എന്റെ ദൈവമേ, എന്റെ ആത്മാവു എന്നില്‍ വിഷാദിച്ചിരിക്കുന്നു; അതുകൊണ്ടു യോര്‍ദ്ദാന്‍ പ്രദേശത്തും ഹെര്‍മ്മോന്‍ പര്‍വ്വതങ്ങളിലും മിസാര്‍മലയിലുംവെച്ചു ഞാന്‍ നിന്നെ ഔര്‍ക്കുംന്നു;
ഞാന്‍ എന്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവന്‍ എനിക്കു ഉത്തരം അരുളി; ഞാന്‍ പാതാളത്തിന്റെ വയറ്റില്‍നിന്നു അയ്യം വിളിച്ചു; നീ എന്റെ നിലവളി കേട്ടു.
3
നീ എന്നെ സമുദ്രമദ്ധ്യേ ആഴത്തില്‍ ഇട്ടുകളഞ്ഞു; പ്രവാഹം എന്നെ ചുറ്റി നിന്റെ ഔളങ്ങളും തിരകളുമെല്ലാം എന്റെ മീതെ കടന്നുപോയി.
4
നിന്റെ ദൃഷ്ടിയില്‍നിന്നു എനിക്കു നീക്കം വന്നിരിക്കുന്നു; എങ്കിലും ഞാന്‍ നിന്റെ വിശുദ്ധമന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കും എന്നു ഞാന്‍ പറഞ്ഞു.
എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളില്‍ ഞരങ്ങുന്നതു എന്തു? ദൈവത്തില്‍ പ്രത്യാശ വെക്കുക; അവന്‍ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാന്‍ ഇനിയും അവനെ സ്തുതിക്കും.
ശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; അവന്‍ എന്നെ നിലത്തിട്ടു തകര്‍ത്തിരിക്കുന്നു; പണ്ടേ മരിച്ചവരെപ്പോലെ അവന്‍ എന്നെ ഇരുട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നു.
അരിഷ്ടയും കൊടുങ്കാറ്റിനാല്‍ അടിക്കപ്പെട്ടു ആശ്വാസമറ്റവളും ആയുള്ളോവേ, ഞാന്‍ നിന്റെ കല്ലു അഞ്ജനത്തില്‍ പതിക്കയും നീലക്കല്ലുകൊണ്ടു നിന്റെ അടിസ്ഥാനം ഇടുകയും ചെയ്യും
ഔരോരുത്തന്‍ കാറ്റിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീര്‍ത്തോടുകള്‍പോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണല്‍പോലെയും ഇരിക്കും.