ഉടനെ രാജാവു അഹീതൂബിന്റെ മകനായ അഹീമേലെക്‍ പുരോഹിതനെയും അവന്റെ പിതൃഭവനക്കാരായ നോബിലെ സകല പുരോഹിതന്മാരെയും വിളിപ്പിച്ചു; അവര്‍ എല്ലാവരും രാജാവിന്റെ അടുക്കല്‍ വന്നു.
ദാവീദ് നോബില്‍ പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കല്‍ ചെന്നു; അഹീമേലെക്‍ ദാവീദിനെ സംഭ്രമത്തോടെ എതിരേറ്റു അവനോടുആരും കൂടെ ഇല്ലാതെ തനിച്ചുവരുന്നതു എന്തു എന്നു ചോദിച്ചു.
ഈ പട്ടണവും അതിലുള്ളതൊക്കെയും യഹോവേക്കു ശപഥാര്‍പ്പിതമായിരിക്കുന്നു; എങ്കിലും രാഹാബ് എന്ന വേശ്യ നാം അയച്ച ദൂതന്മാരെ ഒളിപ്പിച്ചതിനാല്‍ അവളും അവളോടുകൂടെ വീട്ടിലുള്ള എല്ലാവരും ജീവനോടിരിക്കട്ടെ.
അതുകൊണ്ടു നിന്റെ ജനത്തിന്റെ ഇടയില്‍ ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തില്‍ ശല്‍മാന്‍ ബേത്ത്-അര്‍ബ്ബേലിനെ നശിപ്പിച്ചതുപോലെ നിന്റെ എല്ലാ കോട്ടകള്‍ക്കും നാശം വരും; അവര്‍ അമ്മയെ മക്കളോടുകൂടെ തകര്‍ത്തുകളഞ്ഞുവല്ലോ.