അനന്തരം ദാവീദ് തന്റെ കുടുംബത്തെ അനുഗ്രഹിക്കേണ്ടതിന്നു മടങ്ങിവന്നപ്പോള്‍ ശൌലിന്റെ മകളായ മീഖള്‍ ദാവീദിനെ എതിരേറ്റു ചെന്നുനിസ്സാരന്മാരില്‍ ഒരുത്തന്‍ തന്നെത്താന്‍ അനാവൃതനാക്കുന്നതുപോലെ ഇന്നു തന്റെ ദാസന്മാരുടെ ദാസികള്‍ കാണ്‍കെ തന്നെത്താന്‍ അനാവൃതനാക്കിയ യിസ്രായേല്‍ രാജാവു ഇന്നു എത്ര മഹത്വമുള്ളവന്‍ എന്നു പറഞ്ഞു.
അവന്റെ ഭാര്യ ഈസേബെല്‍ അവനോടുനീ ഇന്നു യിസ്രായേലില്‍ രാജ്യഭാരം വഹിക്കുന്നുവോ? എഴുന്നേറ്റു ഭക്ഷണം കഴിക്ക; നിന്റെ മനസ്സു തെളിയട്ടെ; യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാന്‍ നിനക്കു തരും എന്നു പറഞ്ഞു.
അബ്നേര്‍ ഈശ്-ബോശെത്തിന്റെ വാക്കുനിമിത്തം ഏറ്റവും കോപിച്ചു പറഞ്ഞതുഞാന്‍ യെഹൂദാ പക്ഷത്തിലുള്ള ഒരു നായ്ത്തലയോ? ഇന്നു ഞാന്‍ നിന്റെ അപ്പനായ ശൌലിന്റെ ഗൃഹത്തോടും അവന്റെ സഹോദരന്മാരോടും സ്നേഹിതന്മാരോടും ദയ കാണിക്കയും നിന്നെ ദാവീദിന്റെ കയ്യില്‍ ഏല്പിക്കാതിരിക്കയും ചെയ്തിരിക്കെ ഇന്നു ഈ സ്ത്രീ നിമിത്തം നീ എന്നെ കുറ്റം ചുമത്തുന്നുവോ?
അതിന്നു രാജാവുസെരൂയയുടെ പുത്രന്മാരേ, എനിക്കും നിങ്ങള്‍ക്കും തമ്മില്‍ എന്തു? അവന്‍ ശപിക്കട്ടെ; ദാവീദിനെ ശപിക്ക എന്നു യഹോവ അവനോടു കല്പിച്ചിരിക്കുന്നു; പിന്നെ നീ ഇങ്ങനെ ചെയ്യുന്നതു എന്തു എന്നു ആര്‍ ചോദിക്കും എന്നു പറഞ്ഞു.
എന്റെ രക്തം യഹോവയുടെ മുമ്പാകെ നിലത്തു വീഴരുതേ; ഒരുത്തന്‍ പര്‍വ്വതങ്ങളില്‍ ഒരു കാട്ടുകോഴിയെ തേടുന്നതുപോലെ യിസ്രായേല്‍രാജാവു ഒരു ഒറ്റ ചെള്ളിനെ തിരഞ്ഞു പുറപ്പെട്ടിരിക്കുന്നു എന്നും അവന്‍ പറഞ്ഞു.
എന്നാല്‍ എഫ്രയീമ്യര്‍നീ മിദ്യാന്യരോടു യുദ്ധംചെയ്‍വാന്‍ പോയപ്പോള്‍ ഞങ്ങളെ വിളിക്കാഞ്ഞതെന്തു? ഇങ്ങനെ ഞങ്ങളോടു ചെയ്‍വാന്‍ എന്തു സംഗതി എന്നു പറഞ്ഞു അവനോടു ഉഗ്രമായി വാദിച്ചു.
നിങ്ങളുടെ കയ്യിലല്ലോ ദൈവം മിദ്യാന്യപ്രഭുക്കളായ ഔരേബിനെയും സേബിനെയും ഏല്പിച്ചതു; നിങ്ങളോടു ഒത്തുനോക്കിയാല്‍ എന്നെക്കൊണ്ടു സാധിച്ചതു എന്തുള്ളു എന്നു അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോള്‍ അവര്‍ക്കും അവനോടുള്ള കോപം ശമിച്ചു.