నిలిపియున్నాడు
ഇയ്യോബ് 5:24
നിന്റെ കൂടാരം നിര്‍ഭയം എന്നു നീ അറിയും; നിന്റെ പാര്‍പ്പിടം നീ പരിശോധിക്കും, ഒന്നും കാണാതെയിരിക്കയില്ല.
സങ്കീർത്തനങ്ങൾ 37:23
ഞാന്‍ ബാലനായിരുന്നു, വൃദ്ധനായിത്തീര്‍ന്നു; നീതിമാന്‍ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാന്‍ കണ്ടിട്ടില്ല.
സങ്കീർത്തനങ്ങൾ 37:24
അവന്‍ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു; അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു.
സങ്കീർത്തനങ്ങൾ 91:11
നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവന്‍ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;
സങ്കീർത്തനങ്ങൾ 91:12
നിന്റെ കാല്‍ കല്ലില്‍ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും.
സങ്കീർത്തനങ്ങൾ 94:18
എന്റെ കാല്‍ വഴുതുന്നു എന്നു ഞാന്‍ പറഞ്ഞപ്പോള്‍ യഹോവേ, നിന്റെ ദയ എന്നെ താങ്ങി.
സങ്കീർത്തനങ്ങൾ 121:3
എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കല്‍നിന്നു വരുന്നു.
സങ്കീർത്തനങ്ങൾ 121:5
യിസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.
സങ്കീർത്തനങ്ങൾ 121:8
യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവന്‍ നിന്റെ പ്രാണനെ പരിപാലിക്കും.
സദൃശ്യവാക്യങ്ങൾ 16:9
മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു; അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.
1 പത്രോസ് 1:5
ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.
his saints
ആവർത്തനം 33:3
അതേ, അവന്‍ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യില്‍ ഇരിക്കുന്നു. അവര്‍ തൃക്കാല്‍ക്കല്‍ ഇരുന്നു; അവന്‍ തിരുവചനങ്ങള്‍ പ്രാപിച്ചു.
സങ്കീർത്തനങ്ങൾ 37:28
നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്റെ നാവു ന്യായം സംസാരിക്കുന്നു.
സങ്കീർത്തനങ്ങൾ 97:10
യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിന്‍ ; അവന്‍ തന്റെ ഭക്തന്മാരുടെ പ്രാണങ്ങളെ കാക്കുന്നു; ദുഷ്ടന്മാരുടെ കയ്യില്‍നിന്നു അവരെ വിടുവിക്കുന്നു.
സദൃശ്യവാക്യങ്ങൾ 2:8
അവന്‍ ന്യായത്തിന്റെ പാതകളെ കാക്കുന്നു; തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു.
യൂദാ 1:1
യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാ, പിതാവായ ദൈവത്തില്‍ സ്നേഹിക്കപ്പെട്ടും യേശുക്രിസ്തുവിന്നായി സൂക്ഷിക്കപ്പെട്ടും ഇരിക്കുന്നവരായ വിളിക്കപ്പെട്ടവര്‍ക്കും എഴുതുന്നതു
യൂദാ 1:3
പ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു നിങ്ങള്‍ക്കു എഴുതുവാന്‍ സകലപ്രയത്നവും ചെയ്കയില്‍ വിശുദ്ധന്മാര്‍ക്കും ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി പോരാടേണ്ടതിന്നു പ്രബോധിപ്പിച്ചെഴുതുവാന്‍ ആവശ്യം എന്നു എനിക്കു തോന്നി.
be silent
ഇയ്യോബ് 5:16
അങ്ങനെ എളിയവന്നു പ്രത്യാശയുണ്ടു; നീതികെട്ടവനോ വായ്പൊത്തുന്നു.
സഭാപ്രസംഗി 5:17
അവന്റെ ജീവകാലം ഒക്കെയും ഇരുട്ടിലും വ്യസനത്തിലും ദീനത്തിലും ക്രോധത്തിലും കഴിയുന്നു.
യിരെമ്യാവു 8:14
തങ്ങളുടെ ഹൃദയത്തിന്റെ ശാഠ്യത്തെയും തങ്ങളുടെ പിതാക്കന്മാര്‍ തങ്ങളെ അഭ്യസിപ്പിച്ച ബാല്‍വിഗ്രഹങ്ങളെയും അനുസരിച്ചു നടന്നതുകൊണ്ടു,
സെഫന്യാവ് 1:15
ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം,
മത്തായി 8:12
രാജ്യത്തിന്റെ പുത്രന്മാരേയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.”
മത്തായി 22:12
സ്നേഹിതാ നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നതു എങ്ങനെ എന്നു ചോദിച്ചു. എന്നാല്‍ അവന്നു വാക്കു മുട്ടിപ്പോയി.
മത്തായി 22:13
രാജാവു ശുശ്രൂഷക്കാരോടുഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടില്‍ തള്ളിക്കളവിന്‍ ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു.
റോമർ 3:19
ന്യായപ്രമാണം പറയുന്നതു എല്ലാം ന്യായപ്രമാണത്തിന്‍ കീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സര്‍വലോകവും ദൈവസന്നിധിയില്‍ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ.
2 പത്രോസ് 2:17
വഴിതെറ്റി നടക്കുന്നവരോടു ഇപ്പോള്‍ അകന്നുവന്നവരെ ഇവര്‍ വെറും വമ്പുപറഞ്ഞു ദുഷ്കാമവൃത്തികളാല്‍ കാമഭോഗങ്ങളില്‍ കുടുക്കുന്നു.
യൂദാ 1:13
തങ്ങളുടെ നാണക്കേടു നുരെച്ചു തള്ളുന്ന കൊടിയ കടല്‍ത്തിരകള്‍; സദാകാലത്തേക്കും അന്ധതമസ്സു സൂക്ഷിച്ചുവെച്ചിരിക്കുന്ന വക്ര ഗതിയുള്ള നക്ഷത്രങ്ങള്‍ തന്നേ.
బలము
1 ശമൂവേൽ 17:49
ദാവീദ് സഞ്ചിയില്‍ കയ്യിട്ടു ഒരു കല്ലു എടുത്തു കവിണയില്‍വെച്ചു വീശി ഫെലിസ്ത്യന്റെ നെറ്റിക്കു എറിഞ്ഞു. കല്ലു അവന്റെ നെറ്റിയില്‍ കൊണ്ടു പതിഞ്ഞു;
1 ശമൂവേൽ 17:50
അവന്‍ കവിണ്ണുവീണു. ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ടു ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നു മുടിച്ചു; എന്നാല്‍ ദാവീദിന്റെ കയ്യില്‍ വാള്‍ ഇല്ലായിരുന്നു.
സങ്കീർത്തനങ്ങൾ 33:16
സൈന്യബഹുത്വത്താല്‍ രാജാവു ജയം പ്രാപിക്കുന്നില്ല; ബലാധിക്യംകൊണ്ടു വീരന്‍ രക്ഷപ്പെടുന്നതുമില്ല.
സങ്കീർത്തനങ്ങൾ 33:17
ജായത്തിന്നു കുതിര വ്യര്‍ത്ഥമാകുന്നു; തന്റെ ബലാധിക്യംമെകാണ്ടു അതു വിടുവിക്കുന്നതുമില്ല.
സഭാപ്രസംഗി 9:11
പിന്നെയും ഞാന്‍ സൂര്യന്നു കീഴെ കണ്ടതുവേഗതയുള്ളവര്‍ ഔട്ടത്തിലും വീരന്മാര്‍ യുദ്ധത്തിലും നേടുന്നില്ല; ജ്ഞാനികള്‍ക്കു ആഹാരവും വിവേകികള്‍ക്കു സമ്പത്തും സാമര്‍ത്ഥ്യമുള്ളവര്‍ക്കും പ്രീതിയും ലഭിക്കുന്നില്ല; അവര്‍ക്കൊക്കെയും കാലവും ഗതിയും അത്രേ ലഭിക്കുന്നതു.
യിരെമ്യാവു 9:23
യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാന്‍ അറിയുന്നു.
സെഖര്യാവ് 4:6
അവന്‍ എന്നോടു ഉത്തരം പറഞ്ഞതെന്തെന്നാല്‍സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാവിതുസൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.