11
ദാവീദിനെ കാത്തുനിന്നു രാവിലെ കൊന്നുകളയേണ്ടതിന്നു ശൌല്‍ അവന്റെ വീട്ടിലേക്കു ദൂതന്മാരെ അയച്ചു; ദാവീദിന്റെ ഭാര്യയായ മീഖള്‍ അവനോടുഈ രാത്രിയില്‍ നിന്റെ ജീവനെ രക്ഷിച്ചുകൊണ്ടില്ലെങ്കില്‍ നാളെ നിന്നെ കൊന്നുപോകും എന്നു പറഞ്ഞു.
12
അങ്ങനെ മീഖള്‍ ദാവീദിനെ കിളിവാതില്‍കൂടി ഇറക്കിവിട്ടു; അവന്‍ ഔടിപ്പോയി രക്ഷപ്പെട്ടു.
13
മീഖള്‍ ഒരു ബിംബം എടുത്തു കട്ടിലിന്മേല്‍ കിടത്തി, അതിന്റെ തലെക്കു കോലാട്ടുരോമംകൊണ്ടുള്ള മൂടിയും ഇട്ടു ഒരു വസ്ത്രംകൊണ്ടു പുതപ്പിച്ചു.
14
ദാവീദിനെ പിടിപ്പാന്‍ ശൌല്‍ ദൂതന്മാരെ അയച്ചപ്പോള്‍ അവന്‍ ദീനമായി കിടക്കുന്നു എന്നു അവള്‍ പറഞ്ഞു.
15
എന്നാറെ ശൌല്‍ഞാന്‍ അവനെ കൊല്ലേണ്ടതിന്നു കിടക്കയോടെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ എന്നു കല്പിച്ചു.
16
ദാവീദിനെ ചെന്നു നോക്കുവാന്‍ ദൂതന്മാരെ അയച്ചു. ദൂതന്മാര്‍ ചെന്നപ്പോള്‍ കട്ടിലിന്മേല്‍ ഒരു ബിംബം തലെക്കു കോലാട്ടുരോമംകൊണ്ടുള്ള ഒരു മൂടിയുമായി കിടക്കുന്നതു കണ്ടു.
17
എന്നാറെ ശൌല്‍ മീഖളിനോടുനീ ഇങ്ങനെ എന്നെ ചതിക്കയും എന്റെ ശത്രു ചാടിപ്പോകുവാന്‍ അവനെ വിട്ടയക്കയും ചെയ്തതു എന്തു എന്നു ചോദിച്ചതിന്നുഎന്നെ വിട്ടയക്ക; അല്ലെങ്കില്‍ ഞാന്‍ നിന്നെ കൊല്ലും എന്നു അവന്‍ എന്നോടു പറഞ്ഞു എന്നു മീഖള്‍ ശൌലിനോടു പറഞ്ഞു.
18
ഇങ്ങനെ ദാവീദ് ഔടിപ്പോയി രക്ഷപ്പെട്ടു, രാമയില്‍ ശമൂവേലിന്റെ അടുക്കല്‍ ചെന്നു ശൌല്‍ തന്നോടു ചെയ്തതൊക്കെയും അവനോടു അറിയിച്ചു. പിന്നെ അവനും ശമൂവേലും പുറപ്പെട്ടു നയ്യോത്തില്‍ ചെന്നു പാര്‍ത്തു.
19
അനന്തരം ദാവീദ് രാമയിലെ നയ്യോത്തില്‍ ഉണ്ടു എന്നു ശൌലിന്നു അറിവു കിട്ടി.
20
ശൌല്‍ ദാവീദിനെ പിടിപ്പാന്‍ ദൂതന്മാരെ അയച്ചു; അവര്‍ പ്രവാചകസംഘം പ്രവചിക്കുന്നതും ശമൂവേല്‍ അവരുടെ തലവനായിരിക്കുന്നതും കണ്ടപ്പോള്‍ ദൈവത്തിന്റെ ആത്മാവു ശൌലിന്റെ ദൂതന്മാരുടെ മേലും വന്നു, അവരും പ്രവചിച്ചു.
21
ശൌല്‍ അതു അറിഞ്ഞപ്പോള്‍ വേറെ ദൂതന്മാരെ അയച്ചു; അവരും അങ്ങനെ തന്നേ പ്രവചിച്ചു. ശൌല്‍ പിന്നെയും മൂന്നാം പ്രാവശ്യം ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു.
22
പിന്നെ അവന്‍ തന്നേ രാമയിലേക്കു പോയി, സേക്ക്കുവിലെ വലിയ കിണറ്റിങ്കല്‍ എത്തിശമൂവേലും ദാവീദും എവിടെയാകുന്നു എന്നു ചോദിച്ചു. അവര്‍ രാമയിലെ നയ്യോത്തില്‍ ഉണ്ടു എന്നു ഒരുത്തന്‍ പറഞ്ഞു.
23
അങ്ങനെ അവന്‍ രാമയിലെ നയ്യോത്തിന്നു ചെന്നു; ദൈവത്തിന്റെ ആത്മാവു അവന്റെമേലും വന്നു; അവന്‍ രാമയിലെ നയ്യോത്തില്‍ എത്തുംവരെ പ്രവചിച്ചു കൊണ്ടു നടന്നു.
24
അവന്‍ തന്റെ വസ്ത്രം ഉരിഞ്ഞുകളഞ്ഞു. അങ്ങനെ ശമൂവേലിന്റെ മുമ്പാകെ പ്രവചിച്ചുകൊണ്ടു അന്നു രാപകല്‍ മുഴുവനും നഗ്നനായി കിടന്നു. ആകയാല്‍ ശൌലും ഉണ്ടോ പ്രവാചകഗണത്തില്‍ എന്നു പറഞ്ഞുവരുന്നു.