ഫെലിസ്ത്യര്‍ യിസ്രായേലിന്റെ നേരെ അണിനിരന്നു; പട പരന്നപ്പോള്‍ യിസ്രായേല്‍ ഫെലിസ്ത്യരോടു തോറ്റുപോയി; സൈന്യത്തില്‍ ഏകദേശം നാലായിരംപേരെ അവര്‍ പോര്‍ക്കളത്തില്‍ വെച്ചു സംഹരിച്ചു.
അതിന്നു ആ ദൂതന്‍ യിസ്രായേല്‍ ഫെലിസ്ത്യരുടെ മുമ്പില്‍ തോറ്റോടി; ജനത്തില്‍ ഒരു മഹാസംഹാരം ഉണ്ടായി; നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി; ദൈവത്തിന്റെ പെട്ടകവും പിടിപെട്ടുപോയി എന്നു പറഞ്ഞു.
18
അവന്‍ ദൈവത്തിന്റെ പെട്ടകത്തിന്റെ വസ്തുത പറഞ്ഞപ്പോള്‍ ഏലി പടിവാതില്‍ക്കല്‍ ആസനത്തില്‍ നിന്നു പിറകോട്ടു വീണു കഴുത്തൊടിഞ്ഞു മരിച്ചു; അവന്‍ വൃദ്ധനും സ്ഥൂലിച്ചവനും ആയിരുന്നു. അവന്‍ നാല്പതു സംവത്സരം യിസ്രായേലിന്നു ന്യായപാലനം ചെയ്തു.
19
എന്നാല്‍ അവന്റെ മരുമകള്‍ ഫീനെഹാസിന്റെ ഭാര്യ പ്രസവം അടുത്ത ഗര്‍ഭിണിയായിരുന്നു; ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോയതും അമ്മാവിയപ്പനും ഭര്‍ത്താവും മരിച്ചതും കേട്ടപ്പോള്‍ അവള്‍ക്കു പ്രസവവേദന തുടങ്ങി; അവള്‍ നിലത്തു വീണു പ്രസവിച്ചു.
20
അവള്‍ മരിപ്പാറായപ്പോള്‍ അരികെ നിന്ന സ്ത്രീകള്‍ അവളോടുഭയപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു. എന്നാല്‍ അവള്‍ ഉത്തരം പറഞ്ഞില്ല, ശ്രദ്ധിച്ചതുമില്ല.
ശീലോവില്‍ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകനായ ഫീനെഹാസിന്റെ മകനായ ഈഖാബോദിന്റെ സഹോദരനായ അഹീതൂബിന്റെ മകന്‍ അഹീയാവു ആയിരുന്നു അന്നു ഏഫോദ് ധരിച്ചിരുന്നതു. യോനാഥാന്‍ പോയതു ജനം അറിഞ്ഞില്ല.
പിന്നെ രാജാവു അരികെ നിലക്കുന്ന അകമ്പടികളോടുചെന്നു യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവിന്‍ ; അവരും ദാവീദിനോടു ചേര്‍ന്നിരിക്കുന്നു; അവന്‍ ഔടിപ്പോയതു അവര്‍ അറിഞ്ഞിട്ടും എന്നെ അയിറിച്ചില്ലല്ലോ എന്നു കല്പിച്ചു. എന്നാല്‍ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവാന്‍ കൈ നീട്ടുന്നതിന്നു രാജാവിന്റെ ഭൃത്യന്മാര്‍ തുനിഞ്ഞില്ല.
18
അപ്പോള്‍ രാജാവു ദോവേഗിനോടുനീ ചെന്നു പുരോഹിതന്മാരെ കൊല്ലുക എന്നു കല്പിച്ചു. എദോമ്യനായ ദോവേഗ് ചെന്നു പുരോഹിതന്മാരെ വെട്ടി പഞ്ഞിനൂല്‍കൊണ്ടുള്ള ഏഫോദ് ധരിച്ച എണ്പത്തഞ്ചുപേരെ അന്നു കൊന്നുകളഞ്ഞു.
അബ്യാഥാര്‍പുരോഹിതനോടു രാജാവുനീ അനാഥോത്തിലെ നിന്റെ ജന്മഭൂമിയിലേക്കു പൊയ്ക്കൊള്‍ക; നീ മരണയോഗ്യനാകുന്നു; എങ്കിലും നീ എന്റെ അപ്പനായ ദാവീദിന്റെ മുമ്പാകെ കര്‍ത്താവായ യഹോവയുടെ പെട്ടകം ചുമന്നതുകൊണ്ടും എന്റെ അപ്പന്‍ അനുഭവിച്ച സകലകഷ്ടങ്ങളെയും നീ കൂടെ അനുഭവിച്ചതുകൊണ്ടും ഞാന്‍ ഇന്നു നിന്നെ കൊല്ലുന്നില്ല എന്നു പറഞ്ഞു.
മനുഷ്യപുത്രാ, മിസ്രയീംരാജാവായ ഫറവോന്റെ ഭുജത്തെ ഞാന്‍ ഒടിച്ചിരിക്കുന്നു; അതു വാള്‍ പിടിപ്പാന്‍ തക്കവണ്ണം ശക്തി പ്രാപിക്കേണ്ടതിന്നു അതിന്നു മരുന്നുവെച്ചു കെട്ടുകയില്ല, ചികിത്സ ചെയ്കയുമില്ല.
22
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ മിസ്രയീംരാജാവായ ഫറവോന്നു വിരോധമായിരിക്കുന്നു; ഞാന്‍ അവന്റെ ഭുജങ്ങളെ, ബലമുള്ളതിനെയും ഒടിഞ്ഞിരിക്കുന്നതിനെയും തന്നേ, ഒടിച്ചുകളയും; വാളിനെ ഞാന്‍ അവന്റെ കയ്യില്‍നിന്നു വീഴിച്ചുകളകയും ചെയ്യും.
യിസ്രായേല്‍ തെറ്റിപ്പോയ കാലത്തു എന്നെ വിട്ടകന്നു പോയവരും എന്നെ വിട്ടു തെറ്റി വിഗ്രഹങ്ങളോടു ചേര്‍ന്നവരുമായ ലേവ്യര്‍ തന്നേ തങ്ങളുടെ അകൃത്യം വഹിക്കേണം.