ബൈബിൾ

  • യിരെമ്യാവു അധ്യായം-45
0:00
0:00
Hide Books
  • പഴയ നിയമം
  • പുതിയ നിയമം
  • ആദിപുസ്തകം
  • പുറപ്പാട്
  • ലേവ്യപുസ്തകം
  • സംഖ്യാപുസ്തകം
  • ആവർത്തനം
  • യോശുവ
  • ന്യായാധിപന്മാർ
  • രൂത്ത്
  • 1 ശമൂവേൽ
  • 2 ശമൂവേൽ
  • 1 രാജാക്കന്മാർ
  • 2 രാജാക്കന്മാർ
  • 1 ദിനവൃത്താന്തം
  • 2 ദിനവൃത്താന്തം
  • എസ്രാ
  • നെഹെമ്യാവു
  • എസ്ഥേർ
  • ഇയ്യോബ്
  • സങ്കീർത്തനങ്ങൾ
  • സദൃശ്യവാക്യങ്ങൾ
  • സഭാപ്രസംഗി
  • ഉത്തമഗീതം
  • യെശയ്യാവ്
  • യിരെമ്യാവു
  • വിലാപങ്ങൾ
  • യെഹെസ്കേൽ
  • ദാനീയേൽ
  • ഹോശേയ
  • യോവേൽ
  • ആമോസ്
  • ഒബദ്യാവ്
  • യോനാ
  • മീഖാ
  • നാഹൂം
  • ഹബക്കൂക്ക്
  • സെഫന്യാവ്
  • ഹഗ്ഗായി
  • സെഖര്യാവ്
  • മലാഖി
1
ജാതികളെക്കുറിച്ചു യിരെമ്യാപ്രവാചകന്നുണ്ടായ യഹോവയുടെ അരുളപ്പാടു.
2
മിസ്രയീമിനെക്കുറിച്ചുള്ളതുഫ്രാത്ത് നദീതീരത്തു കര്‍ക്കെമീശില്‍ ഉണ്ടായിരുന്നതും ബാബേല്‍ രാജാവായ നെബൂഖദ് നേസര്‍ യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടില്‍ തോല്പിച്ചുകളഞ്ഞതുമായ ഫറവോന്‍ നെഖോ എന്ന മിസ്രയീംരാജാവിന്റെ സൈന്യത്തെക്കുറിച്ചുള്ളതു തന്നേ.
3
പരിചയും പലകയും ഒരുക്കി യുദ്ധത്തിന്നടുത്തുകൊള്‍വിന്‍ !
4
കുതിരച്ചേവകരേ, കുതിരകള്‍ക്കു കോപ്പിട്ടു കയറുവിന്‍ ! തലക്കോരികയുമായി അണിനിരപ്പിന്‍ ; കുന്തങ്ങളെ മിനുക്കി കവചങ്ങളെ ധരിപ്പിന്‍ .
5
അവര്‍ ഭ്രമിച്ചു പിന്മാറിക്കാണുന്നതെന്തു? അവരുടെ വീരന്മാര്‍ വെട്ടേറ്റു തിരിഞ്ഞുനോക്കാതെ മണ്ടുന്നു! സര്‍വ്വത്രഭീതി എന്നു യഹോവയുടെ അരുളപ്പാടു.
6
വേഗവാന്‍ ഔടിപ്പോകയില്ല; വീരന്‍ ചാടിപ്പോകയുമില്ല; വടക്കു ഫ്രാത്ത് നദീതീരത്തു അവര്‍ ഇടറിവീഴും.
7
നീലനദിപോലെ പൊങ്ങുകയും നദികളിലെ വെള്ളംപോലെ അലെക്കയും ചെയ്യുന്നോരിവനാര്‍?
8
മിസ്രയീം നീലനദിപോലെ പൊങ്ങുകയും അതിന്റെ വെള്ളം നദികള്‍പോലെ അലെക്കയും ഞാന്‍ പെരുകി ദേശത്തെ മൂടി നഗരത്തെയും അതിലെ നിവാസികളെയും നശിപ്പിക്കും എന്നു പറകയും ചെയ്യുന്നു.
9
കുതിരകളേ, കുതിച്ചു ചാടുവിന്‍ ; രഥങ്ങളേ, മുറുകി ഔടുവിന്‍ ! വീരന്മാര്‍ പുറപ്പെടട്ടെ; പരിച പിടിച്ചിരിക്കുന്ന കൂശ്യരും പൂത്യരും വില്ലെടുത്തു കുലെക്കുന്ന ലൂദ്യരും കൂടെ.
10
ആ ദിവസം സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു തന്റെ വൈരികളോടു പ്രതികാരം ചെയ്യുന്ന പ്രതികാരദിവസം ആകുന്നു; വാള്‍ വേണ്ടുവോളം തിന്നുകയും അവരുടെ രക്തം കുടിച്ചു മദിക്കയും ചെയ്യും; വടക്കു ഫ്രാത്ത് നദീതീരത്തു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിന്നു ഒരു ഹനനയാഗമുണ്ടല്ലോ.
11
മിസ്രയീംപുത്രിയായ കന്യകേ! ഗിലെയാദില്‍ ചെന്നു തൈലം വാങ്ങുക; നീ വളരെ ഒൗഷധം പ്രയോഗിക്കുന്നതു വെറുതെ! നിനക്കു രോഗശാന്തി ഉണ്ടാകയില്ല.
12
ജാതികള്‍ നിന്റെ ലജ്ജയെക്കുറിച്ചു കേട്ടിരിക്കുന്നു; നിന്റെ നിലവിളി ദേശത്തു നിറഞ്ഞിരിക്കുന്നു; വീരന്‍ വീരനോടു മുട്ടി രണ്ടുപേരും ഒരുമിച്ചു വീണിരിക്കുന്നു!
13
ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ വന്നു മിസ്രയീംദേശത്തെ ജയിക്കുന്നതിനെക്കുറിച്ചു യിരെമ്യാപ്രവാചകനോടു യഹോവ കല്പിച്ച അരുളപ്പാടു.
14
മിസ്രയീമില്‍ പ്രസ്താവിച്ചു മിഗ്ദോലില്‍ പ്രസിദ്ധമാക്കി, നോഫിലും തഹ"നേസിലും കേള്‍പ്പിപ്പിന്‍ ; അണിനിരന്നു ഒരുങ്ങിനില്‍ക്ക എന്നു പറവിന്‍ ! വാള്‍ നിന്റെ ചുറ്റം തിന്നുകളയുന്നുവല്ലോ.
15
നിന്റെ ബലവാന്മാര്‍ വീണുകിടക്കുന്നതെന്തു? യഹോവ അവരെ തള്ളിയിട്ടതുകൊണ്ടു അവര്‍ക്കും നില്പാന്‍ കഴിഞ്ഞില്ല.
16
അവന്‍ പലരെയും ഇടറി വീഴുമാറാക്കി; ഒരുത്തന്‍ മറ്റൊരുത്തന്റെ മീതെ വീണു; എഴുന്നേല്പിന്‍ ; നശിപ്പിക്കുന്ന വാളിന്നു ഒഴിഞ്ഞു നാം സ്വജനത്തിന്റെ അടുക്കലേക്കും ജന്മദേശത്തേക്കും മടങ്ങിപ്പോക എന്നു അവര്‍ പറയും.
17
മിസ്രയീംരാജാവായ ഫറവോന്നുവിനാശം എന്നും സമയം തെറ്റി വരുന്നവന്‍ എന്നും പേര്‍ പറവിന്‍ !
18
എന്നാണ, പര്‍വ്വതങ്ങളില്‍വെച്ചു താബോര്‍പോലെയും കടലിന്നരികെയുള്ള കര്‍മ്മേല്‍പോലെയും നിശ്ചയമായിട്ടു അവന്‍ വരുമെന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാടു.
19
മിസ്രയീമില്‍ പാര്‍ക്കുംന്ന പുത്രീ, പ്രവാസത്തിന്നു പോകുവാന്‍ കോപ്പുകൂട്ടുക; നോഫ് നിവാസികളില്ലാതെ ശൂന്യമായി വെന്തുപോകും.
20
മിസ്രയീം ഏറ്റവും അഴകുള്ള പശുക്കിടാവാകുന്നു; എന്നാല്‍ വടക്കുനിന്നു ഈച്ച അതിന്മേല്‍ വരുന്നു.
21
അതിന്റെ കൂലിച്ചേവകര്‍ അതിന്റെ മദ്ധ്യേ തടിപ്പിച്ച കാളക്കിടാക്കളെപ്പോലെയാകുന്നു; അവരും പിന്തിരിഞ്ഞു ഒരുപോലെ ഔടിപ്പോയി; അവരുടെ അപായദിവസവും സന്ദര്‍ശനകാലവും വന്നിരിക്കയാല്‍ അവര്‍ക്കും നില്പാന്‍ കഴിഞ്ഞില്ല.
22
അതിന്റെ ശബ്ദം പാമ്പു ഔടുന്ന ശബ്ദംപോലെ; അവര്‍ സൈന്യത്തോടുകൂടെ നടന്നു, മരം മുറിക്കുന്നവരെപ്പോലെ കോടാലികളുമായി അതിന്റെ നേരെ വരും.
23
അതിന്റെ കാടു തിങ്ങിയതായിരുന്നാലും അവര്‍ അതിനെ വെട്ടിക്കളയും എന്നു യഹോവയുടെ അരുളപ്പാടു; അവര്‍ വെട്ടുക്കിളികളെക്കാള്‍ അധികം; അവര്‍ക്കും സംഖ്യയുമില്ല.
24
മിസ്രയീംപുത്രി ലജ്ജിച്ചുപോകും; അവള്‍ വടക്കെ ജാതിയുടെ കയ്യില്‍ ഏല്പിക്കപ്പെടും.
25
ഞാന്‍ നോവിലെ അമ്മോനെയും ഫറവോനെയും മിസ്രയീമിനെയും അതിന്റെ ദേവന്മാരെയും രാജാക്കന്മാരെയും സന്ദര്‍ശിക്കും; ഫറവോനെയും അവനില്‍ ആശ്രയിക്കുന്നവരെയും സന്ദര്‍ശിക്കും എന്നു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
26
ഞാന്‍ അവരെ, അവര്‍ക്കും പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കയ്യിലും ബാബേല്‍രാജാവായ നെബൂഖദ്നേസരിന്റെ കയ്യിലും അവന്റെ ഭൃത്യന്മാരുടെ കയ്യിലും ഏല്പിക്കും; അതിന്റെശേഷം അതിന്നു പുരാതനകാലത്തെന്നപോലെ നിവാസികള്‍ ഉണ്ടാകും എന്നു യഹോവയുടെ അരുളപ്പാടു.
27
എന്നാല്‍ എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ടാ; യിസ്രായേലേ, നീ ഭ്രമിക്കേണ്ടാ; ഞാന്‍ നിന്നെ ദൂരത്തുനിന്നും നിന്റെ സന്തതിയെ അവരുടെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബ് മടങ്ങിവന്നു സ്വസ്ഥമായും സ്വൈരമായും ഇരിക്കും; ആരും അവനെ ഭയപ്പെടുത്തുകയുമില്ല.
28
എന്റെ ദാസനായ യാക്കോബേ നീ ഭയപ്പെടേണ്ടാ; ഞാന്‍ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു. നിന്നെ ഞാന്‍ ചിതറിച്ചുകളഞ്ഞ സകലജാതികളെയും ഞാന്‍ മുടിച്ചുകളയും; എങ്കിലും നിന്നെ ഞാന്‍ മുടിച്ചുകളകയില്ല; ഞാന്‍ നിന്നെ ന്യായമായി ശിക്ഷിക്കും; നിന്നെ ശിക്ഷിക്കാതെ വിടുകയില്ലതാനും.
 
ഏറ്റവും പുതിയ പുസ്തകങ്ങൾ, ലേഖനങ്ങൾ, ഡിയോകൾ, ഓഡിയോ പുസ്തകങ്ങൾ എന്നിവയുടെ വിവരങ്ങൾ നിങ്ങൾക്ക് ഇ-മെയിൽ ചെയ്യുന്നതാണ്.

മുന്നറിയിപ്പ് : vachanaprabha@ybl എന്ന ഞങ്ങളുടെ UPI ID വഴി അല്ലാതെ ആരെങ്കിലും വചനപ്രഭയുടെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടാൽ, ദയവായി അവരുടെ വിവരങ്ങൾ ഞങ്ങളെ അറിയിക്കുക. ഈ മുന്നറിയിപ്പ് അവഗണിക്കുന്ന ആരെങ്കിലും വചനപ്രഭയുടെ ശുശ്രൂഷൾക്ക് നൽകുന്ന ഏതെങ്കിലും സാമ്പത്തിക സഹായത്തിന് വചനപ്രഭ ഉത്തരവാദിയായിരിക്കില്ല.