ദുഷ്ടന്‍ തന്റെ വഴിയെയും നീതികെട്ടവന്‍ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവന്‍ അവനോടു കരുണകാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവന്‍ ധാരാളം ക്ഷമിക്കും
നീ ആയിരം തലമുറയോളം ദയകാണിക്കയും പിതാക്കന്മാരുടെ അകൃത്യത്തിന്നു അവരുടെ ശേഷം അവരുടെ മക്കളുടെ മാര്‍വ്വിടത്തില്‍ പകരം കൊടുക്കയും ചെയ്യുന്നു; മഹത്വവും വല്ലഭത്വവുമുള്ള ദൈവമേ, സൈന്യങ്ങളുടെ യഹോവ എന്നല്ലോ നിന്റെ നാമം.
എന്റെ മിന്നലാം വാള്‍ ഞാന്‍ മൂര്‍ച്ചയാക്കി എന്‍ കൈ ന്യായവിധി തുടങ്ങുമ്പോള്‍, ഞാന്‍ ശത്രുക്കളില്‍ പ്രതികാരം നടത്തും; എന്നെ ദ്വേഷിക്കുന്നവര്‍ക്കും പകരം വീട്ടും.
അന്നാളില്‍ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്റെ വാള്‍കൊണ്ടു വിദ്രുതസര്‍പ്പമായ ലിവ്യാഥാനെയും വക്രസര്‍പ്പമായ ലിവ്യാഥാനെയും സന്ദര്‍ശിക്കും; സമുദ്രത്തിലെ മഹാസര്‍പ്പത്തെ അവന്‍ കൊന്നുകളയും.
മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഒരു വാള്‍; ഒരു വാള്‍; അതു മൂര്‍ച്ചകൂട്ടി മിനുക്കിയിരിക്കുന്നു എന്നു പറക.
10
കുല നടത്തുവാന്‍ അതിന്നു മൂര്‍ച്ചകൂട്ടിയിരിക്കുന്നു; മിന്നുവാന്‍ തക്കവണ്ണം അതിനെ മിനുക്കിയിരിക്കുന്നു; അല്ലെങ്കില്‍ നമുക്കു സന്തോഷിക്കാമോ? അതു എന്റെ മകന്റെ ചെങ്കോലിനെയും സകലവൃക്ഷത്തെയും നിരസിക്കുന്നു.
11
ഉപയോഗിപ്പാന്‍ തക്കവണ്ണം അവന്‍ അതു മിനുക്കുവാന്‍ കൊടുത്തിരിക്കുന്നു; കൊല്ലുന്നവന്റെ കയ്യില്‍ കൊടുപ്പാന്‍ ഈ വാള്‍ മൂര്‍ച്ചകൂട്ടി മിനുക്കിയിരിക്കുന്നു.