ബൈബിൾ

  • സങ്കീർത്തനങ്ങൾ അധ്യായം-21
0:00
0:00
Hide Books
  • പഴയ നിയമം
  • പുതിയ നിയമം
  • ആദിപുസ്തകം
  • പുറപ്പാട്
  • ലേവ്യപുസ്തകം
  • സംഖ്യാപുസ്തകം
  • ആവർത്തനം
  • യോശുവ
  • ന്യായാധിപന്മാർ
  • രൂത്ത്
  • 1 ശമൂവേൽ
  • 2 ശമൂവേൽ
  • 1 രാജാക്കന്മാർ
  • 2 രാജാക്കന്മാർ
  • 1 ദിനവൃത്താന്തം
  • 2 ദിനവൃത്താന്തം
  • എസ്രാ
  • നെഹെമ്യാവു
  • എസ്ഥേർ
  • ഇയ്യോബ്
  • സങ്കീർത്തനങ്ങൾ
  • സദൃശ്യവാക്യങ്ങൾ
  • സഭാപ്രസംഗി
  • ഉത്തമഗീതം
  • യെശയ്യാവ്
  • യിരെമ്യാവു
  • വിലാപങ്ങൾ
  • യെഹെസ്കേൽ
  • ദാനീയേൽ
  • ഹോശേയ
  • യോവേൽ
  • ആമോസ്
  • ഒബദ്യാവ്
  • യോനാ
  • മീഖാ
  • നാഹൂം
  • ഹബക്കൂക്ക്
  • സെഫന്യാവ്
  • ഹഗ്ഗായി
  • സെഖര്യാവ്
  • മലാഖി
1
യഹോവേ, രാജാവു നിന്റെ ബലത്തില്‍ സന്തോഷിക്കുന്നു; നിന്റെ രക്ഷയില്‍ അവന്‍ ഏറ്റവും ഉല്ലസിക്കുന്നു.
2
അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവന്നു നല്കി; അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ.
3
നന്മയുടെ അനുഗ്രഹങ്ങളാല്‍ നീ അവനെ എതിരേറ്റു, തങ്കക്കിരീടത്തെ അവന്റെ തലയില്‍ വെക്കുന്നു.
4
അവന്‍ നിന്നോടു ജീവനെ അപേക്ഷിച്ചു; നീ അവന്നു കൊടുത്തു; എന്നെന്നേക്കുമുള്ള ദീര്‍ഘായുസ്സിനെ തന്നേ.
5
നിന്റെ രക്ഷയാല്‍ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.
6
നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയാക്കുന്നു; നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ടു അവനെ ആനന്ദിപ്പിക്കുന്നു.
7
രാജാവു യഹോവയില്‍ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ടു അവന്‍ കുലുങ്ങാതിരിക്കും.
8
നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും നിന്റെ വലങ്കൈ നിന്നെ പകെക്കുന്നവരെ പിടിക്കുടും.
9
നിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും; യഹോവ തന്റെ ക്രോധത്തില്‍ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും.
10
നീ അവരുടെ ഫലത്തെ ഭൂമിയില്‍നിന്നും അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയില്‍നിന്നും നശിപ്പിക്കും.
11
അവര്‍ നിനക്കു വിരോധമായി ദോഷംവിചാരിച്ചു; തങ്ങളാല്‍ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു.
12
നീ അവരെ പുറം കാട്ടുമാറാക്കും അവരുടെ മുഖത്തിന്നുനേരെ അസ്ത്രം ഞാണിന്മേല്‍ തൊടുക്കും.
13
യഹോവേ, നിന്റെ ശക്തിയില്‍ ഉയര്‍ന്നിരിക്കേണമേ; ഞങ്ങള്‍ പാടി നിന്റെ ബലത്തെ സ്തുതിക്കും.
 
ഏറ്റവും പുതിയ പുസ്തകങ്ങൾ, ലേഖനങ്ങൾ, ഡിയോകൾ, ഓഡിയോ പുസ്തകങ്ങൾ എന്നിവയുടെ വിവരങ്ങൾ നിങ്ങൾക്ക് ഇ-മെയിൽ ചെയ്യുന്നതാണ്.

മുന്നറിയിപ്പ് : vachanaprabha@ybl എന്ന ഞങ്ങളുടെ UPI ID വഴി അല്ലാതെ ആരെങ്കിലും വചനപ്രഭയുടെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടാൽ, ദയവായി അവരുടെ വിവരങ്ങൾ ഞങ്ങളെ അറിയിക്കുക. ഈ മുന്നറിയിപ്പ് അവഗണിക്കുന്ന ആരെങ്കിലും വചനപ്രഭയുടെ ശുശ്രൂഷൾക്ക് നൽകുന്ന ഏതെങ്കിലും സാമ്പത്തിക സഹായത്തിന് വചനപ്രഭ ഉത്തരവാദിയായിരിക്കില്ല.