పట్టణముల లెక్కచొప్పున
യിരെമ്യാവു 2:28
നീ ഉണ്ടാക്കീട്ടുള്ള നിന്റെ ദേവന്മാര്‍ എവിടെ? കഷ്ടകാലത്തു നിന്നെ രക്ഷിപ്പാന്‍ അവര്‍ക്കും കഴിവുണ്ടെങ്കില്‍ അവര്‍ എഴുന്നേല്‍ക്കട്ടെ; അയ്യോ യെഹൂദയേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരും ഉണ്ടല്ലോ!
യിരെമ്യാവു 3:1
ഒരു പുരുഷന്‍ തന്റെ ഭാര്യയെ ഉപേക്ഷിക്കയും അവള്‍ അവനെ വിട്ടുപോയി മറ്റൊരു പുരുഷന്നു ഭാര്യയായി തീരുകയും ചെയ്തശേഷം അവന്‍ അവളുടെ അടുക്കല്‍ വീണ്ടും ചെല്ലുമോ? അങ്ങനെയുള്ള ദേശം മലിനമായ്പോകയില്ലയോ? നീയോ, പല ജാരന്മാരുമായി പരസംഗം ചെയ്തിരിക്കുന്നു; എന്നിട്ടും എന്റെ അടുക്കല്‍ മടങ്ങിവരുവാന്‍ നീ വിചാരിക്കുന്നുവോ എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവു 3:2
മൊട്ടക്കുന്നുകളിലേക്കു തലപൊക്കി നോക്കുക; നീ പരസംഗം ചെയ്യാത്ത സ്ഥലം ഏതുള്ളു? മരുഭൂമിയില്‍ അരാബ്യര്‍ എന്ന പോലെ നീ വഴികളില്‍ അവര്‍ക്കായി പതിയിരുന്നു; നിന്റെ പരസംഗത്താലും വഷളത്വത്താലും ദേശത്തെ മലിനമാക്കിയിരിക്കുന്നു.
ആവർത്തനം 32:16
അവര്‍ അന്യദൈവങ്ങളാല്‍ അവനെ ക്രുദ്ധിപ്പിച്ചു, മ്ളേച്ഛതകളാല്‍ അവനെ കോപിപ്പിച്ചു.
ആവർത്തനം 32:17
അവര്‍ ദുര്‍ഭൂതങ്ങള്‍ക്കു, ദൈവമല്ലാത്തവേക്കു, തങ്ങള്‍ അറിയാത്ത ദേവന്മാര്‍ക്കും ബലികഴിച്ചു; അവരുടെ പിതാക്കന്മാര്‍ അവയെ ഭജിച്ചിട്ടില്ല, അവ നൂതനമായി ഉത്ഭവിച്ച നവീനമൂര്‍ത്തികള്‍ അത്രേ.
2 രാജാക്കന്മാർ 23:4
രാജാവു മഹാപുരോഹിതനായ ഹില്‍ക്കീയാവോടും രണ്ടാം തരത്തിലുള്ള പുരോഹിതന്മാരോടും വാതില്‍ കാക്കുന്നവരോടും ബാലിന്നും അശേരെക്കും ആകാശത്തിലെ സര്‍വ്വസൈന്യത്തിന്നും വേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കെയും യഹോവയുടെ മന്ദിരത്തില്‍നിന്നു പുറത്തു കൊണ്ടുപോകുവാന്‍ കല്പിച്ചു; യെരൂശലേമിന്നു പുറത്തു കിദ്രോന്‍ പ്രദേശത്തുവെച്ചു അവയെ ചുട്ടു, ചാരം ബേഥേലിലേക്കു കൊണ്ടുപോയി.
2 രാജാക്കന്മാർ 23:5
യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ ചുറ്റിലുമുള്ള പൂജാഗിരികളില്‍ ധൂപം കാട്ടുവാന്‍ യെഹൂദാരാജാക്കന്മാര്‍ നിയമിച്ചിരുന്ന പൂജാഗിരികളെയും ബാലിന്നും സൂര്യന്നും ചന്ദ്രന്നും ഗ്രഹങ്ങള്‍ക്കും ആകാശത്തിലെ സര്‍വ്വസൈന്യത്തിന്നും ധൂപം കാട്ടിയവരെയും അവന്‍ നീക്കിക്കളഞ്ഞു.
2 രാജാക്കന്മാർ 23:13
യെരൂശലേമിന്നെതിരെ നാശപര്‍വ്വതത്തിന്റെ വലത്തു ഭാഗത്തു യിസ്രായേല്‍രാജാവായ ശലോമോന്‍ സീദോന്യരുടെ മ്ളേച്ഛബിംബമായ അസ്തോരെത്തിന്നും മോവാബ്യരുടെ മ്ളേച്ഛബിംബമായ കെമോശിന്നും അമ്മോന്യരുടെ മ്ളേച്ഛബിംബമായ മില്‍ക്കോമിന്നും പണിതിരുന്ന പൂജാഗിരികളെയും രാജാവു അശുദ്ധമാക്കി.
യെശയ്യാവ് 2:8
അവരുടെ ദേശത്തു വിഗ്രഹങ്ങള്‍ നിറഞ്ഞിരിക്കുന്നു; സ്വവിരല്‍കൊണ്ടുണ്ടാക്കിയ കൈപ്പണിയെ അവര്‍ നമസ്കരിക്കുന്നു.
ഹോശേയ 12:11
ഗിലെയാദ്യര്‍ നീതികെട്ടവര്‍ എങ്കില്‍ അവര്‍ വ്യര്‍ത്ഥരായ്തീരും; അവര്‍ ഗില്ഗാലില്‍ കാളകളെ ബലികഴിക്കുന്നു എങ്കില്‍, അവരുടെ ബിലപീഠങ്ങള്‍ വയലിലെ ഉഴച്ചാലുകളില്‍ ഉള്ള കല്‍കൂമ്പാരങ്ങള്‍പോലെ ആകും.
బలిపీఠములను స్థాపించితిరి
യിരെമ്യാവു 19:5
ഈ നഗരത്തിലെ സകലനിക്ഷേപങ്ങളും അതിലെ സകലസമ്പാദ്യങ്ങളും സകലവിശിഷ്ടവസ്തുക്കളും യെഹൂദാ രാജാക്കന്മാരുടെ സകലഭണ്ഡാരങ്ങളും ഞാന്‍ ശത്രുക്കളുടെ കയ്യില്‍ ഏല്പിക്കും; അവര്‍ അവയെ കൊള്ളയിട്ടു ബാബേലിലേക്കു കൊണ്ടു പോകും.
യിരെമ്യാവു 32:35
2 രാജാക്കന്മാർ 21:4
യെരൂശലേമില്‍ ഞാന്‍ എന്റെ നാം സ്ഥാപിക്കുമെന്നു യഹോവ കല്പിച്ചിരുന്ന യഹോവയുടെ ആലയത്തിലും അവന്‍ ബലിപീഠങ്ങള്‍ പണിതു.
2 രാജാക്കന്മാർ 21:5
യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും അവന്‍ ആകാശത്തിലെ സര്‍വ്വസൈന്യത്തിന്നും ബലിപീഠങ്ങള്‍ പണിതു;