ബൈബിൾ

  • യെശയ്യാവ് അധ്യായം-27
0:00
0:00
Hide Books
  • പഴയ നിയമം
  • പുതിയ നിയമം
  • ആദിപുസ്തകം
  • പുറപ്പാട്
  • ലേവ്യപുസ്തകം
  • സംഖ്യാപുസ്തകം
  • ആവർത്തനം
  • യോശുവ
  • ന്യായാധിപന്മാർ
  • രൂത്ത്
  • 1 ശമൂവേൽ
  • 2 ശമൂവേൽ
  • 1 രാജാക്കന്മാർ
  • 2 രാജാക്കന്മാർ
  • 1 ദിനവൃത്താന്തം
  • 2 ദിനവൃത്താന്തം
  • എസ്രാ
  • നെഹെമ്യാവു
  • എസ്ഥേർ
  • ഇയ്യോബ്
  • സങ്കീർത്തനങ്ങൾ
  • സദൃശ്യവാക്യങ്ങൾ
  • സഭാപ്രസംഗി
  • ഉത്തമഗീതം
  • യെശയ്യാവ്
  • യിരെമ്യാവു
  • വിലാപങ്ങൾ
  • യെഹെസ്കേൽ
  • ദാനീയേൽ
  • ഹോശേയ
  • യോവേൽ
  • ആമോസ്
  • ഒബദ്യാവ്
  • യോനാ
  • മീഖാ
  • നാഹൂം
  • ഹബക്കൂക്ക്
  • സെഫന്യാവ്
  • ഹഗ്ഗായി
  • സെഖര്യാവ്
  • മലാഖി
1
അന്നാളില്‍ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്റെ വാള്‍കൊണ്ടു വിദ്രുതസര്‍പ്പമായ ലിവ്യാഥാനെയും വക്രസര്‍പ്പമായ ലിവ്യാഥാനെയും സന്ദര്‍ശിക്കും; സമുദ്രത്തിലെ മഹാസര്‍പ്പത്തെ അവന്‍ കൊന്നുകളയും.
2
അന്നു നിങ്ങള്‍ മനോഹരമായോരു മുന്തിരിത്തോട്ടത്തെപ്പറ്റി പാട്ടു പാടുവിന്‍ .
3
യഹോവയായ ഞാന്‍ അതിനെ സൂക്ഷിക്കും; ക്ഷണംപ്രതി ഞാന്‍ അതിനെ നനെക്കും; ആരും അതിനെ തൊടാതിരിക്കേണ്ടതിന്നു ഞാന്‍ അതിനെ രാവും പകലും സൂക്ഷിക്കും.
4
ക്രോധം എനിക്കില്ല; യുദ്ധത്തില്‍ പറക്കാരയും മുള്‍പടര്‍പ്പും എനിക്കു വിരോധമായിരുന്നെങ്കില്‍ കൊള്ളായിരുന്നു; ഞാന്‍ അവയുടെ നേരെ ചെന്നു അവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു.
5
അല്ലെങ്കില്‍ അവന്‍ എന്നെ അഭയം പ്രാപിച്ചു എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ; അതേ, അവന്‍ എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ.
6
വരും കാലത്തു യാക്കോബ് വേരൂന്നുകയും യിസ്രായേല്‍ തളിര്‍ത്തുപൂക്കുകയും അങ്ങനെ ഭൂതലത്തിന്റെ ഉപരിഭാഗം ഫലപൂര്‍ണ്ണമാകയും ചെയ്യും.
7
അവനെ അടിച്ചവരേ അടിച്ചതുപോലെയോ അവന്‍ അവനെ അടിച്ചതു? അവനെ കൊന്നവരെ കൊന്നതുപോലെയോ അവന്‍ കൊല്ലപ്പെട്ടിരിക്കുന്നതു?
8
അവരെ ഉപേക്ഷിച്ചതിനാല്‍ നീ മിതമായിട്ടു അവളോടു വാദിച്ചു; കിഴക്കന്‍ കാറ്റുള്ള നാളില്‍ അവന്‍ കൊടുങ്കാറ്റുകൊണ്ടു പാറ്റിക്കളഞ്ഞു.
9
ഇതുകൊണ്ടു യാക്കോബിന്റെ അകൃത്യത്തിന്നു പരിഹാരം വരും; അവന്റെ പാപത്തെ നീക്കിക്കളഞ്ഞതിന്റെ ഫലമെല്ലാം ഇതാകുന്നു; അവന്‍ ബലിപീഠത്തിന്റെ കല്ലു ഒക്കെയും ഇടിച്ചുതകര്‍ത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോള്‍ അശേരാപ്രതിഷ്ഠകളും സൂര്യസ്തംഭങ്ങളും ഇനി നിവിര്‍ന്നുനില്‍ക്കയില്ല.
10
ഉറപ്പുള്ള പട്ടണം ഏകാന്തവും മരുഭൂമിപോലെ നിര്‍ജ്ജനവും ശൂന്യവും ആയിരിക്കും; അവിടെ കാളക്കിടാവു മേഞ്ഞുകിടന്നു അവിടെയുള്ള തളിരുകളെ തിന്നുകളയും.
11
അതിലെ കൊമ്പുകള്‍ ഉണങ്ങുമ്പോള്‍ ഒടിഞ്ഞുവീഴും; സ്ത്രീകള്‍ വന്നു അതു പെറുക്കി തീ കത്തിക്കും; അതു തിരിച്ചറിവില്ലാത്ത ഒരു ജാതിയല്ലോ; അതുകൊണ്ടു അവരെ നിര്‍മ്മിച്ചവന്നു അവരോടു കരുണ തോന്നുകയില്ല; അവരെ മനെഞ്ഞവന്‍ അവര്‍ക്കും കൃപ കാണിക്കയുമില്ല.
12
അന്നാളില്‍ യഹോവ നദിമുതല്‍ മിസ്രയീം തോടുവരെ കറ്റ മെതിക്കും; യിസ്രായേല്‍ മക്കളേ, നിങ്ങളെ ഔരോന്നായി പെറുക്കി എടുക്കും.
13
അന്നാളില്‍ മഹാകാഹളം ഊതും; അശ്ശൂര്‍ ദേശത്തു നഷ്ടരായവരും മിസ്രയീംദേശത്തു ഭ്രഷ്ടരായവരും വന്നു യെരൂശലേമിലെ വിശുദ്ധപര്‍വ്വതത്തില്‍ യഹോവയെ നമസ്കരിക്കും.
 
ഏറ്റവും പുതിയ പുസ്തകങ്ങൾ, ലേഖനങ്ങൾ, ഡിയോകൾ, ഓഡിയോ പുസ്തകങ്ങൾ എന്നിവയുടെ വിവരങ്ങൾ നിങ്ങൾക്ക് ഇ-മെയിൽ ചെയ്യുന്നതാണ്.

മുന്നറിയിപ്പ് : vachanaprabha@ybl എന്ന ഞങ്ങളുടെ UPI ID വഴി അല്ലാതെ ആരെങ്കിലും വചനപ്രഭയുടെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടാൽ, ദയവായി അവരുടെ വിവരങ്ങൾ ഞങ്ങളെ അറിയിക്കുക. ഈ മുന്നറിയിപ്പ് അവഗണിക്കുന്ന ആരെങ്കിലും വചനപ്രഭയുടെ ശുശ്രൂഷൾക്ക് നൽകുന്ന ഏതെങ്കിലും സാമ്പത്തിക സഹായത്തിന് വചനപ്രഭ ഉത്തരവാദിയായിരിക്കില്ല.