ആദിപുസ്തകം പുറപ്പാട് ലേവ്യപുസ്തകം സംഖ്യാപുസ്തകം ആവർത്തനം യോശുവ ന്യായാധിപന്മാർ രൂത്ത് 1 ശമൂവേൽ 2 ശമൂവേൽ 1 രാജാക്കന്മാർ 2 രാജാക്കന്മാർ 1 ദിനവൃത്താന്തം 2 ദിനവൃത്താന്തം എസ്രാ നെഹെമ്യാവു എസ്ഥേർ ഇയ്യോബ് സങ്കീർത്തനങ്ങൾ സദൃശ്യവാക്യങ്ങൾ സഭാപ്രസംഗി ഉത്തമഗീതം യെശയ്യാവ് യിരെമ്യാവു വിലാപങ്ങൾ യെഹെസ്കേൽ ദാനീയേൽ ഹോശേയ യോവേൽ ആമോസ് ഒബദ്യാവ് യോനാ മീഖാ നാഹൂം ഹബക്കൂക്ക് സെഫന്യാവ് ഹഗ്ഗായി സെഖര്യാവ് മലാഖി മത്തായി മർക്കോസ് ലൂക്കോസ് യോഹന്നാൻ അപ്പൊസ്തലരുടെ പ്രവൃത്തികൾ റോമർ 1 കൊരിന്ത്യർ 2 കൊരിന്ത്യർ ഗലാത്യർ എഫെസ്യർ ഫിലിപ്പിയർ കൊലൊസ്സ്യർ 1 തെസ്സലൊനീക്യർ 2 തെസ്സലൊനീക്യർ 1 തിമൊഥെയൊസ് 2 തിമൊഥെയൊസ് തീത്തൊസ് ഫിലേമോൻ എബ്രായർ യാക്കോബ് 1 പത്രോസ് 2 പത്രോസ് 1 യോഹന്നാൻ 2 യോഹന്നാൻ 3 യോഹന്നാൻ യൂദാ വെളിപ്പാട്
మూఢులు
1 ശമൂവേൽ 24:13
ദുഷ്ടത ദുഷ്ടനില്‍നിന്നു പുറപ്പെടുന്നു എന്നല്ലോ പഴഞ്ചൊല് പറയുന്നതു; എന്നാല്‍ എന്റെ കൈ നിന്റെമേല്‍ വീഴുകയില്ല.
1 ശമൂവേൽ 25:10
നാബാല്‍ ദാവീദിന്റെ ഭൃത്യന്മാരോടുദാവീദ് ആര്? യിശ്ശായിയുടെ മകന് ആര്? യജമാനന്മാരെ വിട്ടു പൊയ്ക്കളയുന്ന ദാസന്മാര് ഇക്കാലത്തു വളരെ ഉണ്ടു.
1 ശമൂവേൽ 25:11
ഞാന്‍ എന്റെ അപ്പവും വെള്ളവും എന്റെ ആടുകളെ രോമം കത്രിക്കുന്നവര്‍ക്കായി ഒരുക്കിയ മാംസവും എടുത്തു എവിടുത്തുകാര്‍ എന്നു അറിയാത്തവര്‍ക്കും കൊടുക്കുമോ എന്നു ഉത്തരം പറഞ്ഞു.
മത്തായി 12:34-36
34
സര്‍പ്പസന്തതികളെ, നിങ്ങള്‍ ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാന്‍ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതില്‍ നിന്നല്ലോ വായ് സംസാരിക്കുന്നതു.
35
നല്ല മനുഷ്യന് തന്റെ നല്ല നിക്ഷേപത്തില്‍നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യന്‍ ദുര്‍ന്നിക്ഷേപത്തില്‍നിന്നു തീയതു പുറപ്പെടുവിക്കുന്നു.
36
എന്നാല്‍ മനുഷ്യര്‍ പറയുന്ന ഏതു നിസ്സാരവാക്കിന്നും ന്യായവിധിദിവസത്തില്‍ കണകൂ ബോധിപ്പിക്കേണ്ടിവരും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
മത്തായി 15:19
എങ്ങനെയെന്നാല്‍ ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തില്‍ നിന്നു പുറപ്പെട്ടുവരുന്നു.
യാക്കോബ് 3:5
അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു;
യാക്കോബ് 3:6
നാവും ഒരു തീ തന്നേ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തില്‍ അനീതിലോകമായി ദേഹത്തെ മുഴുവന്‍ മലിനമാക്കി ജീവചക്രത്തിന്നു തീ കൊളുത്തുകയും നരകത്താല്‍ അതിന്നു തീ പിടിക്കയും ചെയ്യുന്നു.
హృదయపూర్వకముగా
സങ്കീർത്തനങ്ങൾ 58:1
ദേവന്മാരേ, നിങ്ങള്‍ വാസ്തവമായി നീതി പ്രസ്താവിക്കുന്നുവോ? മനുഷ്യപുത്രന്മാരേ, നിങ്ങള്‍ പരമാര്‍ത്ഥമായി വിധിക്കുന്നുവോ?
സങ്കീർത്തനങ്ങൾ 58:2
നിങ്ങള്‍ ഹൃദയത്തില്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നു; ഭൂമിയില്‍ നിങ്ങളുടെ കൈകളുടെ നിഷ്ഠുരത തൂക്കിക്കൊടുക്കുന്നു.
ഹോശേയ 7:6
അവര്‍ പതിയിരിക്കുന്ന സമയത്തു തങ്ങളുടെ ഹൃദയത്തെ അപ്പക്കൂടുപോലെ ഒരുക്കിയിരിക്കുന്നു; അവരുടെ അപ്പക്കാരന്‍ രാത്രി മുഴുവനും ഉറങ്ങുന്നു; രാവിലെ അതു ജ്വലിക്കുന്ന തീപോലെ കത്തുന്നു.
ഹോശേയ 7:7
അവരൊക്കെയും അപ്പക്കൂടുപോലെ ചൂടുപിടിച്ചു, തങ്ങളുടെ ന്യായാധിപതിമാരെ തിന്നുകളയുന്നു; അവരുടെ രാജാക്കന്മാര് ഒക്കെയും വീണിരിക്കുന്നു; അവരുടെ ഇടയില്‍ എന്നോടു അപേക്ഷിക്കുന്നവന് ആരുമില്ല.
മീഖാ 2:1
കിടക്കമേല്‍ നീതികേടു നിരൂപിച്ചു തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്കും അയ്യോ കഷ്ടം! അവര്‍ക്കും പ്രാപ്തിയുള്ളതുകൊണ്ടു പുലരുമ്പോള്‍ തന്നേ അവര്‍ അതു നടത്തുന്നു.
മീഖാ 2:2
അവര്‍ വയലുകളെ മോഹിച്ചു പിടിച്ചുപറിക്കുന്നു; അവര്‍ വീടുകളെ മോഹിച്ചു കൈക്കലാക്കുന്നു; അങ്ങനെ അവര്‍ പുരുഷനെയും അവന്റെ ഭവനത്തെയും മനുഷ്യനെയും അവന്റെ അവകാശത്തെയും പീഡിപ്പിക്കുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 5:3
അപ്പോള്‍ പത്രൊസ്അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയില്‍ കുറെ എടുത്തുവെപ്പാനും സാത്താന് നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു?
അപ്പൊസ്തലരുടെ പ്രവൃത്തികൾ 5:4
അതു വിലക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 8:21
നിന്റെ ഹൃദയം ദൈവ സന്നിധിയില്‍ നേരുള്ളതല്ലായ്കകൊണ്ടു ഈ കാര്യത്തില്‍ നിനക്കു പങ്കും ഔഹരിയുമില്ല.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 8:22
നീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കര്‍ത്താവിനോടു പ്രാര്‍ത്ഥിക്ക; പക്ഷെ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും.
യാക്കോബ് 1:14
ഔരോരുത്തന് പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താല് ആകര്‍ഷിച്ചു വശീകരിക്കപ്പെടുകയാല് ആകുന്നു.
യാക്കോബ് 1:15
മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.
లేకుండ
ഇയ്യോബ് 22:5-9
5
നിന്റെ ദുഷ്ടത വലിയതല്ലയോ? നിന്റെ അകൃത്യങ്ങള്‍ക്കു അന്തവുമില്ല.
6
നിന്റെ സഹോദരനോടു നീ വെറുതെ പണയം വാങ്ങി, നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു.
7
ക്ഷീണിച്ചവന്നു നീ വെള്ളം കൊടുത്തില്ല; വിശന്നവന്നു നീ ആഹാരം മുടക്കിക്കളഞ്ഞു.
8
കയ്യൂറ്റക്കാരന്നോ ദേശം കൈവശമായി, മാന്യനായവന് അതില്‍ പാര്‍ത്തു.
9
വിധവമാരെ നീ വെറുങ്കയ്യായി അയച്ചു; അനാഥന്മാരുടെ ഭുജങ്ങളെ നീ ഒടിച്ചുകളഞ്ഞു.
ഇയ്യോബ് 24:2-16
2
ചിലര്‍ അതിരുകളെ മാറ്റുന്നു; ചിലര്‍ ആട്ടിന്‍ കൂട്ടത്തെ കവര്‍ന്നു കൊണ്ടുപോയി മേയക്കുന്നു.
3
ചിലര്‍ അനാഥന്മാരുടെ കഴുതയെ കൊണ്ടു പൊയ്ക്കളയുന്നു; ചിലര്‍ വിധവയുടെ കാളയെ പണയംവാങ്ങുന്നു.
4
ചിലര്‍ സാധുക്കളെ വഴി തെറ്റിക്കുന്നു; ദേശത്തെ എളിയവര് ഒരുപോലെ ഒളിച്ചുകൊള്ളുന്നു.
5
അവര്‍ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ഇര തേടി വേലെക്കു പുറപ്പെടുന്നു; ശൂന്യപ്രദേശം മക്കള്‍ക്കു വേണ്ടി അവര്‍ക്കും ആഹാരം.
6
അവര്‍ വയലില്‍ അന്യന്റെ പയറ് പറിക്കുന്നു; ദുഷ്ടന്റെ മുന്തിരിത്തോട്ടത്തില്‍ കാലാ പെറുക്കുന്നു.
7
അവര്‍ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു; കുളിരില്‍ അവര്‍ക്കും പുതപ്പും ഇല്ല.
8
അവര്‍ മലകളില്‍ മഴ നനയുന്നു; മറവിടം ഇല്ലായ്കയാല്‍ അവര്‍ പാറയെ ആശ്രയിക്കുന്നു.
9
ചിലര്‍ മുലകുടിക്കുന്ന അനാഥകൂട്ടികളെ അപഹരിക്കുന്നു; ചിലര്‍ ദരിദ്രനോടു പണയം വാങ്ങുന്നു.
10
അവര്‍ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു; പട്ടിണി കിടന്നുകൊണ്ടു കറ്റ ചുമക്കുന്നു.
11
അന്യരുടെ മതിലുകള്‍ക്കകത്തു അവര്‍ ചക്കാട്ടുന്നു; മുന്തരിച്ചകൂ ചവിട്ടുകയും ദാഹിച്ചിരിക്കയും ചെയ്യുന്നു.
12
പട്ടണത്തില്‍ ആളുകള്‍ ഞരങ്ങുന്നു; പട്ടുപോയവരുടെ പ്രാണന് നിലവിളിക്കുന്നു; ദൈവത്തിന്നോ അതില്‍ നീരസം തോന്നുന്നില്ല.
13
ഇവര്‍ വെളിച്ചത്തോടു മത്സരിക്കുന്നു; അതിന്റെ വഴികളെ അറിയുന്നില്ല; അതിന്റെ പാതകളില്‍ നടക്കുന്നതുമില്ല.
14
കുലപാതകന് രാവിലെ എഴുന്നേലക്കുന്നു; ദരിദ്രനെയും എളിയവനെയും കൊല്ലുന്നു; രാത്രിയില്‍ കള്ളനായി നടക്കുന്നു.
15
വ്യഭിചാരിയുടെ കണ്ണു അസ്തമാനം കാത്തിരിക്കുന്നു; അവന് മുഖം മറെച്ചു നടന്നു ഒരു കണ്ണും എന്നെ കാണുകയില്ല എന്നു പറയുന്നു.
16
ചിലര്‍ ഇരുട്ടത്തു വീടു തുരന്നു കയറുന്നു; പകല്‍ അവര്‍ വാതില്‍ അടെച്ചു പാര്‍ക്കുംന്നു; വെളിച്ചത്തു ഇറങ്ങുന്നതുമില്ല.
സദൃശ്യവാക്യങ്ങൾ 11:24-26
24
ഒരുത്തന് വാരിവിതറീട്ടും വര്‍ദ്ധിച്ചുവരുന്നു; മറ്റൊരുത്തന് ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളു.
25
ഔദാര്യമാനസന്‍ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.
26
ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങള്‍ ശപിക്കും; അതു വിലക്കുന്നവന്റെ തലമേലോ അനുഗ്രഹംവരും.
ആമോസ് 2:6
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേലിന്റെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവര്‍ നീതിമാനെ പണത്തിന്നും ദരിദ്രനെ ഒരുകൂട്ടു ചെരിപ്പിന്നും വിറ്റുകളഞ്ഞിരിക്കയാല് തന്നേ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.
ആമോസ് 2:7
അവര്‍ എളിയവരുടെ തലയില്‍ മണ്‍പൊടി കാണ്മാന് കാംക്ഷിക്കയും സാധുക്കളുടെ വഴി മറിച്ചുകളകയും ചെയ്യുന്നുഎന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കുവാന്‍ തക്കവണ്ണം ഒരു പുരുഷനും അവന്റെ അപ്പനും ഒരേ യുവതിയുടെ അടുക്കല്‍ ചെല്ലുന്നു.
ആമോസ് 8:6
ദരിദ്രന്മാരെ വിഴുങ്ങുവാനും ദേശത്തിലെ സാധുക്കളെ ഇല്ലാതാക്കുവാനും പോകുന്നവരേ, ഇതു കേള്‍പ്പിന്‍ .
മീഖാ 3:1-3
1
എന്നാല്‍ ഞാന്‍ പറഞ്ഞതുയാക്കോബിന്റെ തലവന്മാരും യിസ്രായേല്‍ഗൃഹത്തിന്റെ അധിപന്മാരുമായുള്ളോരേ, കേള്‍പ്പിന്‍ ! ന്യായം അറിയുന്നതു നിങ്ങള്‍ക്കു വിഹിതമല്ലയോ?
2
നിങ്ങള്‍ നന്മയെ ദ്വേഷിച്ചു തിന്മയെ ഇച്ഛിക്കുന്നു; നിങ്ങള്‍ ത്വകൂ അവരുടെ മേല്‍നിന്നും മാംസം അവരുടെ അസ്ഥികളില്‍നിന്നും പറിച്ചുകളയുന്നു.
3
നിങ്ങള്‍ എന്റെ ജനത്തിന്റെ മാംസം തിന്നു അവരുടെ ത്വകൂ അവരുടെ മേല്‍ നിന്നു ഉരിച്ചുകളയുന്നു; നിങ്ങള്‍ അവരുടെ അസ്ഥികളെ ഒടിച്ചു കലത്തില്‍ ഇടുവാന്‍ എന്നപോലെയും കുട്ടകത്തിന്നകത്തെ മാംസംപോലെയും മുറിച്ചുകളയുന്നു.
മത്തായി 23:14
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ ഒരുത്തനെ മതത്തില്‍ ചേര്ക്കുംവാന് കടലും കരയും ചുറ്റി നടക്കുന്നു; ചേര്‍ന്നശേഷം അവനെ നിങ്ങളെക്കാള്‍ ഇരട്ടിച്ച നരകയോഗ്യന്‍ ആക്കുന്നു.
യാക്കോബ് 1:27
പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിര്‍മ്മലവുമായുള്ള ഭക്തിയോഅനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തില്‍ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താന്‍ കാത്തുകൊള്ളുന്നതും ആകുന്നു.