A. M. cir. 3463. B.C. cir. 541. Jeduthun
സങ്കീർത്തനങ്ങൾ 39:1
നാവുകൊണ്ടു പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ എന്റെ വഴികളെ സൂക്ഷിക്കുമെന്നും ദുഷ്ടന്‍ എന്റെ മുമ്പില്‍ ഇരിക്കുമ്പോള്‍ എന്റെ വായ് കടിഞ്ഞാണിട്ടു കാക്കുമെന്നും ഞാന്‍ പറഞ്ഞു.
സങ്കീർത്തനങ്ങൾ 62:1
എന്റെ ഉള്ളം ദൈവത്തെ നോക്കി മൌനമായിരിക്കുന്നു; എന്റെ രക്ഷ അവങ്കല്‍നിന്നു വരുന്നു.
1 ദിനവൃത്താന്തം 16:41
ഹോമയാഗം കഴിപ്പാനും അവരോടുകൂടെ ഹേമാന്‍ , യെദൂഥൂന്‍ മുതലായി പേര്‍വിവരം പറഞ്ഞിരിക്കുന്ന ശ്രേഷ്ഠന്മാരെയും അവന്റെ ദയ എന്നേക്കുമുള്ളതു എന്നിങ്ങനെ യഹോവേക്കു സ്തോത്രം ചെയ്‍വാനും നിയമിച്ചു.
1 ദിനവൃത്താന്തം 16:42
അവരോടുകൂടെ ഹേമാനെയും യെദൂഥൂനെയും കാഹളം, കൈത്താളം എന്നിങ്ങനെ ദിവ്യസംഗീതത്തിന്നായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിന്നു നിയമിച്ചു; യെദൂഥൂന്റെ പുത്രന്മാര്‍ വാതില്‍കാവല്‍ക്കാര്‍ ആയിരുന്നു;
1 ദിനവൃത്താന്തം 25:3
യെദൂഥൂന്യരോയഹോവയെ വാഴ്ത്തി സ്തുതിക്കുന്നതില്‍ കിന്നരംകൊണ്ടു പ്രവചിച്ച തങ്ങളുടെ പിതാവായ യെദൂഥൂന്റെ കീഴില്‍ ഗെദെല്യാവു, സെരി, യെശയ്യാവു, ഹശബ്യാവു, മത്ഥിഥയ്യാവു എന്നിങ്ങനെ യെദൂഥൂന്റെ പുത്രന്മാര്‍ ആറു പേര്‍.
1 ദിനവൃത്താന്തം 25:6
ഇവര്‍ എല്ലാവരും ദൈവാലയത്തിലെ ശുശ്രൂഷെക്കു കൈത്താളങ്ങളാലും വീണകളാലും കിന്നരങ്ങളാലും യഹോവയുടെ ആലയത്തില്‍ സംഗീതത്തിന്നായി താന്താങ്ങളുടെ അപ്പന്റെ കീഴിലും ആസാഫും യെദൂഥൂനും ഹേമാനും നേരെ രാജാവിന്റെ കല്പനെക്കു കീഴിലും ആയിരുന്നു.
of Asaph
സങ്കീർത്തനങ്ങൾ 50:1
ദൈവം, യഹോവയായ ദൈവം അരുളിച്ചെയ്തു, സൂര്യന്റെ ഉദയംമുതല്‍ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു.
నేను ఎలుగెత్తి
സങ്കീർത്തനങ്ങൾ 3:4
ഞാന്‍ യഹോവയോടു ഉച്ചത്തില്‍ നിലവിളിക്കുന്നു; അവന്‍ തന്റെ വിശുദ്ധപര്‍വ്വതത്തില്‍നിന്നു ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ.
സങ്കീർത്തനങ്ങൾ 34:6
ഈ എളിയവന്‍ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളില്‍നിന്നും അവനെ രക്ഷിച്ചു.
സങ്കീർത്തനങ്ങൾ 55:16
ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും.
സങ്കീർത്തനങ്ങൾ 55:17
ഞാന്‍ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും; അവന്‍ എന്റെ പ്രാര്‍ത്ഥന കേള്‍ക്കും.
സങ്കീർത്തനങ്ങൾ 142:1-3
1
ദാവീദിന്റെ ഒരു ധ്യാനം; അവന്‍ ഗുഹയില്‍ ആയിരുന്നപ്പോള്‍ കഴിച്ച പ്രാര്‍ത്ഥന.
2
ഞാന്‍ യഹോവയോടു ഉറക്കെ നിലവിളിക്കുന്നു; ഞാന്‍ ഉച്ചത്തില്‍ യഹോവയോടു യാചിക്കുന്നു.
3
അവന്റെ സന്നിധിയില്‍ ഞാന്‍ എന്റെ സങ്കടം പകരുന്നു; എന്റെ കഷ്ടത ഞാന്‍ അവനെ ബോധിപ്പിക്കുന്നു.
చెవియొగ్గువరకు
സങ്കീർത്തനങ്ങൾ 116:1
യഹോവ എന്റെ പ്രാര്‍ത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാന്‍ അവനെ സ്നേഹിക്കുന്നു.
സങ്കീർത്തനങ്ങൾ 116:2
അവന്‍ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ടു ഞാന്‍ ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും