അപ്പോള്‍ യഹോവ മോശെയോടു കല്പിച്ചതുയിസ്രായേല്‍മൂപ്പന്മാരില്‍വെച്ചു ജനത്തിന്നു പ്രമാണികളും മേല്‍വിചാരകന്മാരും എന്നു നീ അറിയുന്ന എഴുപതു പുരുഷന്മാരെ സമാഗമനക്കുടാരത്തിന്നരികെ നിന്നോടു കൂടെ നില്‍ക്കേണ്ടതിന്നു എന്റെ അടുക്കല്‍ കൂട്ടിക്കൊണ്ടു വരിക.
എന്നാറെ യഹോവ ഒരു മേഘത്തില്‍ ഇറങ്ങി അവനോടു അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവില്‍ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാര്‍ക്കും കൊടുത്തു; ആത്മാവു അവരുടെ മേല്‍ ആവസിച്ചപ്പോള്‍ അവര്‍ പ്രവചിച്ചു; പിന്നെ അങ്ങനെ ചെയ്തില്ലതാനും.
ഞാന്‍ മഹാന്മാരുടെ അടുക്കല്‍ ചെന്നു അവരോടു സംസാരിക്കും; അവര്‍ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്റെ ന്യായവും അറിയും എന്നു പറഞ്ഞു; എന്നാല്‍ അവരും ഒരുപോലെ നുകം തകര്‍ത്തു കയറു പൊട്ടിച്ചുകളഞ്ഞിരിക്കുന്നു.
യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടില്‍ രാജാവു മെശുല്ലാമിന്റെ മകനായ അസല്യാവിന്റെ മകനായ ശാഫാന്‍ എന്ന രായസക്കാരനെ യഹോവയുടെ ആലയത്തിലേക്കു അയച്ചു പറഞ്ഞതെന്തെന്നാല്‍
മഹാപുരോഹിതനായ ഹില്‍ക്കീയാവു രായസക്കാരനായ ശാഫാനോടുഞാന്‍ ന്യായപ്രമാണപുസ്തകം യഹോവയുടെ ആലയത്തില്‍ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഹില്‍ക്കീയാവു ആ പുസ്തകം ശാഫാന്റെ കയ്യില്‍ കൊടുത്തു; അവന്‍ അതു വായിച്ചു.
അങ്ങനെ ഹില്‍ക്കീയാ പുരോഹിതനും അഹീക്കാമും അക്ബോരും ശാഫാനും അസായാവും അര്‍ഹസിന്റെ മകനായ തിക്വയുടെ മകനായി രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുല്‍ദാപ്രവാചകിയുടെ അടുക്കല്‍ ചെന്നു--അവള്‍ യെരൂശലേമില്‍ രണ്ടാം ഭാഗത്തു പാര്‍ത്തിരുന്നു--അവളോടു സംസാരിച്ചു.
ഞാന്‍ യിസ്രായേലും യെഹൂദയുമായ എന്റെ ജനത്തിന്റെ പ്രവാസം മാറ്റുവാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാടുഞാന്‍ അവരുടെ പിതാക്കന്മാര്‍ക്കും കൊടുത്ത ദേശത്തേക്കു അവരെ മടക്കി വരുത്തും; അവര്‍ അതിനെ കൈവശമാക്കും എന്നു യഹോവയുടെ അരുളപ്പാടു.
എന്നാല്‍ അവന്‍ ബലവാനായപ്പോള്‍ അവന്റെ ഹൃദയം അവന്റെ നാശത്തിന്നായിട്ടു നിഗളിച്ചു; അവന്‍ തന്റെ ദൈവമായ യഹോവയോടു കുറ്റം ചെയ്തു ധൂപപീഠത്തിന്മേല്‍ ധൂപം കാട്ടുവാന്‍ യഹോവയുടെ ആലയത്തില്‍ കടന്നുചെന്നു.