For
സങ്കീർത്തനങ്ങൾ 45:7
നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരില്‍ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 99:4
ന്യായതല്പരനായ രാജാവിന്റെ ബലത്തെ നീ നേരോടെ സ്ഥിരമാക്കിയിരിക്കുന്നു. നീ യാക്കോബില്‍ നീതിയും ന്യായവും നടത്തിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 146:8
യഹോവ കുരുടന്മാര്‍ക്കും കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിര്‍ത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.
യെശയ്യാവ് 61:8
യഹോവയായ ഞാന്‍ ന്‍ യായത്തെ ഇഷ്ടപ്പെടുകയും അന്‍ യായമായ കവര്‍‍ച്ചയെ വെറുക്കയും ചെയ്യുന്നു; ഞാന്‍ വിശ്വസ്തതയോടെ അവര്‍‍കൂ പ്രതിഫലം കൊടുത്തു അവരോടു ഒരു ശാശ്വത നിയമം ചെയ്യും
ఆయన
സങ്കീർത്തനങ്ങൾ 5:12
യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ടു അവനെ മറെക്കും;
സങ്കീർത്തനങ്ങൾ 21:6
നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയാക്കുന്നു; നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ടു അവനെ ആനന്ദിപ്പിക്കുന്നു.
സങ്കീർത്തനങ്ങൾ 33:18
യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയെക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു;
സങ്കീർത്തനങ്ങൾ 34:15
യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 42:5
എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളില്‍ ഞരങ്ങുന്നതെന്തു? ദൈവത്തില്‍ പ്രത്യാശ വെക്കുക; അവന്‍ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാന്‍ ഇനിയും അവനെ സ്തുതിക്കും.
ഇയ്യോബ് 36:7
അവന്‍ നീതിമാന്മാരില്‍നിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല; രാജാക്കന്മാരോടുകൂടെ അവരെ സിംഹാസനത്തില്‍ ഇരുത്തുന്നു; അവര്‍ എന്നേക്കും ഉയര്‍ന്നിരിക്കുന്നു.
1 പത്രോസ് 3:12
കര്‍ത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാര്‍ത്ഥനെക്കും തുറന്നിരിക്കുന്നു; എന്നാല്‍ കര്‍ത്താവിന്റെ മുഖം ദുഷ്പ്രവൃത്തിക്കാര്‍ക്കും പ്രതിക്കുലമായിരിക്കുന്നു.”