ഇതു കാരണത്താല്‍ ഞാന്‍ ഈ ജനത്തിന്റെ ഇടയില്‍ ഇനിയും ഒരു അത്ഭുതപ്രവൃത്തി, അത്ഭുതവും ആശ്ചര്യവും ആയോരു പ്രവൃത്തി തന്നേ, ചെയ്യും; അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിക്കും; അവരുടെ ബുദ്ധിമാന്മാരുടെ ബുദ്ധിയും മറഞ്ഞുപോകും എന്നു കര്‍ത്താവു അരുളിച്ചെയ്തു.
ജാതികളുടെ ഇടയില്‍ ദൃഷ്ടിവെച്ചു നോക്കുവിന്‍ ! ആശ്ചര്യപ്പെട്ടു വിസ്മയിപ്പിന്‍ ! ഞാന്‍ നിങ്ങളുടെ കാലത്തു ഒരു പ്രവൃത്തി ചെയ്യും; അതു വിവരിച്ചുകേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കയില്ല.
യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുകേള്‍ക്കുന്ന ഏവന്റെയും ചെവി രണ്ടും മുഴങ്ങത്തക്കവണ്ണമുള്ള അനര്‍ത്ഥം ഞാന്‍ യെരൂശലേമിന്നും യെഹൂദെക്കും വരുത്തും.
ആകാശത്തിന്റെ ശക്തികള്‍ ഇളകിപ്പോകുന്നതിനാല്‍ ഭൂലോകത്തിന്നു എന്തു ഭവിപ്പാന്‍ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാര്‍ത്തുംകൊണ്ടു മനുഷ്യര്‍ നിര്‍ജ്ജീവന്മാര്‍ ആകും.