ബൈബിൾ

  • യെഹെസ്കേൽ അധ്യായം-41
0:00
0:00
Hide Books
  • പഴയ നിയമം
  • പുതിയ നിയമം
  • ആദിപുസ്തകം
  • പുറപ്പാട്
  • ലേവ്യപുസ്തകം
  • സംഖ്യാപുസ്തകം
  • ആവർത്തനം
  • യോശുവ
  • ന്യായാധിപന്മാർ
  • രൂത്ത്
  • 1 ശമൂവേൽ
  • 2 ശമൂവേൽ
  • 1 രാജാക്കന്മാർ
  • 2 രാജാക്കന്മാർ
  • 1 ദിനവൃത്താന്തം
  • 2 ദിനവൃത്താന്തം
  • എസ്രാ
  • നെഹെമ്യാവു
  • എസ്ഥേർ
  • ഇയ്യോബ്
  • സങ്കീർത്തനങ്ങൾ
  • സദൃശ്യവാക്യങ്ങൾ
  • സഭാപ്രസംഗി
  • ഉത്തമഗീതം
  • യെശയ്യാവ്
  • യിരെമ്യാവു
  • വിലാപങ്ങൾ
  • യെഹെസ്കേൽ
  • ദാനീയേൽ
  • ഹോശേയ
  • യോവേൽ
  • ആമോസ്
  • ഒബദ്യാവ്
  • യോനാ
  • മീഖാ
  • നാഹൂം
  • ഹബക്കൂക്ക്
  • സെഫന്യാവ്
  • ഹഗ്ഗായി
  • സെഖര്യാവ്
  • മലാഖി
1
അനന്തരം അവന്‍ എന്നെ മന്ദിരത്തിലേക്കു കൊണ്ടുചെന്നു, മുറിച്ചുവരുകളെ അളന്നു; മുറിച്ചുവരുകളുടെ വീതി ഇപ്പുറത്തു ആറു മുഴവും അപ്പുറത്തു ആറു മുഴവും ആയിരുന്നു.
2
പ്രവേശനത്തിന്റെ വീതി പത്തു മുഴവും പ്രവേശനത്തിന്റെ പാര്‍ശ്വഭിത്തികള്‍ ഇപ്പുറത്തു അഞ്ചു മുഴവും അപ്പുറത്തു അഞ്ചു മുഴവും ആയിരുന്നു; അവന്‍ മന്ദിരം അളന്നുഅതിന്റെ നീളം നാല്പതു മുഴം, വീതി ഇരുപതു മുഴം, പിന്നെ അവന്‍ അകത്തേക്കു ചെന്നു, പ്രവേശനത്തിന്റെ മുറിച്ചവരുകളെ അളന്നുകനം രണ്ടു മുഴവും പ്രവേശനത്തിന്റെ വീതി ആറു മുഴവും മുറിച്ചുവരുകളുടെ വീതി ഏഴേു മുഴവുമായിരുന്നു.
3
അവന്‍ അതിന്റെ നീളം അളന്നുഇരുപതുമുഴം; വീതി മന്ദിരത്തിന്നൊത്തവണ്ണം ഇരുപതു മുഴം; ഇതു അതിവിശുദ്ധസ്ഥലം എന്നു അവന്‍ എന്നോടു കല്പിച്ചു,
4
പിന്നെ അവന്‍ ആലയത്തിന്റെ ചുവര്‍ അളന്നുകനം ആറു മുഴംആലയത്തിന്റെ ചുറ്റുമുള്ള പുറവാരത്തിന്റെ വീതി നാലു മുഴം.
5
എന്നാല്‍ പുറവാരമുറികള്‍ ഒന്നിന്റെ മേല്‍ ഒന്നായി മൂന്നു നിലയായും നിലയില്‍ മുപ്പതു വീതവും ആയിരുന്നു; അവ ചുറ്റും ആലയത്തിന്നും പുറവാരമുറികള്‍ക്കും ഇടയിലുള്ള ചുവരിന്മേല്‍ പിടിപ്പാന്‍ തക്കവണ്ണം ചേര്‍ന്നിരുന്നു; എന്നാല്‍ തുലാങ്ങള്‍ ആലയഭിത്തിക്കകത്തു ചെന്നില്ല.
6
പുറവാരമുറികള്‍ ആലയത്തിന്റെ ചുറ്റുപാടും മേലോട്ടു മേലോട്ടു വിസ്താരം ഏറും; ആലയത്തിന്നു ചുറ്റും മുറിക്കകത്തു മേലോട്ടു മേലോട്ടു വീതി കൂടും; അതുകൊണ്ടു പുരവാരത്തിന്റെ വിസ്താരം മേലോട്ടു മേലോട്ടു ഏറും; താഴത്തെ നിലയില്‍നിന്നു നടുവിലത്തേതില്‍കൂടി മേലത്തെ നിലയില്‍ കയറാം.
7
ഞാന്‍ ആലയത്തിന്റെ ചുറ്റിലും പൊക്കമുള്ളോരു തറ കണ്ടു; പുറവാരമുറികളുടെ അടിസ്ഥാനങ്ങള്‍ ഒരു മുഴു ദണ്ഡായിരുന്നു; പരിഗളംവരെ ആറുമുഴം.
8
പുറവാരത്തിന്റെ പുറമെയുള്ള ചുവരിന്റെ കനം അഞ്ചു മുഴമായിരുന്നു;
9
എന്നാല്‍ ആലയത്തിന്റെ പുറവാരമുറികള്‍ക്കും മണ്ഡപങ്ങള്‍ക്കും ഇടയില്‍ ആലയത്തിന്നു ചുറ്റും ഇരുപതുമുഴം വീതിയുള്ള മുറ്റം ഉണ്ടായിരുന്നു.
10
പുറവാരത്തിന്റെ വാതിലുകള്‍ തിണ്ണെക്കു നേരെ ഒരു വാതില്‍ വടക്കോട്ടും ഒരു വാതില്‍ തെക്കോട്ടും ആയിരുന്നു; തിണ്ണയുടെ വീതി ചുറ്റും അഞ്ചു മുഴമായിരുന്നു.
11
മുറ്റത്തിന്റെ മുമ്പില്‍ പടിഞ്ഞാറോട്ടുള്ള കെട്ടിടം എഴുപതു മുഴം വീതിയുള്ളതും കെട്ടിടത്തിന്റെ ചുറ്റുമുള്ള ചുവര്‍ അഞ്ചു മുഴം കനമുള്ളതും തൊണ്ണൂറു മുഴം നീളമുള്ളതും ആയിരുന്നു.
12
അവന്‍ ആലയം അളന്നുനീളം നൂറു മുഴം; മുറ്റവും കെട്ടിടവും അതിന്റെ ചുവരുകളും അളന്നു; അതിന്നും നൂറു മുഴം നീളം.
13
ആലയത്തിന്റെ മുന്‍ ഭാഗത്തിന്റെയും കിഴക്കുള്ള മുറ്റത്തിന്റെയും വീതിയും നൂറുമുഴമായിരുന്നു.
14
പിന്നെ അവന്‍ മുറ്റത്തിന്റെ പിന്‍ പുറത്തു അതിന്നെതിരെയുള്ള കെട്ടിടത്തിന്റെ നീളവും അതിന്നു ഇപ്പുറത്തും അപ്പുറത്തും ഉള്ള നടപ്പുരകളും അളന്നു; നൂറുമുഴം; അകത്തെ മന്ദിരത്തിന്നും പ്രാകാരത്തിന്റെ പൂമുഖങ്ങള്‍ക്കും ഉമ്മരപ്പടികള്‍ക്കും
15
അഴിയുള്ള ജാലകങ്ങള്‍ക്കും ഉമ്മരപ്പടിക്കു മേല്‍ മൂന്നു നിലയായി ചുറ്റും ഉണ്ടായിരുന്ന നടപ്പുരകള്‍ക്കും നിലംതൊട ജാലകങ്ങളോളവും പലകയടിച്ചിരുന്നു; ജാലകങ്ങളോ മൂടിയിരുന്നു.
16
അകത്തെ ആലയത്തിന്‍ വാതിലിന്റെ മേല്‍ഭാഗംവരെയും പുറമെയും ചുറ്റും എല്ലാചുവരിന്മേലും അകത്തും പുറത്തും ചിത്രപ്പണി ഉണ്ടായിരുന്നു.
17
കെരൂബുകളും ഈന്തപ്പനകളും അതിന്മേല്‍ കൊത്തിയിരുന്നു; കെരൂബിന്നും കെരൂബിന്നും ഇടയില്‍ ഔരോ ഈന്തപ്പനയും ഔരോ കെരൂബിന്നു ഈരണ്ടു മുഖവും ഉണ്ടായിരുന്നു.
18
മനുഷ്യമുഖം ഇപ്പുറത്തുള്ള ഈന്തപ്പനയുടെ നേരെയും ബാലസിംഹമുഖം അപ്പുറത്തുള്ള ഈന്തപ്പനയുടെ നേരെയും ആയിരുന്നു; ആലയത്തിന്റെ ചുറ്റും എല്ലാടവും ഇങ്ങനെ ഉണ്ടാക്കിയിരുന്നു.
19
നിലംമുതല്‍ വാതിലിന്റെ മേലറ്റംവരെ കെരൂബുകളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെ ആയിരുന്നു മന്ദിരത്തിന്റെ ഭിത്തി.
20
മന്ദിരത്തിന്നു ചതുരമായുള്ള മുറിച്ചുവരുകളും വിശുദ്ധമന്ദിരത്തിന്റെ മുമ്പില്‍ യാഗപീഠംപോലെയുള്ളൊന്നും ഉണ്ടായിരുന്നു.
21
യാഗപീഠം മരംകൊണ്ടുള്ളതും മൂന്നു മുഴം ഉയരവും രണ്ടുമുഴം നീളവും ഉള്ളതുമായിരുന്നു; അതിന്റെ കോണുകളും ചുവടും വശങ്ങളും മരംകൊണ്ടായിരുന്നു; അവന്‍ എന്നോടുഇതു യഹോവയുടെ സന്നിധിയിലെ മേശയാകുന്നു എന്നു കല്പിച്ചു.
22
മന്ദിരത്തിന്നും അതിവിശുദ്ധമന്ദിരത്തിന്നും ഈരണ്ടു കതകു ഉണ്ടായിരുന്നു.
23
കതകുകള്‍ക്കു ഈരണ്ടു മടകൂ കതകു ഉണ്ടായിരുന്നു; ഒരു കതകിന്നു രണ്ടു മടക്കുകതകു; മറ്റെ കതകിന്നു രണ്ടു മടക്കുകതകു.
24
ചുവരുകളില്‍ എന്നപോലെ മന്ദിരത്തിന്റെ കതകുകളിന്മേലും കെരൂബുകളും ഈന്തപ്പനകളും ഉണ്ടാക്കിയിരുന്നു; പുറമെ പൂമുഖത്തിന്റെ മുമ്പില്‍ ഒരു കനത്ത മരത്തുലാം ഉണ്ടായിരുന്നു.
25
പൂമുഖത്തിന്റെ പാര്‍ശ്വങ്ങളില്‍ ഇപ്പുറത്തും അപ്പുറത്തും അഴിയുള്ള ജാലകങ്ങളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെയായിരുന്നു ആലയത്തിന്റെ പുറവാരമുറികളുടെയും തുലാങ്ങളുടെയും പണി.
 
ഏറ്റവും പുതിയ പുസ്തകങ്ങൾ, ലേഖനങ്ങൾ, ഡിയോകൾ, ഓഡിയോ പുസ്തകങ്ങൾ എന്നിവയുടെ വിവരങ്ങൾ നിങ്ങൾക്ക് ഇ-മെയിൽ ചെയ്യുന്നതാണ്.

മുന്നറിയിപ്പ് : vachanaprabha@ybl എന്ന ഞങ്ങളുടെ UPI ID വഴി അല്ലാതെ ആരെങ്കിലും വചനപ്രഭയുടെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടാൽ, ദയവായി അവരുടെ വിവരങ്ങൾ ഞങ്ങളെ അറിയിക്കുക. ഈ മുന്നറിയിപ്പ് അവഗണിക്കുന്ന ആരെങ്കിലും വചനപ്രഭയുടെ ശുശ്രൂഷൾക്ക് നൽകുന്ന ഏതെങ്കിലും സാമ്പത്തിക സഹായത്തിന് വചനപ്രഭ ഉത്തരവാദിയായിരിക്കില്ല.