they laid
2 ശമൂവേൽ 6:3
അവര്‍ ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയില്‍ കയറ്റി, കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടില്‍ നിന്നു കൊണ്ടുവന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും ആ പുതിയവണ്ടി തെളിച്ചു.
1 ദിനവൃത്താന്തം 13:7
അവര്‍ ദൈവത്തിന്റെ പെട്ടകം അബീനാദാബിന്റെ വീട്ടില്‍നിന്നെടുത്തു ഒരു പുതിയ വണ്ടിയില്‍ കയറ്റി; ഉസ്സയും അഹ്യോവും വണ്ടിതെളിച്ചു.
1 ദിനവൃത്താന്തം 15:13-15
13
ആദിയില്‍ നിങ്ങള്‍ തന്നേ അതു ചെയ്യായ്കകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമുക്കു ഛേദം ഉണ്ടാക്കി; നാം അവനെ നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചതു.
14
അങ്ങനെ പുരോഹിതന്മാരും ലേവ്യരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം കൊണ്ടുവരുവാന്‍ തങ്ങളെ തന്നേ ശുദ്ധീകരിച്ചു.
15
ലേവ്യരുടെ പുത്രന്മാര്‍ യഹോവയുടെ വചനപ്രകാരം മോശെ കല്പിച്ചതുപോലെ ദൈവത്തിന്റെ പെട്ടകത്തെ അതിന്റെ തണ്ടുകള്‍ തങ്ങളുടെ ചുമലില്‍ കൊണ്ടു ചുമന്നു.