And when
ലേവ്യപുസ്തകം 26:11
ഞാന്‍ എന്റെ നിവാസം നിങ്ങളുടെ ഇടയില്‍ ആക്കും; എന്റെ ഉള്ളം നിങ്ങളെ വെറുക്കയില്ല.
ന്യായാധിപന്മാർ 2:14
യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവരെ കവര്‍ച്ചചെയ്യേണ്ടതിന്നു അവന്‍ അവരെ കവര്‍ച്ചക്കാരുടെ കയ്യില്‍ ഏല്പിച്ചു, ചുറ്റുമുള്ള ശത്രുക്കള്‍ക്കു അവരെ വിറ്റുകളഞ്ഞു; ശത്രുക്കളുടെ മുമ്പാകെ നില്പാന്‍ അവര്‍ക്കും പിന്നെ കഴിഞ്ഞില്ല.
സങ്കീർത്തനങ്ങൾ 5:4
നീ ദുഷ്ടതയില്‍ പ്രസാദിക്കുന്ന ദൈവമല്ല; ദുഷ്ടന്‍ നിന്നോടുകൂടെ പാര്‍ക്കയില്ല.
സങ്കീർത്തനങ്ങൾ 10:3
ദുഷ്ടന്‍ തന്റെ മനോരഥത്തില്‍ പ്രശംസിക്കുന്നു; ദുരാഗ്രഹി യഹോവയെ ത്യജിച്ചു നിന്ദിക്കുന്നു.
സങ്കീർത്തനങ്ങൾ 78:59
ദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു.
സങ്കീർത്തനങ്ങൾ 106:40
അതുകൊണ്ടു യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു; അവന്‍ തന്റെ അവകാശത്തെ വെറുത്തു.
ആമോസ് 3:2
ഭൂമിയിലെ സകലവംശങ്ങളിലുംവെച്ചു ഞാന്‍ നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു; അതുകൊണ്ടു ഞാന്‍ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നിങ്ങളില്‍ സന്ദര്‍ശിക്കും.
ആമോസ് 3:3
രണ്ടുപേര്‍ തമ്മില്‍ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ? ഇരയില്ലാതിരിക്കുമ്പോള്‍ സിംഹം കാട്ടില്‍ അലറുമോ?
സെഖര്യാവ് 11:8
എന്നാല്‍ ഞാന്‍ ഒരു മാസത്തില്‍ മൂന്നു ഇടയന്മാരെ ഛേദിച്ചുകളഞ്ഞു; എനിക്കു അവരോടു വെറുപ്പു തോന്നി, അവര്‍ക്കും എന്നോടും നീരസം തോന്നിയിരുന്നു.
വെളിപ്പാട് 3:16
ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശിതോഷ്ണവാനാകയാല്‍ നിന്നെ എന്റെ വായില്‍ നിന്നു ഉമിണ്ണുകളയും.
వారిని అసహ్యించుకొనెను
വിലാപങ്ങൾ 2:6
അവന്‍ തിരുനിവാസം ഒരു തോട്ടംപോലെ നീക്കിക്കളഞ്ഞു; തന്റെ ഉത്സവസ്ഥലം നശിപ്പിച്ചിരിക്കുന്നു; യഹോവ സീയോനില്‍ ഉത്സവവും ശബ്ബത്തും മറക്കുമാറാക്കി, തന്റെ ഉഗ്രകോപത്തില്‍ രാജാവിനെയും പുരോഹിതനെയും നിരസിച്ചുകളഞ്ഞു.
తన కూమారులమీదను
സങ്കീർത്തനങ്ങൾ 82:6
നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്നും നിങ്ങള്‍ ഒക്കെയും അത്യുന്നതന്റെ പുത്രന്മാര്‍ എന്നും ഞാന്‍ പറഞ്ഞു.
സങ്കീർത്തനങ്ങൾ 82:7
എങ്കിലും നിങ്ങള്‍ മനുഷ്യരെപ്പോലെ മരിക്കും; പ്രഭുക്കന്മാരില്‍ ഒരുത്തനെപ്പോലെ പട്ടുപോകും.
യെശയ്യാവ് 1:2
ആകാശമേ, കേള്‍ക്ക; ഭൂമിയേ, ചെവിതരിക; യഹോവ അരുളിച്ചെയ്യുന്നുഞാന്‍ മക്കളെ പോറ്റി വളര്‍ത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു.
യിരെമ്യാവു 11:15
അവരെ പറിച്ചുകളഞ്ഞ ശേഷം ഞാന്‍ വീണ്ടും അവരോടു കരുണ കാണിച്ചു ഔരോരുത്തനെ അവനവന്റെ അവകാശത്തിലേക്കും ദേശത്തിലേക്കും തിരിച്ചുവരുത്തും.