యెహోవా
1 ശമൂവേൽ 23:21
അതിന്നു ശൌല്‍ പറഞ്ഞതുനിങ്ങള്‍ക്കു എന്നോടു മനസ്സലിവു തോന്നിയിരിക്കകൊണ്ടു നിങ്ങള്‍ യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ടവര്‍.
1 ശമൂവേൽ 26:25
അപ്പോള്‍ ശൌല്‍ ദാവീദിനോടുഎന്റെ മകനേ, ദാവീദേ, നീ അനുഗ്രഹിക്കപ്പെട്ടവന്‍ ; നീ കൃതാര്‍ത്ഥനാകും; നീ ജയംപ്രാപിക്കും എന്നു പറഞ്ഞു. പിന്നെ ദാവീദ് തന്റെ വഴിക്കു പോയി; ശൌലും തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി.
ന്യായാധിപന്മാർ 17:2
അവന്‍ തന്റെ അമ്മയോടുനിനക്കു കളവുപോയതും നീ ഒരു ശപഥം ചെയ്തു ഞാന്‍ കേള്‍ക്കെ പറഞ്ഞതുമായ ആയിരത്തൊരുനൂറു വെള്ളിപ്പണം ഇതാ, എന്റെ പക്കല്‍ ഉണ്ടു; ഞാനാകുന്നു അതു എടുത്തതു എന്നു പറഞ്ഞു. എന്റെ മകനേ, നീ യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ടവന്‍ എന്നു അവന്റെ അമ്മ പറഞ്ഞു.
സങ്കീർത്തനങ്ങൾ 18:20
യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി; എന്റെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തന്നു.
സദൃശ്യവാക്യങ്ങൾ 25:21
ശത്രുവിന്നു വിശക്കുന്നു എങ്കില്‍ അവന്നു തിന്മാന്‍ കൊടുക്ക; ദാഹിക്കുന്നു എങ്കില്‍ കുടിപ്പാന്‍ കൊടുക്ക.
സദൃശ്യവാക്യങ്ങൾ 25:22
അങ്ങനെ നീ അവന്റെ തലമേല്‍ തീക്കനല്‍ കുന്നിക്കും; യഹോവ നിനക്കു പ്രതിഫലം നലകുകയും ചെയ്യും.