിക്കില്ല.