നിന്റെ ദേശത്തു എല്ലാടവും നീ ആശ്രയിച്ചിരിക്കുന്ന ഉയരവും ഉറപ്പുമുള്ള മതിലുകള്‍ വീഴുംവരെ അവര്‍ നിന്റെ എല്ലാ പട്ടണങ്ങളിലും നിന്നെ നിരോധിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തന്ന നിന്റെ ദേശത്തു എല്ലാടുവുമുള്ള നിന്റെ എല്ലാ പട്ടണങ്ങളിലും അവര്‍ നിന്നെ നിരോധിക്കും.
53
ശത്രു നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നിന്റെ ഗര്‍ഭഫലമായ പുത്രന്മാരുടെയും പുത്രിമാരുടെയും മാംസം നീ തിന്നും;
54
നിന്റെ മദ്ധ്യേ മൃദുശരീരയും മഹാസുഖഭോഗിയും ആയിരിക്കുന്ന മനുഷ്യന്‍ തന്റെ സഹോദരനോടും തന്റെ മാര്‍വ്വിടത്തിലെ ഭാര്യയോടും തനിക്കു ശേഷിക്കുന്ന മക്കളോടും
55
ലുബ്ധനായി അവരില്‍ ആര്‍ക്കും താന്‍ തിന്നുന്ന തന്റെ മക്കളുടെ മാംസത്തില്‍ ഒട്ടും കൊടുക്കയില്ല; ശത്രു നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും അവന്നു ഒന്നും ശേഷിച്ചിരിക്കയില്ല.
56
ദേഹമാര്‍ദ്ദവംകൊണ്ടും കോമളത്വംകൊണ്ടും തന്റെ ഉള്ളങ്കാല്‍ നിലത്തുവെപ്പാന്‍ മടിക്കുന്ന തന്വംഗിയും സുഖഭോഗിനിയുമായ സ്ത്രീ തന്റെ മാര്‍വ്വിടത്തിലെ ഭര്‍ത്താവിന്നും തന്റെ മകന്നും മകള്‍ക്കും തന്റെ കാലുകളുടെ ഇടയില്‍നിന്നു പുറപ്പെടുന്ന മറുപ്പിള്ളയെയും താന്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയും കൊടുക്കാതവണ്ണം ലുബ്ധയായി
57
ശത്രു നിന്റെ പട്ടണങ്ങളില്‍ നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും സകലവസ്തുക്കളുടെയും ദുര്‍ല്ലഭത്വംനിമിത്തം അവള്‍ അവരെ രഹസ്യമായി തിന്നും.
ഒരിക്കല്‍ യിസ്രായേല്‍രാജാവു മതിലിന്മേല്‍ നടക്കുമ്പോള്‍ ഒരു സ്ത്രീ അവനോടുയജമാനനായ രാജാവേ, രക്ഷിക്കേണമേ എന്നു നിലവിളിച്ചു.
27
അതിന്നു അവന്‍ യഹോവ നിന്നെ രക്ഷിക്കുന്നില്ലെങ്കില്‍ ഞാന്‍ എവിടെനിന്നു തന്നു നിന്നെ രക്ഷിക്കേണ്ടു? കളപ്പുരയില്‍നിന്നോ മുന്തിരിച്ചക്കില്‍നിന്നോ എന്നു ചോദിച്ചു.
28
രാജാവു പിന്നെയും അവളോടുനിന്റെ സങ്കടം എന്തു എന്നു ചോദിച്ചതിന്നു അവള്‍ഈ സ്ത്രീ എന്നോടുനിന്റെ മകനെ കൊണ്ടുവാ; ഇന്നു നമുക്കു അവനെ തിന്നാം; നാളെ എന്റെ മകനെ തിന്നാം എന്നു പറഞ്ഞു.
29
അങ്ങനെ ഞങ്ങള്‍ എന്റെ മകനെ പുഴുങ്ങിത്തിന്നു; പിറ്റെന്നാള്‍ ഞാന്‍ അവളോടുനിന്റെ മകനെ കൊണ്ടുവാ; നമുക്കു അവനെയും തിന്നാം എന്നു പറഞ്ഞാറെ അവള്‍ തന്റെ മകനെ ഒളിപ്പിച്ചുകളഞ്ഞു എന്നു പറഞ്ഞു.
ഞാന്‍ ഇനി അവനെ ഔര്‍ക്കുംകയില്ല, അവന്റെ നാമത്തില്‍ സംസാരിക്കയുമില്ല എന്നു പറഞ്ഞാലോ അതു എന്റെ അസ്ഥികളില്‍ അടെക്കപ്പെട്ടിട്ടു എന്റെ ഹൃദയത്തില്‍ തീ കത്തുംപോലെ ഇരിക്കുന്നു; ഞാന്‍ സഹിച്ചു തളര്‍ന്നു എനിക്കു വഹിയാതെയായി.
ആകയാല്‍ നിന്റെ മദ്ധ്യേ അപ്പന്മാര്‍ മക്കളെ തിന്നും; മക്കള്‍ അപ്പന്മാരെയും തിന്നും; ഞാന്‍ നിന്നില്‍ ന്യായവിധി നടത്തും; നിന്നിലുള്ള ശേഷിപ്പിനെ ഒക്കെയും ഞാന്‍ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളയും.