దేవుని ఆత్మ
1 ശമൂവേൽ 10:10
അവര്‍ അവിടെ ഗിരിയിങ്കല്‍ എത്തിയപ്പോള്‍ ഒരു പ്രവാചകഗണം ഇതാ, അവന്നെതിരെ വരുന്നു; ദൈവത്തിന്റെ ആത്മാവു ശക്തിയോടെ അവന്റെമേല്‍ വന്നു; അവന്‍ അവരുടെ ഇടയില്‍ പ്രവചിച്ചു.
1 ശമൂവേൽ 16:13
അങ്ങനെ ശമൂവേല്‍ തൈലക്കൊമ്പു എടുത്തു അവന്റെ സഹോദരന്മാരുടെ നടുവില്‍ വെച്ചു അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവു അന്നുമുതല്‍ ദാവീദിന്മേല്‍ വന്നു. ശമൂവേല്‍ എഴുന്നേറ്റു രാമയിലേക്കു പോയി.
ന്യായാധിപന്മാർ 3:10
അവന്റെ മേല്‍ യഹോവയുടെ ആത്മാവു വന്നു; അവന്‍ യിസ്രായേലിന്നു ന്യായാധിപനായി യുദ്ധത്തിന്നു പുറപ്പെട്ടാറെ യഹോവ മെസോപൊത്താമ്യയിലെ രാജാവായ കൂശന്‍ രിശാഥയീമിനെ അവന്റെ കയ്യില്‍ ഏല്പിച്ചു; അവന്‍ കൂശന്‍ രീശാഥയീമിനെ ജയിച്ചു.
ന്യായാധിപന്മാർ 6:34
അപ്പോള്‍ യഹോവയുടെ ആത്മാവു ഗിദെയോന്റെമേല്‍ വന്നു, അവന്‍ കാഹളം ഊതി അബീയേസ്ര്യരെ തന്റെ അടുക്കല്‍ വിളിച്ചുകൂട്ടി.
ന്യായാധിപന്മാർ 11:29
അപ്പോള്‍ യഹോവയുടെ ആത്മാവു യിഫ്താഹിന്‍ മേല്‍ വന്നു; അവന്‍ ഗിലെയാദിലും മനശ്ശെയിലും കൂടി കടന്നു ഗിലെയാദിലെ മിസ്പയില്‍ എത്തി ഗിലെയാദിലെ മിസ്പയില്‍നിന്നു അമ്മോന്യരുടെ നേരെ ചെന്നു.
ന്യായാധിപന്മാർ 13:25
സോരെക്കും എസ്തായോലിന്നും മദ്ധ്യേയുള്ള മഹനേ--ദാനില്‍വെച്ചു യഹോവയുടെ ആത്മാവു അവനെ ഉദ്യമിപ്പിച്ചുതുടങ്ങി.
ന്യായാധിപന്മാർ 14:6
അപ്പോള്‍ യഹോവയുടെ ആത്മാവു അവന്റെമേല്‍ വന്നു; കയ്യില്‍ ഒന്നും ഇല്ലാതിരിക്കെ അവന്‍ അതിനെ ഒരു ആട്ടിന്‍ കുട്ടിയെപ്പോലെ കീറിക്കളഞ്ഞു; താന്‍ ചെയ്തതു അപ്പനോടും അമ്മയോടും പറഞ്ഞില്ല.
అతడు అత్యాగ్రహుడై
പുറപ്പാട് 32:19
അവന്‍ പാളയത്തിന്നു സമീപിച്ചപ്പോള്‍ കാളകൂട്ടിയെയും നൃത്തങ്ങളെയും കണ്ടു അപ്പോള്‍ മോശെയുടെ കോപം ജ്വലിച്ചു അവന്‍ പലകകളെ കയ്യില്‍നിന്നു എറിഞ്ഞു പര്‍വ്വതത്തിന്റെ അടിവാരത്തുവെച്ചു പൊട്ടിച്ചുകളഞ്ഞു.
സംഖ്യാപുസ്തകം 12:3
മോശെ എന്ന പുരുഷനോ ഭൂതലത്തില്‍ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു.
മർക്കോസ് 3:5
അവരുടെ ഹൃദയകാഠിന്യം നിമിത്തം അവന്‍ ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടുകൈ നീട്ടുക എന്നു പറഞ്ഞുഅവന്‍ നീട്ടി, അവന്റെ കൈ സൌഖ്യമായി.
എഫെസ്യർ 4:26
കോപിച്ചാല്‍ പാപം ചെയ്യാതിരിപ്പിന്‍ . സൂര്യന്‍ അസ്തമിക്കുവോളം നിങ്ങള്‍ കോപം വെച്ചുകൊണ്ടിരിക്കരുതു.