నియమించును
1 ദിനവൃത്താന്തം 27:1-22
1
യിസ്രായേല്‍പുത്രന്മാര്‍ ആളെണ്ണപ്രകാരം പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സംവത്സരത്തിലെ സകലമാസങ്ങളിലും മാസാന്തരം വരികയും പോകയും ചെയ്യുന്ന അതതു ക്കുറുകളുടെ ഔരോ പ്രവൃത്തിയിലും രാജാവിന്നു സേവ ചെയ്തുപോന്ന അവരുടെ പ്രമാണികളും ആകെ ഇരുപത്തിനാലായിരം പേര്‍.
2
ഒന്നാം മാസത്തേക്കുള്ള ഒന്നാം ക്കുറിന്നു മേല്‍വിചാരകന്‍ സബ്ദീയേലിന്റെ മകന്‍ യാശോബെയാംഅവന്റെ ക്കുറില്‍ ഇരുപത്തിനാലായിരം പേര്‍.
3
അവന്‍ പേരെസ്സിന്റെ പുത്രന്മാരില്‍ ഉള്ളവനും ഒന്നാം മാസത്തെ സകലസേനാപതികള്‍ക്കും തലവനും ആയിരുന്നു.
4
രണ്ടാം മാസത്തേക്കുള്ള ക്കുറിന്നു അഹോഹ്യനായ ദോദായി മേല്‍വിചാരകനും അവന്റെ ക്കുറില്‍ മിക്ളോത്ത് പ്രമാണിയും ആയിരുന്നു. അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
5
മൂന്നാം മാസത്തേക്കുള്ള മൂന്നാമത്തെ സേനാപതി മഹാപുരോഹിതനായ യെഹോയാദയുടെ മകന്‍ ബെനായാവു; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
6
മുപ്പതു പേരില്‍ വീരനും മുപ്പതുപേര്‍ക്കും തലവനുമായ ബെനായാവു ഇവന്‍ തന്നേ; അവന്റെ ക്കുറിന്നു അവന്റെ മകനായ അമ്മീസാബാദ് പ്രമാണിയായിരുന്നു.
7
നാലാം മാസത്തേക്കുള്ള നാലാമത്തവന്‍ യോവാബിന്റെ സഹോദരനായ അസാഹേലും അവന്റെശേഷം അവന്റെ മകനായ സെബദ്യാവും ആയിരുന്നു; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
8
അഞ്ചാം മാസത്തേക്കുള്ള അഞ്ചാമത്തവന്‍ യിസ്രാഹ്യനായ ശംഹൂത്ത്; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
9
ആറാം മാസത്തേക്കുള്ള ആറാമത്തവന്‍ തെക്കോവ്യനായ ഇക്കേശിന്റെ മകന്‍ ഈരാ; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
10
ഏഴാം മാസത്തേക്കുള്ള ഏഴാമത്തവന്‍ എഫ്രയീമ്യരില്‍ പെലോന്യനായ ഹേലെസ്; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
11
എട്ടാം മാസത്തേക്കുള്ള എട്ടാമത്തവന്‍ സര്‍ഹ്യരില്‍ ഹൂശാത്യനായ സിബ്ബെഖായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
12
ഒമ്പതാം മാസത്തേക്കുള്ള ഒമ്പതാമത്തവന്‍ ബെന്യാമീന്യരില്‍ അനാഥോഥ്യനായ അബീയേസെര്‍; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
13
പത്താം മാസത്തേക്കുള്ള പത്താമത്തവന്‍ സര്‍ഹ്യരില്‍ നെതോഫാത്യനായ മഹരായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
14
പതിനൊന്നാം മാസത്തേക്കുള്ള പതിനൊന്നാമത്തവന്‍ എഫ്രയീമിന്റെ പുത്രന്മാരില്‍ പിരാഥോന്യനായ ബെനായാവു; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
15
പന്ത്രണ്ടാം മാസത്തേക്കുള്ള പന്ത്രണ്ടാമത്തവന്‍ ഒത്നീയേലില്‍നിന്നുത്ഭവിച്ച നെതോഫാത്യനായ ഹെല്‍ദായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
16
യിസ്രായേല്‍ഗോത്രങ്ങളുടെ തലവന്മാര്‍രൂബേന്യര്‍ക്കും പ്രഭു സിക്രിയുടെ മകന്‍ എലീയേസെര്‍; ശിമെയോന്യര്‍ക്കും മയഖയുടെ മകന്‍ ശെഫത്യാവു;
17
ലേവ്യര്‍ക്കും കെമൂവേലിന്റെ മകന്‍ ഹശബ്യാവു; അഹരോന്യര്‍ക്കും സാദോക്;
18
യെഹൂദെക്കു ദാവീദിന്റെ സഹോദരന്മാരില്‍ ഒരുത്തനായ എലീഹൂ; യിസ്സാഖാരിന്നു മീഖായേലിന്റെ മകന്‍ ഒമ്രി;
19
സെബൂലൂന്നു ഔബദ്യാവിന്റെ മകന്‍ യിശ്മയ്യാവു; നഫ്താലിക്കു അസ്രീയേലിന്റെ മകന്‍ യെരീമോത്ത്;
20
എഫ്രയീമ്യര്‍ക്കും അസസ്യാവിന്റെ മകന്‍ ഹോശേയ; മനശ്ശെയുടെ പാതിഗോത്രത്തിന്നു പെദായാവിന്റെ മകന്‍ യോവേല്‍.
21
ഗിലെയാദിലെ മനശ്ശെയുടെ പാതിഗോത്രത്തിന്നു സെഖര്‍യ്യാവിന്റെ മകന്‍ യിദ്ദോ; ബെന്യാമീന്നു അബ്നേരിന്റെ മകന്‍ യാസീയേല്‍;
22
ദാന്നു യെരോഹാമിന്റെ മകന്‍ അസരെയോല്‍. ഇവര്‍ യിസ്രായേല്‍ഗോത്രങ്ങള്‍ക്കു പ്രഭുക്കന്മാര്‍ ആയിരുന്നു.
and will set
1 രാജാക്കന്മാർ 4:7
രാജാവിന്നും രാജഗൃഹത്തിന്നും ഭോജന പദാര്‍ത്ഥങ്ങള്‍ എത്തിച്ചുകൊടുപ്പാന്‍ ശലോമോന്നു യിസ്രായേലിലൊക്കെയും പന്ത്രണ്ടു കാര്യക്കാരന്മാര്‍ ഉണ്ടായിരുന്നു. അവരില്‍ ഔരോരുത്തന്‍ ആണ്ടില്‍ ഔരോമാസത്തേക്കു ഭോജനപദാര്‍ത്ഥങ്ങള്‍ എത്തിച്ചുകൊടുക്കും.
1 രാജാക്കന്മാർ 4:22
ശലോമോന്റെ നിത്യച്ചെലവു ദിവസം ഒന്നിന്നു മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണമാവും
1 രാജാക്കന്മാർ 4:23
മാന്‍ , ഇളമാന്‍ , മ്ളാവു, പുഷ്ടിവരുത്തിയ പക്ഷികള്‍ എന്നിവ കൂടാതെ തടിപ്പിച്ച പത്തു കാളയും മേച്ചല്‍പുറത്തെ ഇരുപതു കാളയും നൂറു ആടും ആയിരുന്നു.
1 രാജാക്കന്മാർ 4:27
കാര്യക്കാരന്മാര്‍ ഔരോരുത്തന്‍ ഔരോ മാസത്തേക്കു ശലോമോന്‍ രാജാവിന്റെ പന്തിഭോജനത്തിന്നു കൂടുന്ന എല്ലാവര്‍ക്കും വേണ്ടുന്ന ഭോജനപദാര്‍ത്ഥങ്ങള്‍ കുറവുകൂടാതെ എത്തിച്ചുകൊടുക്കും.
1 രാജാക്കന്മാർ 4:28
അവര്‍ കുതിരകള്‍ക്കും തുരഗങ്ങള്‍ക്കും വേണ്ടുന്ന യവവും വയ്ക്കോലും താന്താന്റെ മുറപ്രകാരം അവന്‍ ഇരിക്കുന്ന സ്ഥലങ്ങളില്‍ എത്തിച്ചുകൊടുക്കും.
2 ദിനവൃത്താന്തം 32:28
ധാന്യം, വീഞ്ഞ്, എണ്ണ എന്ന അനുഭവങ്ങള്‍ക്കായി പാണ്ടികശാലകളും സകലവിധ മൃഗങ്ങള്‍ക്കും പുരകളും ആട്ടിന്‍ കൂട്ടങ്ങള്‍ക്കു തൊഴുത്തുകളും ഉണ്ടാക്കി.
2 ദിനവൃത്താന്തം 32:29
ദൈവം അവന്നു അനവധി സമ്പത്തു കൊടുത്തിരുന്നതുകൊണ്ടു അവന്‍ പട്ടണങ്ങളെയും ആടുമാടുകൂട്ടങ്ങളെയും വളരെ സമ്പാദിച്ചു.