ఇద్దరు భార్యలు
1 ശമൂവേൽ 1:2
എഫ്രയീം മലനാട്ടിലെ രാമാഥയീം-സോഫീമില്‍ എല്‍ക്കാനാ എന്നു പേരുള്ള ഒരു പുരുഷന്‍ ഉണ്ടായിരുന്നു; അവന്‍ എലീഹൂവിന്റെ മകനായ യെരോഹാമിന്റെ മകന്‍ ആയിരുന്നു; എലീഹൂ എഫ്രയീമ്യനായ സൂഫിന്റെ മകനായ തോഹൂവിന്റെ മകന്‍ ആയിരുന്നു.
1 ശമൂവേൽ 25:42
ഉടനെ അബീഗയില്‍ എഴുന്നേറ്റു തന്റെ പരിചാരകികളായ അഞ്ചു ബാല്യക്കാരത്തികളുമായി കഴുതപ്പുറത്തു കയറി ദാവീദിന്റെ ദൂതന്മാരോടുകൂടെ ചെന്നു അവന്നു ഭാര്യയായി തീര്‍ന്നു.
1 ശമൂവേൽ 25:43
യിസ്രായേലില്‍നിന്നു ദാവീദ് അഹീനോവമിനെയും കൊണ്ടുവന്നു; അവര്‍ ഇരുവരും അവന്നു ഭാര്യമാരായ്തീര്‍ന്നു.
1 ശമൂവേൽ 27:3
യിസ്രെയേല്‍ക്കാരത്തിയായ അഹീനോവം, നാബാലിന്റെ ഭാര്യയായിരുന്ന അബീഗയില്‍ എന്ന രണ്ടു ഭാര്യമാരുമായി ദാവീദും കുടുംബസഹിതം അവന്റെ എല്ലാ ആളുകളും ഗത്തില്‍ ആഖീശിന്റെ അടുക്കല്‍ പാര്‍ത്തു.
2 ശമൂവേൽ 2:2
അങ്ങനെ ദാവീദ് യിസ്രെയേല്‍ക്കാരത്തി അഹീനോവം, കര്‍മ്മേല്യന്‍ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയില്‍ എന്നീ രണ്ടു ഭാര്യമാരുമായി അവിടേക്കു ചെന്നു.
2 ശമൂവേൽ 3:2
ദാവീദിന്നു ഹെബ്രോനില്‍വെച്ചു പുത്രന്മാര്‍ ജനിച്ചു; യിസ്രെയേല്‍ക്കാരത്തിയായ അഹീനോവം പ്രസവിച്ച അമ്നോന്‍ അവന്റെ ആദ്യജാതന്‍ .
2 ശമൂവേൽ 3:3
കര്‍മ്മേല്യന്‍ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയില്‍ പ്രസവിച്ച കിലെയാബ് രണ്ടാമത്തവന്‍ ; ഗെശൂര്‍രാജാവായ തല്‍മയിയുടെ മകള്‍ മയഖയുടെ മകനായ അബ്ശാലോം മൂന്നാമത്തവന്‍ ;