1
കീശിന്റെ മകനായ ശൌലിന്റെ നിമിത്തം ദാവീദ് ഒളിച്ചുപാര്‍ത്തിരുന്നപ്പോള്‍ സീക്ളാഗില്‍ അവന്റെ അടുക്കല്‍ വന്നര്‍ ആവിതു--അവര്‍ വീരന്മാരുടെ കൂട്ടത്തില്‍ അവന്നു യുദ്ധത്തില്‍ തുണചെയ്തു;
2
അവര്‍ വില്ലാളികളും വലങ്കൈകൊണ്ടും ഇടങ്കൈകൊണ്ടും കല്ലെറിവാനും വില്ലുകൊണ്ടു അമ്പെയ്‍വാനും സമര്‍ത്ഥന്മാരുമായിരുന്നു:-- ബെന്യാമീന്യരായ ശൌലിന്റെ സഹോദരന്മാരുടെ കൂട്ടത്തില്‍ തലവനായ അഹീയേസെര്‍, യോവാശ്,
3
ഗിബേയാത്യനായ ശെമായയുടെ പുത്രന്മാര്‍, അസ്മാവെത്തിന്റെ പുത്രന്മാര്‍ യസീയേല്‍, പേലെത്ത്, ബെരാഖാ, അനാഥോത്യന്‍ യേഹൂ.
4
മുപ്പതുപേരില്‍ വീരനും മുപ്പതുപേര്‍ക്കും നായകനുമായി ഗിബെയോന്യനായ യിശ്മയ്യാവു, യിരെമ്യാവു, യഹസീയേല്‍, യോഹാനാന്‍ , ഗെദേരാത്യനായ യോസാബാദ്,
5
എലൂസായി, യെരീമോത്ത്, ബെയല്യാവു, ശെമര്‍യ്യാവു, ഹരൂഫ്യനായ ശെഫത്യാവു,
6
എല്‍ക്കാനാ, യിശ്ശീയാവു, അസരേല്‍, കോരഹ്യരായ യോവേസെര്‍, യാശൊബ്യാം;
7
ഗെദോരില്‍നിന്നുള്ള യെരോഹാമിന്റെ പുത്രന്മാരായ യോവേലാ, സെബദ്യാവു,
8
പരിചയും കുന്തവും എടുപ്പാന്‍ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞു വന്നു മരുഭൂമിയില്‍ ദുര്‍ഗ്ഗത്തില്‍ ദാവീദിനോടു ചേര്‍ന്നു; അവര്‍ സിംഹമുഖന്മാരും മലകളിലെ മാന്‍ പേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.
9
അവരാരെന്നാല്‍തലവന്‍ ഏസെര്‍, രണ്ടാമന്‍ ഔബദ്യാവു, മൂന്നാമന്‍ എലീയാബ്,
10
നാലാമന്‍ മിശ്മന്നാ, അഞ്ചാമന്‍ യിരെമ്യാവു,
11
ആറാമന്‍ അത്ഥായി, ഏഴാമന്‍ എലീയേല്‍,
12
എട്ടാമന്‍ യോഹാനാന്‍ , ഒമ്പതാമന്‍ , എല്‍സാബാദ്,
13
പത്താമന്‍ യിരെമ്യാവു, പതിനൊന്നാമന്‍ മഖ്ബന്നായി.
14
ഇവര്‍ ഗാദ്യരില്‍ പടനായകന്മാര്‍ ആയിരുന്നു; അവരില്‍ ചെറിയവന്‍ നൂറുപേര്‍ക്കും വലിയവന്‍ ആയിരംപേര്‍ക്കും മതിയായവന്‍ .
15
അവര്‍ ഒന്നാം മാസത്തില്‍ യോര്‍ദ്ദാന്‍ കവിഞ്ഞൊഴുകുമ്പോള്‍ അതിനെ കടന്നു താഴ്വര നിവാസികളെയൊക്കെയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഔടിച്ചു.