సౌలు వేలకొలదిగానుదావీదు పదివేలకొలదిగాను హతముచేసిరనివారు నాట్యమాడుచు గాన ప్రతిగానము చేయుచు పాడిన దావీదు ఇతడే కాడా అని అతనితో చెప్పిరి.
1 ശമൂവേൽ 18:6
ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവര്‍ മടങ്ങിവരുമ്പോള്‍ യിസ്രായേല്യപട്ടണങ്ങളില്‍നിന്നൊക്കെയും സ്ത്രീകള്‍ പാടിയും നൃത്തംചെയ്തുംകൊണ്ടു തപ്പും തംബുരുവുമായി സന്തോഷത്തോടെ ശൌല്‍രാജാവിനെ എതിരേറ്റുചെന്നു.
1 ശമൂവേൽ 18:7
സ്ത്രീകള്‍ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായിശൌല്‍ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു പാടി.
1 ശമൂവേൽ 21:11
എന്നാല്‍ ആഖീശിന്റെ ഭൃത്യന്മാര്‍ അവനോടുഇവന്‍ ദേശത്തിലെ രാജാവായ ദാവീദ് അല്ലയോ? ശൌല്‍ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു അവര്‍ നൃത്തങ്ങളില്‍ ഗാനപ്രതിഗാനം ചെയ്തതു ഇവനെക്കുറിച്ചല്ലയോ എന്നു പറഞ്ഞു.
സദൃശ്യവാക്യങ്ങൾ 27:14
അതികാലത്തു എഴുന്നേറ്റു സ്നേഹിതനെ ഉച്ചത്തില്‍ അനുഗ്രഹിക്കുന്നവന്നു അതു ശാപമായി എണ്ണപ്പെടും.