నేను పాపము చేసితిని
1 ശമൂവേൽ 15:24
ശൌല്‍ ശമൂവേലിനോടുഞാന്‍ ജനത്തെ ഭയപ്പെട്ടു അവരുടെ വാക്കു അനുസരിച്ചതിനാല്‍ യഹോവയുടെ കല്പനയും നിന്റെ വാക്കും ലംഘിച്ചു പാപം ചെയ്തിരിക്കുന്നു.
1 ശമൂവേൽ 15:30
അപ്പോള്‍ അവന്‍ ഞാന്‍ പാപം ചെയ്തിരിക്കുന്നു; എങ്കിലും ജനത്തിന്റെ മൂപ്പന്മാരുടെയും യിസ്രായേലിന്റെയും മുമ്പാകെ ഇപ്പോള്‍ എന്നെ മാനിച്ചു, ഞാന്‍ നിന്റെ ദൈവമായ യഹോവയെ നമസ്കരിക്കേണ്ടതിന്നു എന്നോടു കൂടെ പോരേണമേ എന്നു അപേക്ഷിച്ചു.
1 ശമൂവേൽ 24:17
പിന്നെ അവന്‍ ദാവീദിനോടു പറഞ്ഞതുനീ എന്നെക്കാള്‍ നീതിമാന്‍ ; ഞാന്‍ നിനക്കു തിന്മചെയ്തതിന്നു നീ എനിക്കു നന്മ പകരം ചെയ്തിരിക്കുന്നു.
പുറപ്പാട് 9:27
അപ്പോള്‍ ഫറവോന്‍ ആളയച്ചു മോശെയെയും അഹരോനെയും വിളിപ്പിച്ചു അവരോടുഈ പ്രാവശ്യം ഞാന്‍ പാപംചെയ്തു; യഹോവ നീതിയുള്ളവന്‍ ; ഞാനും എന്റെ ജനവും ദുഷ്ടന്മാര്‍.
സംഖ്യാപുസ്തകം 22:34
ബിലെയാം യഹോവയുടെ ദൂതനോടുഞാന്‍ പാപം ചെയ്തിരിക്കുന്നുനീ എനിക്കു എതിരായി വഴിയില്‍നിന്നിരുന്നു എന്നു ഞാന്‍ അറിഞ്ഞില്ല; ഇതു നിനക്കു അനിഷ്ടമെന്നുവരികില്‍ ഞാന്‍ മടങ്ങിപ്പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.
മത്തായി 27:4
ഞാന്‍ കുററമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാല്‍ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങള്‍ക്കു എന്തു? നീ തന്നേ നോക്കിക്കൊള്‍ക എന്നു അവര്‍ പറഞ്ഞു.
I will no
1 ശമൂവേൽ 27:4
ദാവീദ് ഗത്തിലേക്കു ഔടിപ്പോയി എന്നു ശൌലിന്നു അറിവുകിട്ടി; അവന്‍ പിന്നെ അവനെ അന്വേഷിച്ചതുമില്ല.
my soul
1 ശമൂവേൽ 26:24
എന്നാല്‍ നിന്റെ ജീവന്‍ ഇന്നു എനിക്കു വിലയേറിയതായിരുന്നതുപോലെ എന്റെ ജീവന്‍ യഹോവേക്കു വിലയേറിയതായിരിക്കട്ടെ; അവന്‍ എന്നെ സകല കഷ്ടതയില്‍ നിന്നും രക്ഷിക്കുമാറാകട്ടെ.
1 ശമൂവേൽ 18:30
എന്നാല്‍ ഫെലിസ്ത്യപ്രഭുക്കന്മാര്‍ യുദ്ധത്തിന്നു പുറപ്പെട്ടു; അവര്‍ പുറപ്പെടുമ്പോഴൊക്കെയും ദാവീദ് ശൌലിന്റെ സകലഭൃത്യന്മാരെക്കാളും കൃതാര്‍ത്ഥനായിരുന്നു; അവന്റെ പേര്‍ വിശ്രുതമായ്തീര്‍ന്നു.
സങ്കീർത്തനങ്ങൾ 49:8
അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആര്‍ക്കും കഴികയില്ല.
സങ്കീർത്തനങ്ങൾ 116:15
തന്റെ ഭക്തന്മാരുടെ മരണം യഹോവേക്കു വിലയേറിയതാകുന്നു.