తునకలుగా చేసి
ന്യായാധിപന്മാർ 19:29
വീട്ടില്‍ എത്തിയശേഷം ഒരു കത്തിയെടുത്തു അംഗമംഗമായി തന്റെ വെപ്പാട്ടിയെ പന്ത്രണ്ടു ഖണ്ഡമാക്കി വിഭാഗിച്ചു യിസ്രായേലിന്റെ സകലദിക്കുകളിലും കൊടുത്തയച്ചു.
యొకడైనను
ന്യായാധിപന്മാർ 21:5-11
5
പിന്നെ യിസ്രായേല്‍മക്കള്‍എല്ലായിസ്രായേല്‍ഗോത്രങ്ങളിലും യഹോവയുടെ അടുക്കല്‍ സഭെക്കു വരാതെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചു. മിസ്പയില്‍ യഹോവയുടെ അടുക്കല്‍ വരാത്തവന്‍ മരണശിക്ഷ അനുഭവിക്കേണം എന്നു അവര്‍ ഒരു ഉഗ്രശപഥം ചെയ്തിരുന്നു.
6
എന്നാല്‍ യിസ്രായേല്‍മക്കള്‍ തങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരെക്കുറിച്ചു അനുതപിച്ചുഇന്നു യിസ്രായേലില്‍നിന്നു ഒരു ഗോത്രം അറ്റുപോയിരിക്കുന്നു.
7
ശേഷിച്ചിരിക്കുന്നവര്‍ക്കും നമ്മുടെ പുത്രിമാരെ ഭാര്യമാരായി കൊടുക്കരുതു എന്നു നാം യഹോവയുടെ നാമത്തില്‍ സത്യംചെയ്തിരിക്കകൊണ്ടു അവര്‍ക്കും ഭാര്യമാരെ കിട്ടുവാന്‍ നാം എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു.
8
യിസ്രായേല്‍ഗോത്രങ്ങളില്‍നിന്നു മിസ്പയില്‍ യഹോവയുടെ അടുക്കല്‍ വരാതെ ആരെങ്കിലും ഉണ്ടോ എന്നു അവര്‍ അന്വേഷിച്ചപ്പോള്‍ ഗിലെയാദിലെ യാബേശില്‍ നിന്നു ആരും പാളയത്തില്‍ സഭെക്കു വന്നിട്ടില്ല എന്നു കണ്ടു.
9
ജനത്തെ എണ്ണിനോക്കിയാറെ ഗിലെയാദിലെ യാബേശ് നിവാസികളില്‍ ആരും അവിടെ ഇല്ല എന്നു കണ്ടു.
10
അപ്പോള്‍ സഭ പരാക്രമശാലികളായ പന്തീരായിരംപേരെ അവിടേക്കു അയച്ചു അവരോടു കല്പിച്ചതുനിങ്ങള്‍ ചെന്നു ഗിലെയാദിലെ യാബേശ് നിവാസികളെ സ്ത്രീകളും പൈതങ്ങളും ഉള്‍പടെ വാളിന്റെ വായ്ത്തലയാല്‍ കൊല്ലുവിന്‍ .
11
അതില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതു ഇവ്വണ്ണംസകലപുരുഷന്മാരെയും പുരുഷനോടുകൂടെ ശയിച്ച സകലസ്ത്രീകളെയും നിങ്ങള്‍ നിര്‍മ്മൂലമാക്കേണം.
భయము
ആദിപുസ്തകം 35:5
പിന്നെ അവര്‍ യാത്രപുറപ്പെട്ടു; അവരുടെ ചുറ്റുമിരുന്ന പട്ടണങ്ങളുടെ മേല്‍ ദൈവത്തിന്റെ ഭീതി വീണതു കൊണ്ടു യാക്കോബിന്റെ പുത്രന്മാരെ ആരും പിന്തുടര്‍ന്നില്ല.
2 ദിനവൃത്താന്തം 14:14
അവര്‍ ഗെരാറിന്നു ചുറ്റുമുള്ള പട്ടണങ്ങളെയെല്ലാം നശിപ്പിച്ചു; യഹോവയിങ്കല്‍ നിന്നു ഒരു ഭീതി അവയുടെമേല്‍ വീണിരുന്നു; അവര്‍ എല്ലാപട്ടണങ്ങളെയും കൊള്ളയിട്ടു; അവയില്‍ കൊള്ള വളരെ ഉണ്ടായിരുന്നു.
2 ദിനവൃത്താന്തം 17:10
യഹോവയിങ്കല്‍നിന്നു ഒരു ഭീതി യെഹൂദെക്കു ചുറ്റുമുള്ള ദേശങ്ങളിലെ സകലരാജ്യങ്ങളിന്മേലും വീണിരുന്നതു കൊണ്ടു അവര്‍ യെഹോശാഫാത്തിനോടു യുദ്ധം ചെയ്തില്ല.
ఈ ప్రకారముగా
ന്യായാധിപന്മാർ 20:1
അനന്തരം യിസ്രായേല്‍മക്കള്‍ ഒക്കെയും പുറപ്പെട്ടു ദാന്‍ മുതല്‍ ബേര്‍--ശേബവരെയും ഗിലെയാദ്ദേശത്തും ഉള്ള സഭയൊക്കെയും ഏകമനസ്സോടെ മിസ്പയില്‍ യഹോവയുടെ സന്നിധിയില്‍ വന്നുകൂടി.