അമ്മോന്യരോടു അടുത്തു ചെല്ലുമ്പോള്‍ അവരെ ഞെരുക്കരുതു; അവരോടു പടയെടുക്കയും അരുതു; ഞാന്‍ അമ്മോന്യരുടെ ദേശത്തു നിനക്കു അവകാശം തരികയില്ല; അതു ഞാന്‍ ലോത്തിന്റെ മക്കള്‍ക്കു അവകാശമായി കൊടുത്തിരിക്കുന്നു. -
യിസ്രായേല്‍ എദോം രാജാവിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുഞാന്‍ നിന്റെ ദേശത്തുകൂടി കടന്നുപോകുവാന്‍ അനുവാദം തരേണമെന്നു പറയിച്ചു എങ്കിലും എദോംരാജാവു കേട്ടില്ല; മോവാബ് രാജാവിന്റെ അടുക്കലും അവര്‍ പറഞ്ഞയച്ചു, അവനും സമ്മതിച്ചില്ല; അങ്ങനെ യിസ്രായേല്‍ കാദേശില്‍ പാര്‍ത്തു.
18
അവര്‍ മരുഭൂമിയില്‍കൂടി സഞ്ചരിച്ചു എദോംദേശവും മോവാബ്ദേശവും ചുറ്റിച്ചെന്നു മോവാബ് ദേശത്തിന്റെ കിഴക്കു എത്തി അര്‍ന്നോന്നക്കരെ പാളയമിറങ്ങി; അര്‍ന്നോന്‍ മോവാബിന്റെ അതിരായിരുന്നു. മോവാബിന്റെ അതിര്‍ക്കകത്തു അവര്‍ കടന്നില്ല.
അനന്തരം അമ്മോന്യനായ നാഹാശ് പുറപ്പെട്ടുവന്നു ഗിലെയാദിലെ യാബേശിന്നു നേരെ പാളയം ഇറങ്ങി; യാബേശ് നിവാസികള്‍ ഒക്കെയും നാഹാശിനോടുഞങ്ങളോടു ഒരു ഉടമ്പടി ചെയ്യേണം; എന്നാല്‍ ഞങ്ങള്‍ നിന്നെ സേവിക്കാം എന്നു പറഞ്ഞു.
അവന്‍ മോവാബ്യരെയും തോല്പിച്ചു അവരെ നിലത്തു കിടത്തി ചരടുകൊണ്ടു അളന്നു; കൊല്ലുവാന്‍ രണ്ടു ചരടും ജീവനോടെ രക്ഷിപ്പാന്‍ ഒരു ചരടുമായി അവന്‍ അളന്നു. അങ്ങനെ മോവാബ്യര്‍ ദാവീദിന്നു ദാസന്മാരായി കപ്പം കൊടുത്തുവന്നു.
അവന്റെ ശ്രുതി സുറിയയില്‍ ഒക്കെയും പരന്നു. നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവര്‍, ഭൂതഗ്രസ്തര്‍, ചന്ദ്രരോഗികള്‍, പക്ഷവാതക്കാര്‍ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്റെ അടുക്കല്‍ കൊണ്ടു വന്നു.