who can stretch
1 ശമൂവേൽ 24:6
അവന്‍ തന്റെ ആളുകളോടുയഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരെ കയ്യെടുക്കുന്നതായ ഈ കാര്യം ചെയ്‍വാന്‍ യഹോവ എനിക്കു ഇടവരുത്തരുതേ; അവന്‍ യഹോവയുടെ അഭിഷിക്തനല്ലോ എന്നു പറഞ്ഞു.
1 ശമൂവേൽ 24:7
ഇങ്ങനെ ദാവീദ് തന്റെ ആളുകളെ ശാസിച്ചു അമര്‍ത്തി; ശൌലിനെ ദ്രോഹിപ്പാന്‍ അവരെ അനുവദിച്ചതുമില്ല. ശൌല്‍ ഗുഹയില്‍നിന്നു എഴുന്നേറ്റു തന്റെ വഴിക്കുപോയി.
2 ശമൂവേൽ 1:14
ദാവീദ് അവനോടുയഹോവയുടെ അഭിഷിക്തനെ സംഹരിക്കേണ്ടതിന്നു കയ്യോങ്ങുവാന്‍ നിനക്കു ഭയം തോന്നാഞ്ഞതു എങ്ങനെ എന്നു പറഞ്ഞു.
2 ശമൂവേൽ 1:16
അവന്‍ അവനെ വെട്ടിക്കൊന്നു. ദാവീദ് അവനോടുനിന്റെ രക്തം നിന്റെ തലമേല്‍; യഹോവയുടെ അഭിഷിക്തനെ ഞാന്‍ കൊന്നു എന്നു നീ നിന്റെ വായ് കൊണ്ടു തന്നെ നിനക്കു വിരോധമായി സാക്ഷീകരിച്ചുവല്ലോ എന്നു പറഞ്ഞു.
സങ്കീർത്തനങ്ങൾ 105:15
എന്റെ അഭിഷിക്തന്മാരെ തൊടരുതു, എന്റെ പ്രവാചകന്മാര്‍ക്കും ഒരു ദോഷവും ചെയ്യരുതു എന്നു പറഞ്ഞു.