ఇదియు గాక వారు క్రొవ్వును దహింపకమునుపు యాజ కుని పనివాడు వచ్చి బలిపశువును వధించువానితోయాజకునికి వండించుటకై మాంసమిమ్ము, ఉడకబెట్టిన మాంసము అతడు నీయొద్ద తీసికొనడు, పచ్చి మాంసమే కావలెను అని చెప్పుచువచ్చెను.
ലേവ്യപുസ്തകം 3:3-5
3
അവന്‍ സമാധാനയാഗത്തില്‍നിന്നു കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലിരിക്കുന്ന സകലമേദസ്സും മൂത്രപിണ്ഡം രണ്ടും
4
അവയുടെ മേല്‍ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവേക്കു ദഹനയാഗമായി അര്‍പ്പിക്കേണം.
5
അഹരോന്റെ പുത്രന്മാര്‍ യാഗപീഠത്തില്‍ തീയുടെ മേലുള്ള വിറകിന്മേല്‍ ഹോമയാഗത്തിന്മീതെ അതു ദഹിപ്പിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം.
ലേവ്യപുസ്തകം 3:16-5
റോമർ 16:18
അങ്ങനെയുള്ളവര്‍ നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെ അല്ല തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു.
ഫിലിപ്പിയർ 3:19
അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു; ലജ്ജയായതില്‍ അവര്‍ക്കും മാനം തോന്നുന്നു; അവര്‍ ഭൂമിയിലുള്ളതു ചിന്തിക്കുന്നു.
യൂദാ 1:12
ഇവര്‍ നിങ്ങളുടെ സ്നേഹസദ്യകളില്‍ മറഞ്ഞുകിടക്കുന്ന പാറകള്‍; നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു ഭയംകൂടാതെ നിങ്ങളെത്തന്നേ തീറ്റുന്നവര്‍; കാറ്റുകൊണ്ടു ഔടുന്ന വെള്ളമില്ലാത്ത മേഘങ്ങള്‍; ഇലകൊഴിഞ്ഞും ഫലമില്ലാതെയും രണ്ടുരു ചത്തും വേരറ്റും പോയ വൃക്ഷങ്ങള്‍;