യൊരോബെയാം തന്റെ ഭാര്യയോടുനീ യൊരോബെയാമിന്റെ ഭാര്യ എന്നു ആരും അറിയാതവണ്ണം വേഷംമാറി ശീലോവിലേക്കു, പോകേണം; ഈ ജനത്തിന്നു ഞാന്‍ രാജാവാകും എന്നു എന്നോടു പറഞ്ഞ അഹീയാപ്രവാചകന്‍ അവിടെ ഉണ്ടല്ലോ.
എന്നാല്‍ യഹോവ അഹീയാവോടുയൊരോബെയാമിന്റെ ഭാര്യ തന്റെ മകനെക്കുറിച്ചു നിന്നോടു ചോദിപ്പാന്‍ വരുന്നു; അവന്‍ ദീനമായി കിടക്കുന്നു; നീ അവളോടു ഇന്നിന്നപ്രകാരം സംസാരിക്കേണം; അവള്‍ അകത്തു വരുമ്പോള്‍ അന്യസ്ത്രീയുടെ ഭാവം നടിക്കും എന്നു അരുളിച്ചെയ്തു.
മനുഷ്യപുത്രാ, ഈ പുരുഷന്മാര്‍ തങ്ങളുടെ വിഗ്രഹങ്ങളെ ഹൃദയത്തില്‍ സ്മരിച്ചു തങ്ങളുടെ അകൃത്യഹേതു തങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്നു; അവര്‍ ചോദിച്ചാല്‍ ഞാന്‍ ഉത്തരമരുളുമോ?
4
അതുകൊണ്ടു നീ അവരോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ഗൃഹത്തില്‍ തന്റെ വിഗ്രഹങ്ങളെ ഹൃദയത്തില്‍ സ്മരിച്ചും തന്റെ അകൃത്യഹേതു തന്റെ മുമ്പില്‍ വെച്ചുംകൊണ്ടു പ്രവാചകന്റെ അടുക്കല്‍ വരുന്ന ഏവനോടും
5
യഹോവയായ ഞാന്‍ തന്നേ യിസ്രായേല്‍ഗൃഹത്തെ അവരുടെ ഹൃദയത്തില്‍ പിടിക്കേണ്ടതിന്നു അവന്റെ വിഗ്രഹങ്ങളുടെ ബാഹുല്യത്തിന്നു തക്കവണ്ണം ഉത്തരം അരുളും; അവര്‍ എല്ലാവരും തങ്ങളുടെ വിഗ്രഹങ്ങള്‍നിമിത്തം എന്നെ വിട്ടകന്നിരിക്കുന്നുവല്ലോ.
പിന്നെ അവര്‍ അവനെ നാടുവാഴിയുടെ അധീനതയിലും അധികാരത്തിലും ഏല്പിപ്പാന്തക്കവണ്ണം അവനെ വാക്കില്‍ പിടിക്കേണ്ടതിന്നു തക്കം നോക്കി നീതിമാന്മാര്‍ എന്നു നടിക്കുന്ന ഒറ്റുകാരെ അയച്ചു.
21
അവര്‍ അവനോടുഗുരോ, നീ നേര്‍ പറഞ്ഞു ഉപദേശിക്കയും മുഖപക്ഷം നോക്കാതെ ദൈവത്തിന്റെ വഴി യഥാര്‍ത്ഥമായി പഠിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങള്‍ അറിയുന്നു.
22
നാം കൈസര്‍ക്കും കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു.
23
അവരുടെ ഉപായം ഗ്രഹിച്ചിട്ടു അവന്‍ അവരോടുഒരു വെള്ളിക്കാശ് കാണിപ്പിന്‍ ;
അപ്പോള്‍ പത്രൊസ്അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയില്‍ കുറെ എടുത്തുവെപ്പാനും സാത്താന്‍ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു?
4
അതു വിലക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.
5
ഈ വാക്കു കേട്ടിട്ടു അനന്യാസ് വീണു പ്രാണനെ വിട്ടു; ഇതു കേട്ടവര്‍ക്കും എല്ലാവര്‍ക്കും മഹാഭയം ഉണ്ടായി.
അതു കൊണ്ടു ഇതാ, ഞാന്‍ യൊരോബെയാമിന്റെ ഗൃഹത്തിന്നു അനര്‍ത്ഥം വരുത്തി, യൊരോബെയാമിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനും ആയ പുരുഷപ്രജയെ ഒക്കെയും യിസ്രായേലില്‍നിന്നു ഛേദിക്കയും കാഷ്ഠം കോരിക്കളയുന്നതു പോലെ യൊരോബെയാമിന്റെ ഗൃഹം തീരെ മുടിഞ്ഞുപോകുംവരെ അതിനെ കോരിക്കളകയും ചെയ്യും.
അവന്‍ ഭക്ഷണത്തിന്നിരിക്കുമ്പോള്‍ അവനെ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായി.
21
അവര്‍ യെഹൂദയില്‍നിന്നു വന്ന ദൈവപുരുഷനോടുനീ യഹോവയുടെ വചനം മറുത്തു നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചിരുന്ന
22
കല്പന പ്രമാണിക്കാതെ അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യരുതെന്നു അവന്‍ നിന്നോടു കല്പിച്ച സ്ഥലത്തു നീ മടങ്ങിവന്നു അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തതുകൊണ്ടു നിന്റെ ശവം നിന്റെ പിതാക്കന്മാരുടെ കല്ലറയില്‍ വരികയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു വിളിച്ചുപറഞ്ഞു.
അവന്‍ അവനോടുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനാശത്തിന്നായിട്ടു ഞാന്‍ നിയമിച്ച ആളെ നീ വിട്ടയച്ചുകളകകൊണ്ടു നിന്റെ ജീവന്‍ അവന്റെ ജീവന്നും നിന്റെ ജനം അവന്റെ ജനത്തിന്നും പകരമായിരിക്കും എന്നു പറഞ്ഞു.
നീ അവനോടുനീ കുലചെയ്കയും കൈവശമാക്കുകയും ചെയ്തുവോ എന്നു യഹോവ ചോദിക്കന്നു. നായ്ക്കള്‍ നാബോത്തിന്റെ രക്തം നക്കിയ സ്ഥലത്തു വെച്ചു തന്നേ നിന്റെ രക്തവും നക്കിക്കളയും എന്നു യഹോവ കല്പിക്കുന്നു എന്നു നീ അവനോടു പറക.
20
ആഹാബ് ഏലീയാവോടുഎന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ എന്നു പറഞ്ഞു. അതിന്നു അവന്‍ പറഞ്ഞതെന്തെന്നാല്‍അതേ, ഞാന്‍ കണ്ടെത്തി. യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്‍വാന്‍ നീ നിന്നെ വിറ്റുകളഞ്ഞതുകൊണ്ടു
21
ഞാന്‍ നിന്റെ മേല്‍ അനര്‍ത്ഥം വരുത്തും; നിന്നെ അശേഷം നിര്‍മ്മൂലമാക്കി യിസ്രായേലില്‍ അഹാബിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനുമായ പുരുഷപ്രജയെ ഒക്കെയും ഞാന്‍ നിഗ്രഹിച്ചുകളയും.
22
നീ എന്നെ കോപിപ്പിക്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്തതുകൊണ്ടു ഞാന്‍ നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.
അതിന്നു യിസ്രായേല്‍രാജാവു യെഹോശാഫാത്തിനോടുനാം യഹോവയോടു അരുളപ്പാടു ചോദിപ്പാന്‍ തക്കവണ്ണം ഇനി യിമ്ളയുടെ മകനായ മീഖായാവു എന്നൊരുത്തന്‍ ഉണ്ടു. എന്നാല്‍ അവന്‍ എന്നെക്കുറിച്ചു ഗണമല്ല ദോഷം തന്നേ പ്രവചിക്കുന്നതുകൊണ്ടു എനിക്കു അവനോടു ഇഷ്ടമില്ല എന്നു പറഞ്ഞു. രാജാവു അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു.
ദാവീദിന്റെ സിംഹാസനത്തില്‍ ഇരിക്കുന്ന യെഹൂദാരാജാവേ, നീയും നിന്റെ ഭൃത്യന്മാരും ഈ വാതിലുകളില്‍കൂടി കടക്കുന്ന നിന്റെ ജനവും യഹോവയുടെ വചനം കേട്ടുകൊള്‍വിന്‍ !
3
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ നീതിയും ന്യായവും നടത്തി, കവര്‍ച്ചയായി ഭവിച്ചവനെ പീഡകന്റെ കയ്യില്‍നിന്നു വിടുവിപ്പിന്‍ ; പരദേശിയോടും അനാഥനോടും വിധവയോടും അന്യായവും ബലാല്‍ക്കാരവും ചെയ്യരുതു; ഈ സ്ഥലത്തു കുറ്റമില്ലാത്ത രക്തം ചൊരികയും അരുതു.
4
നിങ്ങള്‍ ഈ വചനം അനുഷ്ഠിച്ചാല്‍ ദാവീദിന്റെ സിംഹാസനത്തില്‍ ഇരിക്കുന്നവരും രഥങ്ങളിലും കുതിരപ്പുറത്തും കയറുന്നവരുമായ രാജാക്കന്മാരും അവരുടെ ഭൃത്യന്മാരും പ്രജകളും ഈ അരമനയുടെ വാതിലുകളില്‍കൂടി കടക്കും.
5
ഈ വചനം കേട്ടനുസരിക്കയില്ലെങ്കിലോ, ഈ അരമന ശൂന്യമായ്പോകുമെന്നു ഞാന്‍ എന്നെച്ചൊല്ലി സത്യം ചെയ്യുന്നു എന്നു യഹോവയുടെ അരുളപ്പാടു.
6
യെഹൂദാരാജാവിന്റെ അരമനയോടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ ഗിലെയാദും ലെബാനോന്റെ ശിഖരവും ആകുന്നു; എങ്കിലും ഞാന്‍ നിന്നെ ഒരു മരുഭൂമിയും നിവാസികളില്ലാത്ത പട്ടണങ്ങളും ആക്കും.
7
ഞാന്‍ ആയുധപാണികളായ സംഹാരകന്മാരെ നിന്റെ നേരെ സംഭരിക്കും; അവര്‍ നിന്റെ വിശിഷ്ടദേവദാരുക്കളെ വെട്ടി തീയില്‍ ഇട്ടുകളയും.
മക്കളോ ധാര്‍ഷ്ട്യവും ദുശ്ശാഠ്യവും ഉള്ളവരത്രെ; അവരുടെ അടുക്കലാകുന്നു ഞാന്‍ നിന്നെ അയക്കുന്നതു; യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറയേണം.
അപ്പോള്‍ ബേല്‍ത്ത് ശസ്സര്‍ എന്നും പേരുള്ള ദാനീയേല്‍ കുറെ നേരത്തേക്കു സ്തംഭിച്ചിരുന്നു; അവര്‍ വിചാരങ്ങളാല്‍ പരവശനായി. രാജാവു അവനോടുബേല്‍ത്ത് ശസ്സരേ, സ്വപ്നവും അതിന്റെ അര്‍ത്ഥവുംനിമിത്തം നീ പരവശനാകരുതേ എന്നു കല്പിച്ചു. ബേല്‍ത്ത ശസ്സര്‍ ഉത്തരം പറഞ്ഞതുയജമാനനേ, സ്വപ്നം തിരുമനസ്സിലെ ശത്രുക്കള്‍ക്കും അതിന്റെ അര്‍ത്ഥം തിരുമനസ്സിലെ വൈരികള്‍ക്കും ഭവിക്കട്ടെ.
ഭംഗിയുള്ള ഇലയും അനവധി ഫലവും എല്ലാവര്‍ക്കും ആഹാരവും ഉള്ളതും കീഴെ കാട്ടുമൃഗങ്ങള്‍ വസിച്ചതും കൊമ്പുകളില്‍ ആകാശത്തിലെ പക്ഷികള്‍ക്കു പാര്‍പ്പിടം ഉണ്ടായിരുന്നതുമായി കണ്ട വൃക്ഷം,
22
രാജാവേ, വര്‍ദ്ധിച്ചു ബലവാനായി തീര്‍ന്നിരിക്കുന്ന തിരുമേനി തന്നേ; തിരുമനസ്സിലെ മഹത്വം വര്‍ദ്ധിച്ചു ആകാശംവരെയും ആധിപത്യം ഭൂമിയുടെ അറുതിവരെയും എത്തിയിരിക്കുന്നു.
23
ഒരു ദൂതന്‍ , ഒരു പരിശുദ്ധന്‍ തന്നേ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവന്നുവൃക്ഷത്തെ വെട്ടിയിട്ടു നശിപ്പിച്ചുകളവിന്‍ ; എങ്കിലും അതിന്റെ തായ് വേര്‍ വയലിലെ ഇളമ്പുല്ലില്‍ ഇരിമ്പും താമ്രവും കൊണ്ടുള്ള ബന്ധനത്തോടുകൂടെ ഭൂമിയില്‍ വെച്ചേക്കുവിന്‍ ; അവന്‍ ആകാശത്തിലെ മഞ്ഞുകൊണ്ടു നനയട്ടെ; അവന്നു ഏഴുകാലം കഴിയുന്നതുവരെ അവന്റെ ഉപജീവനം കാട്ടുമൃഗങ്ങളോടു കൂടെ ആയിരിക്കട്ടെ എന്നിങ്ങനെ പറയുന്നതു രാജാവു കണ്ടുവല്ലോ.
24
രാജാവേ, അതിന്റെ അര്‍ത്ഥം ഇതാകുന്നു; എന്റെ യജമാനനായ രാജാവിന്റെമേല്‍ വരുന്ന അത്യുന്നതനായവന്റെ വിധി ഇതു തന്നേ;
25
തിരുമേനിയെ മനുഷ്യരുടെ ഇടയില്‍നിന്നു നീക്കിക്കളയും; തിരുമനസ്സിലെ വാസം കാട്ടുമൃഗങ്ങളോടുകൂടെയാകും. തിരുമേനിയെ കാളയെപ്പോലെ പുല്ലു തീറ്റും; തിരുമേനി ആകാശത്തിലെ മഞ്ഞുകൊണ്ടു നനയും; മനുഷ്യരുടെ രാജത്വത്തിന്മേല്‍ അത്യുന്നതനായവന്‍ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും ചെയ്യുന്നുവെന്നു തിരുമനസ്സുകൊണ്ടു അറിയുന്നതുവരെ ഏഴു കാലം കഴിയും.

ദാനീയേല്‍ രാജസന്നിധിയില്‍ ഉത്തരം ഉണര്‍ത്തിച്ചതുദാനങ്ങള്‍ തിരുമേനിക്കു തന്നേ ഇരിക്കട്ടെ; സമ്മാനങ്ങള്‍ മറ്റൊരുത്തന്നു കൊടുത്താലും; എഴുത്തു ഞാന്‍ രാജാവിനെ വായിച്ചുകേള്‍പ്പിച്ചു അര്‍ത്ഥം ബോധിപ്പിക്കാം;
18
രാജാവേ, അത്യുന്നതനായ ദൈവം തിരുമേനിയുടെ അപ്പനായ നെബൂഖദ് നേസരിന്നു രാജത്വവും മഹത്വവും പ്രതാപവും ബഹുമാനവും നല്കി.
19
അവന്നു നല്കിയ മഹത്വം ഹേതുവായി സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവന്റെ മുമ്പില്‍ ഭയപ്പെട്ടു വിറെച്ചു; തനിക്കു ബോധിച്ചവനെ അവന്‍ കൊല്ലുകയും ബോധിച്ചവനെ ജീവനോടെവെക്കയും ബോധിച്ചവനെ ഉയര്‍ത്തുകയും ബോധിച്ചവനെ താഴ്ത്തുകയും ചെയ്തുവന്നു.
20
എന്നാല്‍ അവന്റെ ഹൃദയം ഗര്‍വ്വിച്ചു, അവന്റെ മനസ്സു അഹങ്കാരത്താല്‍ കഠിനമായിപ്പോയ ശേഷം അവന്‍ രാജാസനത്തില്‍നിന്നു നീങ്ങിപ്പോയി; അവര്‍ അവന്റെ മഹത്വം അവങ്കല്‍നിന്നു എടുത്തുകളഞ്ഞു.
21
അങ്ങനെ അവന്‍ മനുഷ്യരുടെ ഇടയില്‍നിന്നു നീങ്ങി; അവന്റെ ഹൃദയം മൃഗപ്രായമായ്തീര്‍ന്നു; അവന്റെ പാര്‍പ്പു കാട്ടുകഴുതകളോടുകൂടെ ആയിരുന്നു; അവനെ കാളയെപ്പോലെ പുല്ലു തീറ്റി; മനുഷ്യരുടെ രാജത്വത്തിന്മേല്‍ അത്യുന്നതനായ ദൈവം വാഴുകയും തനിക്കു ബോധിച്ചവനെ അതിന്നു നിയമിക്കയും ചെയ്യുന്നു എന്നു അവന്‍ അറിഞ്ഞതുവരെ അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനഞ്ഞു.
22
അവന്റെ മകനായ ബേല്‍ശസ്സരേ, ഇതൊക്കെയും അറിഞ്ഞിട്ടു തിരുമേനിയുടെ ഹൃദയത്തെ താഴ്ത്താതെ
23
സ്വര്‍ഗ്ഗസ്ഥനായ കര്‍ത്താവിന്റെ നേരെ തന്നെത്താന്‍ ഉയര്‍ത്തി അവന്റെ ആലയത്തിലെ പാത്രങ്ങളെ അവര്‍ തിരുമുമ്പില്‍ കൊണ്ടുവന്നു; തിരുമേനിയും മഹത്തുക്കളും തിരുമനസ്സിലെ ഭാര്യമാരും വെപ്പാട്ടികളും അവയില്‍ വീഞ്ഞുകടിച്ചു; കാണ്മാനും കേള്‍പ്പാനും അറിവാനും വഹിയാത്ത പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, മരം, കല്ലു എന്നിവകൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു; തിരുമനസ്സിലെ ശ്വാസവും എല്ലാവഴികളും കൈവശമുള്ളവനായ ദൈവത്തെ മഹത്വീകരിച്ചചതുമില്ല.
24
ആകയാല്‍ അവന്‍ ആ കൈപ്പത്തി അയച്ചു ഈ എഴുത്തു എഴുതിച്ചു.