తిరిగివచ్చి
1 ശമൂവേൽ 1:1
ശമൂവേല്‍ഒന്നാം പുസ്തകം
1 ശമൂവേൽ 1:19
അടിയന്നു തൃക്കണ്ണില്‍ കൃപ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു സ്ത്രീ തന്റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല.
1 ശമൂവേൽ 8:4
ആകയാല്‍ യിസ്രായേല്‍മൂപ്പന്മാര്‍ എല്ലാവരും ഒന്നിച്ചുകൂടി, രാമയില്‍ ശമൂവേലിന്റെ അടുക്കല്‍ വന്നു, അവനോടു
1 ശമൂവേൽ 19:18-23
18
ഇങ്ങനെ ദാവീദ് ഔടിപ്പോയി രക്ഷപ്പെട്ടു, രാമയില്‍ ശമൂവേലിന്റെ അടുക്കല്‍ ചെന്നു ശൌല്‍ തന്നോടു ചെയ്തതൊക്കെയും അവനോടു അറിയിച്ചു. പിന്നെ അവനും ശമൂവേലും പുറപ്പെട്ടു നയ്യോത്തില്‍ ചെന്നു പാര്‍ത്തു.
19
അനന്തരം ദാവീദ് രാമയിലെ നയ്യോത്തില്‍ ഉണ്ടു എന്നു ശൌലിന്നു അറിവു കിട്ടി.
20
ശൌല്‍ ദാവീദിനെ പിടിപ്പാന്‍ ദൂതന്മാരെ അയച്ചു; അവര്‍ പ്രവാചകസംഘം പ്രവചിക്കുന്നതും ശമൂവേല്‍ അവരുടെ തലവനായിരിക്കുന്നതും കണ്ടപ്പോള്‍ ദൈവത്തിന്റെ ആത്മാവു ശൌലിന്റെ ദൂതന്മാരുടെ മേലും വന്നു, അവരും പ്രവചിച്ചു.
21
ശൌല്‍ അതു അറിഞ്ഞപ്പോള്‍ വേറെ ദൂതന്മാരെ അയച്ചു; അവരും അങ്ങനെ തന്നേ പ്രവചിച്ചു. ശൌല്‍ പിന്നെയും മൂന്നാം പ്രാവശ്യം ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു.
22
പിന്നെ അവന്‍ തന്നേ രാമയിലേക്കു പോയി, സേക്ക്കുവിലെ വലിയ കിണറ്റിങ്കല്‍ എത്തിശമൂവേലും ദാവീദും എവിടെയാകുന്നു എന്നു ചോദിച്ചു. അവര്‍ രാമയിലെ നയ്യോത്തില്‍ ഉണ്ടു എന്നു ഒരുത്തന്‍ പറഞ്ഞു.
23
അങ്ങനെ അവന്‍ രാമയിലെ നയ്യോത്തിന്നു ചെന്നു; ദൈവത്തിന്റെ ആത്മാവു അവന്റെമേലും വന്നു; അവന്‍ രാമയിലെ നയ്യോത്തില്‍ എത്തുംവരെ പ്രവചിച്ചു കൊണ്ടു നടന്നു.
కట్టెను
1 ശമൂവേൽ 11:15
അങ്ങനെ ജനമെല്ലാം ഗില്ഗാലില്‍ ചെന്നു; അവര്‍ ശൌലിനെ ഗില്ഗാലില്‍ യഹോവയുടെ സന്നിധിയില്‍വെച്ചു രാജാവാക്കി. അവര്‍ അവിടെ യഹോവയുടെ സന്നിധിയില്‍ സമാധാനയാഗങ്ങള്‍ കഴിച്ചു; ശൌലും യിസ്രായേല്യരൊക്കെയും ഏറ്റവും സന്തോഷിച്ചു.
ആദിപുസ്തകം 12:7
യഹോവ അബ്രാമിന്നു പ്രത്യക്ഷനായിനിന്റെ സന്തതിക്കു ഞാന്‍ ഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവേക്കു അവന്‍ അവിടെ ഒരു യാഗപീഠം പണിതു.
ആദിപുസ്തകം 12:8
അവന്‍ അവിടെനിന്നു ബേഥേലിന്നു കിഴക്കുള്ള മലെക്കു പുറപ്പെട്ടു; ബേഥേല്‍ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവന്‍ യഹോവേക്കു ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തില്‍ ആരാധിച്ചു.
ആദിപുസ്തകം 33:20
അവിടെ അവന്‍ ഒരു യാഗപീഠം പണിതു, അതിന്നു ഏല്‍-എലോഹേ-യിസ്രായേല്‍ എന്നു പേര്‍ ഇട്ടു.
ആദിപുസ്തകം 35:7
അവിടെ അവന്‍ ഒരു യാഗപീഠം പണിതു; തന്റെ സഹോദരന്റെ മുമ്പില്‍നിന്നു ഔടിപ്പോകുമ്പോള്‍ അവന്നു അവിടെവെച്ചു ദൈവം പ്രത്യക്ഷനായതുകൊണ്ടു അവന്‍ ആ സ്ഥലത്തിന്നു ഏല്‍-ബേഥേല്‍ എന്നു പേര്‍ വിളിച്ചു.
ന്യായാധിപന്മാർ 21:5
പിന്നെ യിസ്രായേല്‍മക്കള്‍എല്ലായിസ്രായേല്‍ഗോത്രങ്ങളിലും യഹോവയുടെ അടുക്കല്‍ സഭെക്കു വരാതെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചു. മിസ്പയില്‍ യഹോവയുടെ അടുക്കല്‍ വരാത്തവന്‍ മരണശിക്ഷ അനുഭവിക്കേണം എന്നു അവര്‍ ഒരു ഉഗ്രശപഥം ചെയ്തിരുന്നു.
1 രാജാക്കന്മാർ 18:30-36
30
അപ്പോള്‍ ഏലീയാവുഎന്റെ അടുക്കല്‍ വരുവിന്‍ എന്നു സര്‍വ്വജനത്തോടും പറഞ്ഞു. സര്‍വ്വജനവും അവന്റെ അടുക്കല്‍ ചേര്‍ന്നു. അവന്‍ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി;
31
നിനക്കു യിസ്രായേല്‍ എന്നു പേരാകും എന്നു യഹോവയുടെ അരുളപ്പാടു ലഭിച്ച യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു എടുത്തു,
32
കല്ലുകൊണ്ടു യഹോവയുടെ നാമത്തില്‍ ഒരു യാഗപീഠം പണിതു; യാഗപീഠത്തിന്റെ ചുറ്റും രണ്ടു സെയാ വിത്തു വിതെപ്പാന്‍ മതിയായ വിസ്താരത്തില്‍ ഒരു തോടു ഉണ്ടാക്കി.
33
പിന്നെ അവന്‍ വിറകു അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിന്‍ മീതെ വെച്ചു; നാലു തൊട്ടിയില്‍ വെള്ളം നിറെച്ചു ഹോമയാഗത്തിന്മേലും വിറകിന്മേലും ഒഴിപ്പിന്‍ എന്നു പറഞ്ഞു.
34
രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്‍വിന്‍ എന്നു അവന്‍ പറഞ്ഞു. അവര്‍ രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്റെ ശേഷംമൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്‍വിന്‍ എന്നു അവന്‍ പറഞ്ഞു. അവര്‍ മൂന്നാം പ്രാവശ്യവും ചെയ്തു.
35
വെള്ളം യാഗപീഠത്തിന്റെ ചുറ്റം ഒഴുകി; അവന്‍ തോട്ടിലും വെള്ളം നിറെച്ചു.
36
ഭോജനയാഗം കഴിക്കുന്ന നേരമായപ്പോള്‍ ഏലീയാപ്രവാചകന്‍ അടുത്തുചെന്നുഅബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവയമായ യഹോവേ, യിസ്രയേലില്‍ നീ ദൈവമെന്നും ഞാന്‍ നിന്റെ ദാസന്‍ എന്നും ഈ കാര്യങ്ങളൊക്കെയും ഞാന്‍ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ.