కరుణించి
സങ്കീർത്തനങ്ങൾ 57:1
ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; എന്നോടു കൃപയുണ്ടാകേണമേ; ഞാന്‍ നിന്നെ ശരണംപ്രാപിക്കുന്നു; അതേ, ഈ ആപത്തുകള്‍ ഒഴിഞ്ഞുപോകുവോളം ഞാന്‍ നിന്റെ ചിറകിന്‍ നിഴലില്‍ ശരണം പ്രാപിക്കുന്നു.
സങ്കീർത്തനങ്ങൾ 109:21
ഇതു എന്റെ എതിരാളികള്‍ക്കും എനിക്കു വിരോധമായി ദോഷം പറയുന്നവര്‍ക്കും യഹോവ കൊടുക്കുന്ന പ്രതിഫലം ആകുന്നു.
that
സങ്കീർത്തനങ്ങൾ 18:37-42
37
ഞാന്‍ എന്റെ ശത്രുക്കളെ പിന്തുടര്‍ന്നു പിടിച്ചു; അവരെ മുടിക്കുവോളം ഞാന്‍ പിന്തിരിഞ്ഞില്ല.
38
അവര്‍ക്കും എഴുന്നേറ്റുകൂടാതവണ്ണം ഞാന്‍ അവരെ തകര്‍ത്തു; അവര്‍ എന്റെ കാല്‍കീഴില്‍ വീണിരിക്കുന്നു.
39
യുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോടു എതിര്‍ത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.
40
എന്നെ പകെക്കുന്നവരെ ഞാന്‍ സംഹരിക്കേണ്ടതിന്നു നീ എന്റെ ശത്രുക്കളെ എനിക്കു പുറംകാട്ടുമാറാക്കി.
41
അവര്‍ നിലവിളിച്ചു; രക്ഷിപ്പാന്‍ ആരുമുണ്ടായിരുന്നില്ല; യഹോവയോടു നിലവിളിച്ചു; അവന്‍ ഉത്തരമരുളിയതുമില്ല.
42
ഞാന്‍ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിയെപ്പോലെ ഞാന്‍ അവരെ കോരിക്കളഞ്ഞു.
സങ്കീർത്തനങ്ങൾ 21:8-10
8
നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും നിന്റെ വലങ്കൈ നിന്നെ പകെക്കുന്നവരെ പിടിക്കുടും.
9
നിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും; യഹോവ തന്റെ ക്രോധത്തില്‍ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും.
10
നീ അവരുടെ ഫലത്തെ ഭൂമിയില്‍നിന്നും അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയില്‍നിന്നും നശിപ്പിക്കും.
സങ്കീർത്തനങ്ങൾ 69:22-28
22
അവരുടെ മേശ അവരുടെ മുമ്പില്‍ കണിയായും അവര്‍ സുഖത്തോടിരിക്കുമ്പോള്‍ കുടുക്കായും തീരട്ടെ.
23
അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ അര എപ്പോഴും ആടുമാറാക്കേണമേ.
24
നിന്റെ ക്രോധം അവരുടെമേല്‍ പകരേണമേ. നിന്റെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ.
25
അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളില്‍ ആരും പാര്‍ക്കാതിരിക്കട്ടെ.
26
നീ ദണ്ഡിപ്പിച്ചവനെ അവര്‍ ഉപദ്രവിക്കുന്നു; നീ മുറിവേല്പിച്ചവരുടെ വേദനയെ അവര്‍ വിവിരക്കുന്നു.
27
അവരുടെ അകൃത്യത്തോടു അകൃത്യം കൂട്ടേണമേ; നിന്റെ നീതിയെ അവര്‍ പ്രാപിക്കരുതേ.
28
ജീവന്റെ പുസ്തകത്തില്‍നിന്നു അവരെ മായിച്ചുകളയേണമേ; നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ.
സങ്കീർത്തനങ്ങൾ 109:6-20
6
നന്മെക്കു പകരം തിന്മയും സ്നേഹത്തിന്നു പകരം ദ്വേഷവും അവര്‍ എന്നോടു കാണിച്ചിരിക്കുന്നു.
7
നീ അവന്റെമേല്‍ ഒരു ദുഷ്ടനെ നിയമിക്കേണമേ; എതിരാളി അവന്റെ വലത്തുഭാഗത്തു നില്‍ക്കട്ടെ.
8
അവനെ വിസ്തരിക്കുമ്പോള്‍ അവന്‍ കുറ്റക്കാരനെന്നു തെളിയട്ടെ; അവന്റെ പ്രാര്‍ത്ഥന പാപമായി തീരട്ടെ.
9
അവന്റെ നാളുകള്‍ ചുരുങ്ങിപ്പോകട്ടെ; അവന്റെ സ്ഥാനം മറ്റൊരുത്തന്‍ ഏല്‍ക്കട്ടെ.
10
അവന്റെ മക്കള്‍ അനാഥരും അവന്റെ ഭാര്യ വിധവയും ആയി തീരട്ടെ.
11
അവന്റെ മക്കള്‍ അലഞ്ഞു തെണ്ടിനടക്കട്ടെ. തങ്ങളുടെ ശൂന്യഭവനങ്ങളെ വിട്ടു ഇരന്നു നടക്കട്ടെ;
12
കടക്കാരന്‍ അവന്നുള്ളതൊക്കെയും കൊണ്ടു പോകട്ടെ; അന്യജാതിക്കാര്‍ അവന്റെ പ്രയത്നഫലം കൊള്ളയിടട്ടെ.
13
അവന്നു ദയ കാണിപ്പാന്‍ ആരും ഉണ്ടാകരുതേ; അവന്റെ അനാഥരോടു ആര്‍ക്കും കൃപ തോന്നരുതേ.
14
അവന്റെ സന്തതി മുടിഞ്ഞുപോകട്ടെ; അടുത്ത തലമുറയില്‍ തന്നേ അവരുടെ പേര്‍ മാഞ്ഞു പോകട്ടെ;
15
അവന്റെ പിതാക്കന്മാരുടെ അകൃത്യം യഹോവ ഔര്‍ക്കുംമാറാകട്ടെ; അവന്റെ അമ്മയുടെ പാപം മാഞ്ഞുപോകയുമരുതേ.
16
അവ എല്ലായ്പോഴും യഹോവയുടെ മുമ്പാകെ ഇരിക്കട്ടെ; അവരുടെ ഔര്‍മ്മ അവന്‍ ഭൂമിയില്‍നിന്നു ഛേദിച്ചുകളയേണ്ടതിന്നു തന്നേ.
17
അവന്‍ ദയ കാണിപ്പാന്‍ മറന്നുകളഞ്ഞുവല്ലോ; എളിയവനെയും ദരിദ്രനെയും മനംതകര്‍ന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു.
18
ശാപം അവന്നു പ്രിയമായിരുന്നു; അതു അവന്നു ഭവിച്ചു; അനുഗ്രഹം അവന്നു അപ്രിയമായിരുന്നു; അതു അവനെ വിട്ടകന്നു പോയി.
19
അവന്‍ വസ്ത്രംപോലെ ശാപം ധരിച്ചു; അതു വെള്ളംപോലെ അവന്റെ ഉള്ളിലും എണ്ണപോലെ അവന്റെ അസ്ഥികളിലും ചെന്നു.
20
അതു അവന്നു പുതെക്കുന്ന വസ്ത്രംപോലെയും നിത്യം അരെക്കു കെട്ടുന്ന കച്ചപോലെയും ഇരിക്കട്ടെ.
ലൂക്കോസ് 19:27
എന്നാല്‍ ഞാന്‍ തങ്ങള്‍ക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പില്‍വെച്ചു കൊന്നുകളവിന്‍ എന്നു അവന്‍ കല്പിച്ചു.