അന്നാളില് അവന്റെ ഉറപ്പുള്ള പട്ടണങ്ങള് അമോര്യ്യരും ഹിവ്യരും യിസ്രായേല്മക്കളുടെ മുമ്പില് നിന്നു ഉപേക്ഷിച്ചുപോയ നിര്ജ്ജനദേശം പോലെയാകും. അവ ശൂന്യമായ്തീരും.
ഇപ്പോഴോ ഞാന് ഈ ദേശങ്ങളെ ഒക്കെയും എന്റെ ദാസനായി ബാബേല്രാജാവായ നെബൂഖദ്നേസരിന്റെ കയ്യില് കൊടുത്തിരിക്കുന്നു; അവനെ സേവിക്കേണ്ടതിന്നു വയലിലെ മൃഗങ്ങളെയും ഞാന് അവന്നു കൊടുത്തിരിക്കുന്നു.
കര്ത്താവു ശത്രുവെപ്പോലെ ആയി, യിസ്രായേലിനെ മുടിച്ചുകളഞ്ഞു; അവളുടെ അരമനകളെ ഒക്കെയും മുടിച്ചു, അവളുടെ കോട്ടകളെ നശിപ്പിച്ചുകളഞ്ഞു; യെഹൂദാപുത്രിക്കു ദുഃഖവും വിലാപവും വര്ദ്ധിപ്പിച്ചിരിക്കുന്നു.
6
അവന് തിരുനിവാസം ഒരു തോട്ടംപോലെ നീക്കിക്കളഞ്ഞു; തന്റെ ഉത്സവസ്ഥലം നശിപ്പിച്ചിരിക്കുന്നു; യഹോവ സീയോനില് ഉത്സവവും ശബ്ബത്തും മറക്കുമാറാക്കി, തന്റെ ഉഗ്രകോപത്തില് രാജാവിനെയും പുരോഹിതനെയും നിരസിച്ചുകളഞ്ഞു.
7
കര്ത്താവു തന്റെ യാഗപീഠം തള്ളിക്കളഞ്ഞു, തന്റെ വിശുദ്ധമന്ദിരം വെറുത്തിരിക്കുന്നു; അവളുടെ അരമനമതിലുകളെ അവന് ശത്രുവിന്റെ കയ്യില് ഏല്പിച്ചു; അവര് ഉത്സവത്തില് എന്നപോലെ യഹോവയുടെ ആലയത്തില് ആരവം ഉണ്ടാക്കി.
8
യഹോവ സീയോന് പുത്രിയുടെ മതില് നശിപ്പിപ്പാന് നിര്ണ്ണയിച്ചു; അവന് അളന്നു നശിപ്പിക്കുന്നതില്നിന്നു കൈ പിന് വലിച്ചില്ല; അവന് കോട്ടയും മതിലും ദുഃഖത്തിലാക്കി; അവ ഒരുപോലെ ക്ഷയിച്ചിരിക്കുന്നു.
9
അവളുടെ വാതിലുകള് മണ്ണില് പൂണ്ടുപോയിരിക്കുന്നു; അവളുടെ ഔടാമ്പല് അവന് തകര്ത്തു നശിപ്പിച്ചിരിക്കുന്നു; അവളുടെ രാജാവും പ്രഭുക്കന്മാരും ന്യായപ്രമാണം ഇല്ലാത്ത ജാതികളുടെ ഇടയില് ഇരിക്കുന്നു; അവളുടെ രാജാവും പ്രഭുക്കന്മാരും ന്യായപ്രമാണം ഇല്ലാത്ത ജാതികളുടെ ഇടയില് ഇരിക്കുന്നു; അവളുടെ പ്രവാചകന്മാര്ക്കും യഹോവയിങ്കല് നിന്നു ദര്ശനം ഉണ്ടാകുന്നതുമില്ല.
സൈന്യങ്ങള് യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോള് അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊള്വിന് .
21
അന്നു യെഹൂദ്യയിലുള്ളവര് മലകളിലേക്കു ഔടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവര് പുറപ്പെട്ടുപോകട്ടെ; നാട്ടുപുറങ്ങളിലുള്ളവര് അതില് കടക്കരുതു.
22
എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന്നു ആ നാളുകള് പ്രതികാരകാലം ആകുന്നു.
23
ആ കാലത്തു ഗര്ഭിണികള്ക്കും മുല കുടിപ്പിക്കുന്നവര്ക്കും അയ്യോ കഷ്ടം! ദേശത്തു വലിയ ഞെരുക്കവും ഈ ജനത്തിന്മേല് ക്രോധവും ഉണ്ടാകും.
24
അവര് വാളിന്റെ വായ്ത്തലയാല് വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികള് യെരൂശലേം ചവിട്ടിക്കളകയും ചെയ്യും.
തൂമ്പാകൊണ്ടു കിളെച്ചുവന്ന എല്ലാമലകളിലും മുള്ളും പറക്കാരയും പേടിച്ചിട്ടു ആരും പോകയില്ല; അതു കാളകളെ അഴിച്ചുവിടുവാനും ആടുകള് ചവിട്ടിക്കളവാനും മാത്രം ഉതകും.