whom
1 രാജാക്കന്മാർ 14:12
ആകയാല്‍ നീ എഴുന്നേറ്റു വീട്ടിലേക്കു പോക; നിന്റെ കാല്‍ പട്ടണത്തിന്നകത്തു ചവിട്ടുമ്പോള്‍ കുട്ടി മരിച്ചു പോകും.
1 രാജാക്കന്മാർ 14:13
യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലപിച്ചു അവനെ അടക്കം ചെയ്യും; യെരോബെയാമിന്റെ ഗൃഹത്തില്‍വെച്ചു അവനില്‍മാത്രം യിസ്രായേലിന്റെ ദൈവമായ യഹോവേക്കു പ്രസാദമുള്ള കാര്യം അല്പം കാണുകയാല്‍ യൊരോബെയാമിന്റെ സന്തതിയില്‍ അവനെ മാത്രം കല്ലറയില്‍ അടക്കം ചെയ്യും.
2 രാജാക്കന്മാർ 23:25-29
25
അവനെപ്പോലെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടെ മോശെയുടെ ന്യായപ്രമാണ പ്രകാരമൊക്കെയും യഹോവയിങ്കലേക്കു തിരിഞ്ഞ ഒരു രാജാവു മുമ്പുണ്ടായിട്ടില്ല, പിമ്പു ഒരുത്തന്‍ എഴുന്നേറ്റിട്ടുമില്ല.
26
എങ്കിലും മനശ്ശെ യഹോവയെ കോപിപ്പിച്ച സകലകോപഹേതുക്കളും നിമിത്തം യെഹൂദയുടെ നേരെ ജ്വലിച്ച തന്റെ മഹാകോപത്തിന്റെ ഉഗ്രതയെ യഹോവ വിട്ടുമാറാതെ
27
ഞാന്‍ യിസ്രായേലിനെ നീക്കിക്കളഞ്ഞതുപോലെ യെഹൂദയെയും എന്റെ സന്നിധിയില്‍നിന്നു നീക്കുകയും ഞാന്‍ തിരഞ്ഞെടുത്ത ഈ യെരൂശലേം നഗരത്തെയും എന്റെ നാമം അവിടെ ഇരിക്കും എന്നു ഞാന്‍ അരുളിച്ചെയ്ത ആലയത്തെയും ത്യജിച്ചുകളകയും ചെയ്യും എന്നു യഹോവ കല്പിച്ചു.
28
യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
29
അവന്റെ കാലത്തു മിസ്രയീംരാജാവായ ഫറവോന്‍ -നെഖോ അശ്ശൂര്‍രാജാവിന്റെ നേരെ ഫ്രാത്ത് നദിക്കു പുറപ്പെട്ടു; യോശീയാരാജാവു അവന്റെ നേരെ ചെന്നു; അവന്‍ അവനെ കണ്ടിട്ടു മെഗിദ്ദോവില്‍വെച്ചു കൊന്നുകളഞ്ഞു.
യെശയ്യാവ് 57:1
നീതിമാന്‍ നശിക്കുന്നു; ആരും അതു ഗണ്യമാക്കുന്നില്ല; ഭക്തന്മാരും കഴിഞ്ഞുപോകുന്നു; നീതിമാന്‍ അനര്‍‍ത്ഥത്തിന്നു മുന്‍ പെ കഴിഞ്ഞുപോകുന്നു എന്നു ആരും ഗ്രഹിക്കുന്നില്ല
తిరుగులాడుచు
1 ശമൂവേൽ 22:1
അങ്ങനെ ദാവീദ് അവിടം വിട്ടു അദുല്ലാംഗുഹയിലേക്കു ഔടിപ്പോയി; അവന്റെ സഹോദരന്മാരും അവന്റെ പിതൃഭവനമൊക്കെയും അതു കേട്ടു അവന്റെ അടുക്കല്‍ ചെന്നു.
1 ശമൂവേൽ 23:15
തന്റെ ജീവനെ തേടി ശൌല്‍ പുറപ്പെട്ടിരിക്കുന്നു എന്നു ദാവീദ് കണ്ടു; അന്നു ദാവീദ് സീഫ് മരുഭൂമിയിലെ ഒരു കാട്ടില്‍ ആയിരുന്നു.
1 ശമൂവേൽ 23:19
അനന്തരം സീഫ്യര്‍ ഗിബെയയില്‍ ശൌലിന്റെ അടുക്കല്‍ വന്നുദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്കു തെക്കുള്ള ഹഖീലാമലയിലെ വനദുര്‍ഗ്ഗങ്ങളില്‍ ഒളിച്ചിരിക്കുന്നു.
1 ശമൂവേൽ 23:23
ആകയാല്‍ അവന്‍ ഒളിച്ചിരിക്കുന്ന ഒളിപ്പിടങ്ങളെല്ലാം കണ്ടറിഞ്ഞുവന്നു സൂക്ഷ്മവിവരം എന്നെ അറിയിപ്പിന്‍ ; ഞാന്‍ നിങ്ങളോടുകൂടെ പോരും; അവന്‍ ദേശത്തു എങ്ങാനും ഉണ്ടെന്നു വരികില്‍ ഞാന്‍ അവനെ യെഹൂദാസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ചു പിടിക്കും.
1 ശമൂവേൽ 24:1-3
1
ശൌല്‍ ഫെലിസ്ത്യരെ ഔടിച്ചുകളഞ്ഞിട്ടു മടങ്ങിവന്നപ്പോള്‍ ദാവീദ് ഏന്‍ -ഗെദിമരുഭൂമിയില്‍ ഉണ്ടെന്നു അവന്നു അറിവു കിട്ടി.
2
അപ്പോള്‍ ശൌല്‍ എല്ലായിസ്രായേലില്‍നിന്നും തിരഞ്ഞെടുത്തിരുന്ന മൂവായിരംപേരെ കൂട്ടിക്കൊണ്ടു ദാവീദിനെയും അവന്റെ ആളുകളെയും തിരയുവാന്‍ കാട്ടാട്ടിന്‍ പാറകളില്‍ ചെന്നു.
3
അവന്‍ വഴിയരികെയുള്ള ആട്ടിന്‍ തൊഴുത്തിങ്കല്‍ എത്തി; അവിടെ ഒരു ഗുഹ ഉണ്ടായിരുന്നു; ശൌല്‍ കാല്‍മടക്കത്തിന്നു അതില്‍ കടന്നു; എന്നാല്‍ ദാവീദും അവന്റെ ആളുകളും ഗുഹയുടെ ഉള്ളില്‍ പാര്‍ത്തിരുന്നു.
1 ശമൂവേൽ 26:1
അനന്തരം സീഫ്യര്‍ ഗിബെയയില്‍ ശൌലിന്റെ അടുക്കല്‍ വന്നു; ദാവീദ് മരുഭൂമിക്കു തെക്കുള്ള ഹഖീലാക്കുന്നില്‍ ഒളിച്ചിരിക്കുന്നു എന്നു പറഞ്ഞു.
1 രാജാക്കന്മാർ 17:3
നീ ഇവിടെനിന്നു പുറപ്പെട്ടു കിഴക്കോട്ടു ചെന്നു യോര്‍ദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ ഒളിച്ചിരിക്ക.
1 രാജാക്കന്മാർ 18:4
ഈസേബെല്‍ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോള്‍ ഔബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്നു ഔരോ ഗുഹയില്‍ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു.
1 രാജാക്കന്മാർ 18:13
ഈസേബെല്‍ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോള്‍ ഞാന്‍ യഹോവയുടെ പ്രവാചകന്മാരില്‍ നൂറുപേരെ ഔരോ ഗുഹയില്‍ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ച വസ്തുത യജമാനന്‍ അറിഞ്ഞിട്ടില്ലയോ?
1 രാജാക്കന്മാർ 19:9
അവിടെ അവന്‍ ഒരു ഗുഹയില്‍ കടന്നു രാപാര്‍ത്തു; അപ്പോള്‍ അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി, അവനോടുഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം എന്നു ചോദിച്ചു.
സങ്കീർത്തനങ്ങൾ 142:1
ദാവീദിന്റെ ഒരു ധ്യാനം; അവന്‍ ഗുഹയില്‍ ആയിരുന്നപ്പോള്‍ കഴിച്ച പ്രാര്‍ത്ഥന.
സങ്കീർത്തനങ്ങൾ 142:2-7
2
ഞാന്‍ യഹോവയോടു ഉറക്കെ നിലവിളിക്കുന്നു; ഞാന്‍ ഉച്ചത്തില്‍ യഹോവയോടു യാചിക്കുന്നു.
3
അവന്റെ സന്നിധിയില്‍ ഞാന്‍ എന്റെ സങ്കടം പകരുന്നു; എന്റെ കഷ്ടത ഞാന്‍ അവനെ ബോധിപ്പിക്കുന്നു.
4
എന്റെ ആത്മാവു എന്റെ ഉള്ളില്‍ വിഷാദിച്ചിരിക്കുമ്പോള്‍ നീ എന്റെ പാതയെ അറിയുന്നു. ഞാന്‍ നടക്കുന്ന പാതയില്‍ അവര്‍ എനിക്കു ഒരു കണി ഒളിച്ചുവെച്ചിരിക്കുന്നു.
5
വലത്തോട്ടു നോക്കി കാണേണമേ; എന്നെ അറിയുന്നവന്‍ ആരുമില്ലല്ലോ. ശരണം എനിക്കു പോയ്പോയിരിക്കുന്നു; എന്റെ പ്രാണന്നു വേണ്ടി ആരും കരുതുന്നില്ല.
6
യഹോവേ, ഞാന്‍ നിന്നോടു നിലവിളിച്ചു; നീ എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്തു എന്റെ ഔഹരിയും ആകുന്നു എന്നു ഞാന്‍ പറഞ്ഞു.
7
എന്റെ നിലവിളിക്കു ചെവി തരേണമേ. ഞാന്‍ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; എന്നെ ഉപദ്രവിക്കുന്നവര്‍ എന്നിലും ബലവാന്മാരാകയാല്‍ അവരുടെ കയ്യില്‍നിന്നു എന്നെ വിടുവിക്കേണമേ.