അപ്പോള്‍ ദാവീദ്ഹാനൂന്റെ അപ്പനായ നാഹാശ് എനിക്കു ദയ ചെയ്തതുപോലെ അവന്റെ മകന്നു ഞാനും ദയ ചെയ്യും എന്നു പറഞ്ഞു അവന്റെ അപ്പനെക്കുറിച്ചു അവനോടു ആശ്വാസവാക്കു പറവാന്‍ തന്റെ ഭൃത്യന്മാരെ പറഞ്ഞയച്ചു.
അവന്‍ അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയില്‍നിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു; അതിന്മേല്‍ രത്നം പതിച്ചിരുന്നു; അവര്‍ അതു ദാവീദിന്റെ തലയില്‍ വെച്ചു; അവന്‍ നഗരത്തില്‍നിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു.
അനന്തരം അമ്മോന്യനായ നാഹാശ് പുറപ്പെട്ടുവന്നു ഗിലെയാദിലെ യാബേശിന്നു നേരെ പാളയം ഇറങ്ങി; യാബേശ് നിവാസികള്‍ ഒക്കെയും നാഹാശിനോടുഞങ്ങളോടു ഒരു ഉടമ്പടി ചെയ്യേണം; എന്നാല്‍ ഞങ്ങള്‍ നിന്നെ സേവിക്കാം എന്നു പറഞ്ഞു.
എന്നാല്‍ ഗിലെയാദ്യനായ ബര്‍സില്ലായിയുടെ മക്കള്‍ക്കു നീ ദയകാണിക്കേണം; അവര്‍ നിന്റെ മേശയിങ്കല്‍ ഭക്ഷണം കഴിക്കുന്നവരുടെ കൂട്ടത്തില്‍ ഇരിക്കട്ടെ; നിന്റെ സഹോദരനായ അബ്ശാലോമിന്റെ മുമ്പില്‍നിന്നു ഞാന്‍ ഔടിപ്പോകുമ്പോള്‍ അവര്‍ അങ്ങനെ തന്നേ എന്നോടും പെരുമാറി.