O LORD
യോശുവ 22:22
സര്‍വ്വവല്ലഭനാകുന്ന ദൈവമായ യഹോവ, സര്‍വ്വവല്ലഭനാകുന്ന ദൈവമായ യഹോവ തന്നേ അറിയുന്നു; യിസ്രായേലും അറിയട്ടെ! ഞങ്ങള്‍ യഹോവയോടുള്ള മത്സരത്താലോ ദ്രോഹത്താലോ--അങ്ങനെയെങ്കില്‍ ഇന്നു തന്നേ നിന്റെ രക്ഷ ഞങ്ങള്‍ക്കില്ലാതെ പോകട്ടെ--
ഇയ്യോബ് 31:4
എന്റെ വഴികളെ അവന്‍ കാണുന്നില്ലയോ? എന്റെ കാലടികളെയൊക്കെയും എണ്ണുന്നില്ലയോ?
സങ്കീർത്തനങ്ങൾ 17:3
നീ എന്റെ ഹൃദയത്തെ ശോധനചെയ്തു രാത്രിയില്‍ എന്നെ സന്ദര്‍ശിച്ചു; നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശമൊന്നും കണ്ടെത്തുന്നില്ല; എന്റെ വായ് ലംഘനം ചെയ്കയില്ല എന്നു ഞാന്‍ ഉറെച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 139:1-4
1
സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
2
യഹോവേ, നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു;
3
ഞാന്‍ ഇരിക്കുന്നതും എഴുന്നേലക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു.
4
എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു.
తెలిసికొనినయెడల
സദൃശ്യവാക്യങ്ങൾ 20:5
മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും.
സദൃശ്യവാക്യങ്ങൾ 25:2
കാര്യം മറെച്ചുവെക്കുന്നതു ദൈവത്തിന്റെ മഹത്വം; കാര്യം ആരായുന്നതോ രാജാക്കന്മാരുടെ മഹത്വം.
സദൃശ്യവാക്യങ്ങൾ 25:3
ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും രാജാക്കന്മാരുടെ ഹൃദയവും അഗോചരം.