ബൈബിൾ

  • യിരെമ്യാവു അധ്യായം-19
0:00
0:00
Hide Books
  • പഴയ നിയമം
  • പുതിയ നിയമം
  • ആദിപുസ്തകം
  • പുറപ്പാട്
  • ലേവ്യപുസ്തകം
  • സംഖ്യാപുസ്തകം
  • ആവർത്തനം
  • യോശുവ
  • ന്യായാധിപന്മാർ
  • രൂത്ത്
  • 1 ശമൂവേൽ
  • 2 ശമൂവേൽ
  • 1 രാജാക്കന്മാർ
  • 2 രാജാക്കന്മാർ
  • 1 ദിനവൃത്താന്തം
  • 2 ദിനവൃത്താന്തം
  • എസ്രാ
  • നെഹെമ്യാവു
  • എസ്ഥേർ
  • ഇയ്യോബ്
  • സങ്കീർത്തനങ്ങൾ
  • സദൃശ്യവാക്യങ്ങൾ
  • സഭാപ്രസംഗി
  • ഉത്തമഗീതം
  • യെശയ്യാവ്
  • യിരെമ്യാവു
  • വിലാപങ്ങൾ
  • യെഹെസ്കേൽ
  • ദാനീയേൽ
  • ഹോശേയ
  • യോവേൽ
  • ആമോസ്
  • ഒബദ്യാവ്
  • യോനാ
  • മീഖാ
  • നാഹൂം
  • ഹബക്കൂക്ക്
  • സെഫന്യാവ്
  • ഹഗ്ഗായി
  • സെഖര്യാവ്
  • മലാഖി
1
എന്നാല്‍ യിരെമ്യാവു ഈ കാര്യങ്ങളെ പ്രവചിക്കുന്നതു ഇമ്മേരിന്റെ മകനും യഹോവയുടെ ആലയത്തിന്നു പ്രധാനവിചാരകനുമായ
2
പശ്ഹൂര്‍പുരോഹിതന്‍ കേട്ടിട്ടു യിരെമ്യാപ്രവാചകനെ അടിച്ചു, യഹോവയുടെ ആലയത്തിന്നരികെയുള്ള മേലത്തെ ബെന്യാമീന്‍ ഗോപുരത്തിങ്കലെ ആമത്തില്‍ ഇട്ടു.
3
പിറ്റെന്നാള്‍ പശ്ഹൂര്‍ യിരെമ്യാവെ ആമത്തില്‍നിന്നു വിട്ടപ്പോള്‍ യിരെമ്യാവു അവനോടു പറഞ്ഞതുയഹോവ നിനക്കു പശ്ഹൂര്‍ എന്നല്ല, മാഗോര്‍മിസ്സാബീബ് (സര്‍വ്വത്രഭീതി) എന്നത്രേ പേര്‍ വിളിച്ചിരിക്കുന്നതു.
4
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിന്നെ നിനക്കു തന്നെയും നിന്റെ സകലസ്നേഹിതന്മാര്‍ക്കും ഭീതിയാക്കിത്തീര്‍ക്കും; അവര്‍ ശത്രുക്കളുടെ വാള്‍കൊണ്ടു വീഴും; നിന്റെ കണ്ണു അതു കാണും; എല്ലായെഹൂദയെയും ഞാന്‍ ബാബേല്‍രാജാവിന്റെ കയ്യില്‍ ഏല്പിക്കും; അവന്‍ അവരെ പിടിച്ചു ബാബേലിലേക്കു കൊണ്ടുപോയി വാള്‍കൊണ്ടു കൊന്നുകളയും.
5
ഈ നഗരത്തിലെ സകലനിക്ഷേപങ്ങളും അതിലെ സകലസമ്പാദ്യങ്ങളും സകലവിശിഷ്ടവസ്തുക്കളും യെഹൂദാ രാജാക്കന്മാരുടെ സകലഭണ്ഡാരങ്ങളും ഞാന്‍ ശത്രുക്കളുടെ കയ്യില്‍ ഏല്പിക്കും; അവര്‍ അവയെ കൊള്ളയിട്ടു ബാബേലിലേക്കു കൊണ്ടു പോകും.
6
എന്നാല്‍ പശ്ഹൂരേ, നീയും നിന്റെ വീട്ടില്‍ പാര്‍ക്കുംന്ന എല്ലാവരും പ്രവാസത്തിലേക്കു പോകേണ്ടിവരും; നീയും നിന്റെ വ്യാജപ്രവചനം കേട്ട നിന്റെ സകല സ്നേഹിതന്മാരും ബാബേലിലേക്കു ചെന്നു അവിടെവെച്ചു മരിക്കയും അവിടെ അടക്കപ്പെടുകയും ചെയ്യും.
7
യഹോവേ, നീ എന്നെ സമ്മതിപ്പിക്കയും ഞാന്‍ സമ്മതിച്ചുപോകയും ചെയ്തു നീ ബലം പ്രയോഗിച്ചു ജയിച്ചിരിക്കുന്നു; ഞാന്‍ ഇടവിടാതെ പരിഹാസവിഷയമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു.
8
സംസാരിക്കുമ്പോഴൊക്കെയും ഞാന്‍ നിലവിളിച്ചു സാഹസത്തെയും ബലാല്‍ക്കാരത്തെയും കുറിച്ചു ആവലാധി പറയേണ്ടിവരുന്നു; അങ്ങനെ യഹോവയുടെ വചനം എനിക്കു ഇടവിടാതെ നിന്ദെക്കും പരിഹാസത്തിന്നും ഹേതുവായിരിക്കുന്നു.
9
ഞാന്‍ ഇനി അവനെ ഔര്‍ക്കുംകയില്ല, അവന്റെ നാമത്തില്‍ സംസാരിക്കയുമില്ല എന്നു പറഞ്ഞാലോ അതു എന്റെ അസ്ഥികളില്‍ അടെക്കപ്പെട്ടിട്ടു എന്റെ ഹൃദയത്തില്‍ തീ കത്തുംപോലെ ഇരിക്കുന്നു; ഞാന്‍ സഹിച്ചു തളര്‍ന്നു എനിക്കു വഹിയാതെയായി.
10
സര്‍വ്വത്രഭീതി; ഞാന്‍ പലരുടെയും ഏഷണി കേട്ടിരിക്കുന്നു; കുറ്റം ബോധിപ്പിപ്പിന്‍ ; ഞങ്ങളും അവനെക്കുറിച്ചു കുറ്റം ബോധിപ്പിക്കാം; നാം അവനെ തോല്പിച്ചു അവനോടു പക വീട്ടുവാന്‍ തക്കവണ്ണം പക്ഷെ അവനെ വശത്താക്കാം എന്നു എന്റെ വീഴ്ചെക്കു കാത്തിരിക്കുന്നവരായ എന്റെ ചങ്ങാതിമാരൊക്കെയും പറയുന്നു.
11
എന്നാല്‍ യഹോവ ഒരു മഹാവീരനെപ്പോലെ എന്നോടുകൂടെ ഉണ്ടു; ആകയാല്‍ എന്നെ ഉപദ്രവിക്കുന്നവര്‍ ഇടറിവീഴും; അവര്‍ ജയിക്കയില്ല; അവര്‍ ബുദ്ധിയോടെ പ്രവര്‍ത്തിക്കായ്കയാല്‍ ഏറ്റവും ലജ്ജിച്ചുപോകും; ഒരിക്കലും മറന്നുപോകാത്ത നിത്യലജ്ജയോടെ തന്നേ.
12
നീതിമാനെ ശോധനചെയ്തു, അന്തരംഗങ്ങളെയും ഹൃദയത്തെയും കാണുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ അവരോടു ചെയ്യുന്ന പ്രതികാരം ഞാന്‍ കാണുമാറാകട്ടെ; എന്റെ വ്യവഹാരം ഞാന്‍ നിന്നോടു ബോധിപ്പിച്ചിരിക്കുന്നുവല്ലോ.
13
യഹോവേക്കു പാട്ടുപാടുവിന്‍ ! യഹോവയെ സ്തുതിപ്പിന്‍ ! അവന്‍ ദരിദ്രന്റെ പ്രാണനെ ദുഷ്ടന്മാരുടെ കയ്യില്‍നിന്നു വിടുവിച്ചിരിക്കുന്നു.
14
ഞാന്‍ ജനിച്ച ദിവസം ശപിക്കപ്പെട്ടിരിക്കട്ടെ; എന്റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ.
15
നിനക്കു ഒരു മകന്‍ ജനിച്ചിരിക്കുന്നു എന്നു എന്റെ അപ്പനോടു അറിയിച്ചു അവനെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യന്‍ ശപിക്കപ്പെട്ടവന്‍ .
16
എന്റെ അമ്മ എന്റെ ശവകൂഴിയും അവളുടെ ഗര്‍ഭപാത്രം എല്ലായ്പോഴും നിറഞ്ഞതും ആയിരിക്കേണ്ടതിന്നു ആ മനുഷ്യന്‍ എന്നെ ഉദരത്തില്‍വെച്ചു കൊന്നുകളയായ്കകൊണ്ടു അവന്‍ ,
17
യഹോവ അനുതപിക്കാതെ ഉന്മൂലനാശം വരുത്തിയ പട്ടണങ്ങളെപ്പോലെ ആയിത്തീരട്ടെ; രാവിലെ അവന്‍ നിലവിളിയും ഉച്ചസമയത്തും പോര്‍വ്വിളിയും കേള്‍ക്കുമാറാകട്ടെ.
18
കഷ്ടവും സങ്കടവും അനുഭവിച്ചു ജീവകാലം ലജ്ജയില്‍ കഴിച്ചുകൂട്ടേണ്ടതിന്നു ഞാന്‍ ഉദരത്തല്‍നിന്നു പുറത്തുവന്നതു എന്തിനു?
 
ഏറ്റവും പുതിയ പുസ്തകങ്ങൾ, ലേഖനങ്ങൾ, ഡിയോകൾ, ഓഡിയോ പുസ്തകങ്ങൾ എന്നിവയുടെ വിവരങ്ങൾ നിങ്ങൾക്ക് ഇ-മെയിൽ ചെയ്യുന്നതാണ്.

മുന്നറിയിപ്പ് : vachanaprabha@ybl എന്ന ഞങ്ങളുടെ UPI ID വഴി അല്ലാതെ ആരെങ്കിലും വചനപ്രഭയുടെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടാൽ, ദയവായി അവരുടെ വിവരങ്ങൾ ഞങ്ങളെ അറിയിക്കുക. ഈ മുന്നറിയിപ്പ് അവഗണിക്കുന്ന ആരെങ്കിലും വചനപ്രഭയുടെ ശുശ്രൂഷൾക്ക് നൽകുന്ന ഏതെങ്കിലും സാമ്പത്തിക സഹായത്തിന് വചനപ്രഭ ഉത്തരവാദിയായിരിക്കില്ല.