నీళ్లుచేది
1 ശമൂവേൽ 1:15
ഏലി അവളോടുനീ എത്രത്തോളം ലഹരി പിടിച്ചിരിക്കും? നിന്റെ വീഞ്ഞു ഇറങ്ങട്ടെ എന്നു പറഞ്ഞു.
2 ശമൂവേൽ 14:14
നാം മരിക്കേണ്ടുന്നവരല്ലോനിലത്തു ഒഴിച്ചുകളഞ്ഞതും വീണ്ടും ചേര്‍ത്തുകൂടാത്തതുമായ വെള്ളംപോലെ ഇരിക്കുന്നു; ദൈവം ജീവനെ എടുത്തുകളയാതെ ഭ്രഷ്ടനായവന്‍ തനിക്കു ഇനിയും ഭ്രഷ്ടനായിരിക്കാതവണ്ണം മാര്‍ഗ്ഗം ചിന്തിക്കുന്നു.
ഇയ്യോബ് 16:20
എന്റെ സ്നേഹിതന്മാര്‍ എന്നെ പരിഹസിക്കുന്നു; എന്റെ കണ്ണോ ദൈവത്തിങ്കലേക്കു കണ്ണുനീര്‍ പൊഴിക്കുന്നു.
സങ്കീർത്തനങ്ങൾ 6:6
എന്റെ ഞരക്കംകൊണ്ടു ഞാന്‍ തകര്‍ന്നിരിക്കുന്നു; രാത്രിമുഴുവനും എന്റെ കിടക്കയെ ഒഴുക്കുന്നു; കണ്ണുനീര്‍കൊണ്ടു ഞാന്‍ എന്റെ കട്ടിലിനെ നനെക്കുന്നു.
സങ്കീർത്തനങ്ങൾ 42:3
നിന്റെ ദൈവം എവിടെ എന്നു അവര്‍ എന്നോടു നിത്യം പറയുന്നതുകൊണ്ടു എന്റെ കണ്ണുനീര്‍ രാവും പകലും എന്റെ ആഹാരമായ്തീര്‍ന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119:136
അടിയന്റെമേല്‍ നിന്റെ മുഖം പ്രകാശിപ്പിച്ചു നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.
യിരെമ്യാവു 9:1
യിസ്രായേല്‍ഗൃഹമേ, യഹോവ നിങ്ങളോടു അരുളിച്ചെയ്യുന്ന വചനം കേള്‍പ്പിന്‍ !
വിലാപങ്ങൾ 2:11
എന്റെ ജനത്തിന്‍ പുത്രിയുടെ നാശം നിമിത്തം ഞാന്‍ കണ്ണുനീര്‍ വാര്‍ത്തു കണ്ണു മങ്ങിപ്പോകുന്നു; എന്റെ ഉള്ളം കലങ്ങി കരള്‍ നിലത്തു ചൊരിഞ്ഞുവീഴുന്നു; പൈതങ്ങളും ശിശുക്കളും നഗരവീഥികളില്‍ തളര്‍ന്നുകിടക്കുന്നു.
വിലാപങ്ങൾ 2:18
അവരുടെ ഹൃദയം കര്‍ത്താവിനോടു നിലവിളിച്ചു; സീയോന്‍ പുത്രിയുടെ മതിലേ, രാവും പകലും ഔലോല കണ്ണുനീരൊഴുക്കുക; നിനക്കുതന്നേ സ്വസ്ഥത നല്കരുതു; നിന്റെ കണ്മണി വിശ്രമിക്കയുമരുതു.
വിലാപങ്ങൾ 3:49
യഹോവ സ്വര്‍ഗ്ഗത്തില്‍നിന്നു നോക്കി കടാക്ഷിക്കുവോളം
ఉపవాసముండి
2 ദിനവൃത്താന്തം 20:3
യെഹോശാഫാത്ത് ഭയപ്പെട്ടു യഹോവയെ അന്വേഷിപ്പാന്‍ താല്പര്യപ്പെട്ടു യെഹൂദയില്‍ ഒക്കെയും ഒരു ഉപവാസം പ്രസിദ്ധംചെയ്തു.
എസ്രാ 8:21-23
21
അനന്തരം ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തിന്റെ സന്നിധിയില്‍ ഞങ്ങളെത്തന്നേ താഴ്ത്തേണ്ടതിന്നും ഞങ്ങള്‍ക്കും ഞങ്ങളുടെ കുഞ്ഞുകുട്ടികള്‍ക്കും ഞങ്ങളുടെ സകലസമ്പത്തിന്നും വേണ്ടി ശുഭയാത്ര അവനോടു യാചിക്കേണ്ടതിന്നും ഞാന്‍ അവിടെ അഹവാആറ്റിന്റെ അരികെവെച്ചു ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി.
22
ഞങ്ങളുടെ ദൈവത്തിന്റെ കൈ അവനെ അന്വേഷിക്കുന്ന ഏവര്‍ക്കും അനുകൂലമായും അവനെ ഉപേക്ഷിക്കുന്ന ഏവര്‍ക്കും പ്രതിക്കുലമായും ഇരിക്കുന്നു എന്നു ഞങ്ങള്‍ രാജാവിനോടു പറഞ്ഞിരുന്നതുകൊണ്ടു വഴിയില്‍ ശത്രുവിന്റെ നേരെ ഞങ്ങള്‍ക്കു തുണയായിരിക്കേണ്ടതിന്നു പടയാളികളെയും കുതിരച്ചേവകരെയും രാജാവിനോടു ചോദിപ്പാന്‍ ഞാന്‍ ലജ്ജിച്ചിരുന്നു.
23
അങ്ങനെ ഞങ്ങള്‍ ഉപവസിച്ചു ഞങ്ങളുടെ ദൈവത്തോടു അതിനെക്കുറിച്ചു പ്രാര്‍ത്ഥിച്ചു; അവന്‍ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടു.
നെഹെമ്യാവു 9:1-3
1
എന്നാല്‍ ഈ മാസം ഇരുപത്തിനാലാം തിയ്യതി യിസ്രായേല്‍മക്കള്‍ ഉപവസിച്ചും രട്ടുടുത്തും തലയില്‍ പൂഴി വാരിയിട്ടുംകൊണ്ടു കൂടിവന്നു.
2
യിസ്രായേല്‍സന്തതിയായവര്‍ സകല അന്യജാതിക്കാരില്‍നിന്നും വേറുതിരിഞ്ഞു നിന്നു തങ്ങളുടെ പാപങ്ങളെയും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളെയും ഏറ്റു പറഞ്ഞു.
3
പിന്നെ അവര്‍ തങ്ങളുടെ നിലയില്‍ തന്നേ എഴുന്നേറ്റുനിന്നു, അന്നു ഒരു യാമത്തോളം തങ്ങളുടെ ദൈവമായ യഹോവയുടെ ന്യായപ്രമാണപുസ്തകം വായിച്ചു കേള്‍ക്കയും പിന്നെ ഒരു യാമത്തോളം പാപങ്ങളെ ഏറ്റുപറഞ്ഞു തങ്ങളുടെ ദൈവമായ യഹോവയെ നമസ്കരിക്കയും ചെയ്തു.
ദാനീയേൽ 9:3-5
3
അപ്പോള്‍ ഞാന്‍ ഉപവസിച്ചും രട്ടുടുത്തും വെണ്ണീരില്‍ ഇരുന്നും കൊണ്ടു പ്രാര്‍ത്ഥനയോടും യാചനകളോടും കൂടെ അപേക്ഷിക്കേണ്ടതിന്നു ദൈവമായ കര്‍ത്താവിങ്കലേക്കു മുഖം തിരിച്ചു.
4
എന്റെ ദൈവമായ യഹോവയോടു ഞാന്‍ പ്രാര്‍ത്ഥിച്ചു ഏറ്റുപറഞ്ഞതെന്തെന്നാല്‍തന്നെ സ്നേഹിക്കുന്നവര്‍ക്കും തന്റെ കല്പനകളെ പ്രമാണിക്കുന്നവര്‍ക്കും നിയമവും ദയയും പരിപാലിക്കുന്നവനായി മഹാനും ഭയങ്കരനുമായ ദൈവമായ കര്‍ത്താവേ,
5
ഞങ്ങള്‍ പാപം ചെയ്തു, വികടമായി നടന്നു, ദുഷ്ടത പ്രവര്‍ത്തിച്ചു; ഞങ്ങള്‍ മത്സരിച്ചു നിന്റെ കല്പനകളും വിധികളും വിട്ടുമാറിയിരിക്കുന്നു.
യോവേൽ 2:12
എന്നാല്‍ ഇപ്പോഴെങ്കിലും നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചലോടും വിലാപത്തോടുംകൂടെ എങ്കലേക്കു തിരിവിന്‍ എന്നു യഹോവയുടെ അരുളപ്പാടു.
യോനാ 3:1-10
1
യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം യോനെക്കു ഉണ്ടായതു എന്തെന്നാല്‍
2
നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു ഞാന്‍ നിന്നോടു അരുളിച്ചെയ്യുന്ന പ്രസംഗം അതിനോടു പ്രസംഗിക്ക.
3
അങ്ങനെ യോനാ പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം നീനെവേയിലേക്കു ചെന്നു. എന്നാല്‍ നീനെവേ മൂന്നു ദിവസത്തെ വഴിയുള്ള അതിമഹത്തായോരു നഗരമായിരുന്നു.
4
യോനാ നഗരത്തില്‍ കടന്നു ആദ്യം ഒരു ദിവസത്തെ വഴിചെന്നുഇനി നാല്പതു ദിവസം കഴിഞ്ഞാല്‍ നീനെവേ ഉന്മൂലമാകും എന്നു ഘോഷിച്ചുപറഞ്ഞു.
5
എന്നാല്‍ നീനെവേക്കാര്‍ ദൈവത്തില്‍ വിശ്വസിച്ചു ഒരു ഉപവാസം പരസ്യം ചെയ്തു വലിയവരും ചെറിയവരും ഒരുപോലെ രട്ടുടുത്തു.
6
വര്‍ത്തമാനം നീനെവേരാജാവിന്റെ അടുക്കല്‍ എത്തിയാറെ അവന്‍ സിംഹാസനത്തില്‍നിന്നു എഴുന്നേറ്റു രാജവസ്ത്രം നീക്കിവെച്ചു രട്ടു പുതെച്ചു വെണ്ണീറില്‍ ഇരുന്നു.
7
അവന്‍ നീനെവേയില്‍ എങ്ങും ഘോഷിപ്പിച്ചു പരസ്യമാക്കിയതു എന്തെന്നാല്‍രാജാവിന്റെയും അവന്റെ മഹത്തുക്കളുടെയും ആജ്ഞയാവിതുമനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഒരു വസ്തുവും ആസ്വദിക്കരുതു; മേയ്കയും വെള്ളം കുടിക്കയും അരുതു.
8
മനുഷ്യനും മൃഗവും രട്ടു പുതെച്ചു ഉച്ചത്തില്‍ ദൈവത്തോടു വിളിച്ചു അപേക്ഷിക്കേണം; ഔരോരുത്തന്‍ താന്താന്റെ ദുര്‍മ്മാര്‍ഗ്ഗവും താന്താന്റെ കൈക്കലുള്ള സാഹസവും വിട്ടു മനംതിരികയും വേണം.
9
ദൈവം വീണ്ടും അനുതപിച്ചു നാം നശിച്ചുപോകാതെയിരിക്കേണ്ടതിന്നു അവന്റെ ഉഗ്രകോപം വിട്ടുമാറുമായിരിക്കും; ആര്‍ക്കറിയാം.
10
അവര്‍ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിഞ്ഞു എന്നു ദൈവം അവരുടെ പ്രവൃത്തികളാല്‍ കണ്ടപ്പോള്‍ താന്‍ അവര്‍ക്കും വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനര്‍ത്ഥത്തെക്കുറിച്ചു ദൈവം അനുതപിച്ചു അതു വരുത്തിയതുമില്ല.
మేము పాపాత్ములమని
ലേവ്യപുസ്തകം 26:40
അവര്‍ ദേശം വിട്ടുപോയിട്ടു അവരില്ലാതെ അതു ശൂന്യമായി കിടന്നു തന്റെ ശബ്ബത്തുകള്‍ അനുഭവിക്കും. അവര്‍ എന്റെ വിധികളെ ധിക്കരിക്കയും അവര്‍ക്കും എന്റെ ചട്ടങ്ങളോടു വെറുപ്പുതോന്നുകയും ചെയ്തതുകൊണ്ടു അവര്‍ തങ്ങളുടെ അകൃത്യത്തിന്നുള്ള ശിക്ഷ അനുഭവിക്കും.
ന്യായാധിപന്മാർ 10:10
യിസ്രായേല്‍ മക്കള്‍ യഹോവയോടു നിലവിളിച്ചുഞങ്ങള്‍ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാല്‍ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ടു നിന്നോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
1 രാജാക്കന്മാർ 8:47
അവരെ പിടിച്ചു കൊണ്ടുപോയിരിക്കുന്ന ദേശത്തുവെച്ചു അവര്‍ ഉണര്‍ന്നു മനംതിരിഞ്ഞു, അവരെ ബദ്ധരായി കൊണ്ടുപോയ ദേശത്തുവെച്ചുഞങ്ങള്‍ പാപം ചെയ്തു അകൃത്യവും ദുഷ്ടതയും പ്രവര്‍ത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു
എസ്രാ 9:5-10
5
സന്ധ്യായാഗത്തിന്റെ സമയത്തു ഞാന്‍ എന്റെ ആത്മതപനം വിട്ടു എഴുന്നേറ്റു കീറിയ വസ്ത്രത്തോടും മേലങ്കിയോടും കൂടെ മുട്ടുകുത്തി എന്റെ മുട്ടുകുത്തി എന്റെ ദൈവമായ യഹോവയിങ്കലേക്കു കൈമലര്‍ത്തി പറഞ്ഞതെന്തെന്നാല്‍
6
എന്റെ ദൈവമേ, ഞാന്‍ എന്റെ മുഖം എന്റെ ദൈവമായ നിങ്കലേക്കു ഉയര്‍ത്തുവാന്‍ ലജ്ജിച്ചു നാണിച്ചിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങള്‍ ഞങ്ങളുടെ തലെക്കുമീതെ പെരുകി കവിഞ്ഞിരിക്കുന്നു; ഞങ്ങളുടെ കുറ്റം ആകാശത്തോളം വളര്‍ന്നിരിക്കുന്നു.
7
ഞങ്ങളുടെ പിതാക്കന്മാരുടെ കാലംമുതല്‍ ഇന്നുവരെയും ഞങ്ങള്‍ വലിയ കുറ്റക്കാരായിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങള്‍നിമിത്തം ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പുരോഹിതന്മാരും ഇന്നുള്ളതുപോലെ വിദേശരാജാക്കന്മാരുടെ കയ്യില്‍ വാളിന്നും പ്രവാസത്തിന്നും കവര്‍ച്ചെക്കും അപമാനത്തിന്നും ഏല്പിക്കപ്പെട്ടിരിക്കുന്നു.
8
ഇപ്പോഴോ, ഞങ്ങളുടെ ദൈവം ഞങ്ങളുടെ കണ്ണുകളെ പ്രകാശിപ്പിക്കേണ്ടതിന്നും ഞങ്ങളുടെ ദാസ്യസ്ഥിതിയില്‍ ഞങ്ങള്‍ക്കു കുറഞ്ഞോരു ജീവശക്തി നല്കേണ്ടതിന്നും ഞങ്ങളില്‍ ഒരു ശേഷിപ്പിനെ രക്ഷിച്ചു തന്റെ വിശുദ്ധസ്ഥലത്തു ഞങ്ങള്‍ക്കു ഒരു പാര്‍പ്പിടം തരുവാന്‍ തക്കവണ്ണം ഞങ്ങള്‍ക്കു ഒരു ക്ഷണനേരത്തേക്കു ഞങ്ങളുടെ ദൈവമായ യഹോവ കൃപ കാണിച്ചിരിക്കുന്നു.
9
ഞങ്ങള്‍ ദാസന്മാരാകുന്നു സത്യം; എങ്കിലും ഞങ്ങളുടെ ദാസ്യസ്ഥിതിയില്‍ ഞങ്ങളുടെ ദൈവം ഞങ്ങളെ ഉപേക്ഷിക്കാതെ, ഞങ്ങളുടെ ദൈവത്തിന്റെ ആലയം പണികയും അതിന്റെ ശൂന്യങ്ങളെ നന്നാക്കുകയും ചെയ്യേണ്ടതിന്നു ഞങ്ങള്‍ക്കു ജീവശക്തി നലകുവാനും യെഹൂദയിലും യെരൂശലേമിലും ഞങ്ങള്‍ക്കു ഒരു സങ്കേതം തരുവാനും പാര്‍സിരാജാക്കന്മാരുടെ ഭൃഷ്ടിയില്‍ ഞങ്ങള്‍ക്കു ദയ ലഭിക്കുമാറാക്കിയിരിക്കുന്നു.
10
ഇപ്പോള്‍ ഞങ്ങളുടെ ദൈവമേ, ഇതിന്നു ഞങ്ങള്‍ എന്തുപകാരം പറയേണ്ടു?
ഇയ്യോബ് 33:27
അവന്‍ മനുഷ്യരുടെ മുമ്പില്‍ പാടി പറയുന്നതുഞാന്‍ പാപം ചെയ്തു നേരായുള്ളതു മറിച്ചുകളഞ്ഞു; അതിന്നു എന്നോടു പകരം ചെയ്തിട്ടില്ല.
ഇയ്യോബ് 40:4
ഞാന്‍ നിസ്സാരനല്ലോ, ഞാന്‍ നിന്നോടു എന്തുത്തരം പറയേണ്ടു? ഞാന്‍ കൈകൊണ്ടു വായി പൊത്തിക്കൊള്ളുന്നു.
ഇയ്യോബ് 42:6
ആകയാല്‍ ഞാന്‍ എന്നെത്തന്നേ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.
സങ്കീർത്തനങ്ങൾ 38:3-8
3
നിന്റെ നീരസം ഹേതുവായി എന്റെ ദേഹത്തില്‍ സൌഖ്യമില്ല; എന്റെ പാപം ഹേതുവായി എന്റെ അസ്ഥികളില്‍ സ്വസ്ഥതയുമില്ല.
4
എന്റെ അകൃത്യങ്ങള്‍ എന്റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്കു അതിഘനമായിരിക്കുന്നു.
5
എന്റെ ഭോഷത്വംഹേതുവായി എന്റെ വ്രണങ്ങള്‍ ചീഞ്ഞുനാറുന്നു.
6
ഞാന്‍ കുനിഞ്ഞു ഏറ്റവും കൂനിയിരിക്കുന്നു; ഞാന്‍ ഇടവിടാതെ ദുഃഖിച്ചുനടക്കുന്നു.
7
എന്റെ അരയില്‍ വരള്‍ച നിറഞ്ഞിരിക്കുന്നു; എന്റെ ദേഹത്തില്‍ സൌഖ്യമില്ല.
8
ഞാന്‍ ക്ഷീണിച്ചു അത്യന്തം തകര്‍ന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ ഞരക്കംനിമിത്തം ഞാന്‍ അലറുന്നു. കര്‍ത്താവേ, എന്റെ ആഗ്രഹം ഒക്കെയും നിന്റെ മുമ്പില്‍ ഇരിക്കുന്നു. എന്റെ ഞരക്കം നിനക്കു മറഞ്ഞിരിക്കുന്നതുമില്ല.
സങ്കീർത്തനങ്ങൾ 106:6
ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു; ഞങ്ങള്‍ അകൃത്യവും ദുഷ്ടതയും പ്രവര്‍ത്തിച്ചു.
യിരെമ്യാവു 3:13
നിന്റെ ദൈവമായ യഹോവയോടു നീ ദ്രോഹം ചെയ്തു. പച്ചമരത്തിന്‍ കീഴിലൊക്കെയും അന്യന്മാരോടു ദുര്‍മ്മാര്‍ഗ്ഗമായി നടന്നതും എന്റെ വാക്കു കേട്ടനുസരിക്കാതെ ഇരുന്നതുമായ നിന്റെ അകൃത്യം സമ്മതിക്കമാത്രം ചെയ്ക എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവു 3:14
വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിന്‍ എന്നു യഹോവയുടെ അരുളപ്പാടു; ഞാനല്ലോ നിങ്ങളുടെ ഭര്‍ത്താവു; ഞാന്‍ നിങ്ങളെ പട്ടണത്തില്‍ ഒരുത്തനെയും വംശത്തില്‍ രണ്ടുപേരെയും വീതം എടുത്തു സീയോനിലേക്കു കൊണ്ടുവരും.
യിരെമ്യാവു 31:19
നീ ആലോചനയില്‍ വലിയവനും പ്രവൃത്തിയില്‍ ശക്തിമാനും ആകുന്നു; ഔരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തികളുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കേണ്ടതിന്നു നീ മനുഷ്യരുടെ എല്ലാവഴികളിന്മേലും ദൃഷ്ടിവെക്കുന്നു.
ലൂക്കോസ് 15:18
ഞാന്‍ എഴുന്നേറ്റു അപ്പന്റെ അടുക്കല്‍ ചെന്നു അവനോടുഅപ്പാ, ഞാന്‍ സ്വര്‍ഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു.
న్యాయము తీర్చుచువచ్చెను
ന്യായാധിപന്മാർ 3:10
അവന്റെ മേല്‍ യഹോവയുടെ ആത്മാവു വന്നു; അവന്‍ യിസ്രായേലിന്നു ന്യായാധിപനായി യുദ്ധത്തിന്നു പുറപ്പെട്ടാറെ യഹോവ മെസോപൊത്താമ്യയിലെ രാജാവായ കൂശന്‍ രിശാഥയീമിനെ അവന്റെ കയ്യില്‍ ഏല്പിച്ചു; അവന്‍ കൂശന്‍ രീശാഥയീമിനെ ജയിച്ചു.
നെഹെമ്യാവു 9:27
ആകയാല്‍ നീ അവരെ അവരുടെ ശത്രുക്കളുടെ കയ്യില്‍ ഏല്പിച്ചു, അവര്‍ അവരെ പീഡിപ്പിച്ചു; അവരുടെ കഷ്ടകാലത്തു അവര്‍ നിന്നോടു നിലവിളിച്ചപ്പോള്‍ നീ സ്വര്‍ഗ്ഗത്തില്‍ നിന്നു കേട്ടു നിന്റെ മഹാകരുണനിമിത്തം അവര്‍ക്കും രക്ഷകന്മാരെ കൊടുത്തു; അവര്‍ അവരുടെ ശത്രുക്കളുടെ കയ്യില്‍നിന്നു അവരെ രക്ഷിച്ചു.
യെഹെസ്കേൽ 20:4
മനുഷ്യപുത്രാ, നീ അവരെ ന്യായം വിധിക്കുമോ? നീ അവരെ ന്യായം വിധിക്കുമോ? നീ അവരുടെ പിതാക്കന്മാരുടെ മ്ളേച്ഛതകളെ അവരോടു അറിയിച്ചുപറയേണ്ടതു