അനന്തരം ദാവീദ് തന്റെ കുടുംബത്തെ അനുഗ്രഹിക്കേണ്ടതിന്നു മടങ്ങിവന്നപ്പോള്‍ ശൌലിന്റെ മകളായ മീഖള്‍ ദാവീദിനെ എതിരേറ്റു ചെന്നുനിസ്സാരന്മാരില്‍ ഒരുത്തന്‍ തന്നെത്താന്‍ അനാവൃതനാക്കുന്നതുപോലെ ഇന്നു തന്റെ ദാസന്മാരുടെ ദാസികള്‍ കാണ്‍കെ തന്നെത്താന്‍ അനാവൃതനാക്കിയ യിസ്രായേല്‍ രാജാവു ഇന്നു എത്ര മഹത്വമുള്ളവന്‍ എന്നു പറഞ്ഞു.
ആ കാലത്തു തന്നേ, യഹോവ ആമോസിന്റെ മകനായ യെശയ്യാവോടുനീ ചെന്നു നിന്റെ അരയില്‍നിന്നു രട്ടുശീല അഴിച്ചുവെച്ചു കാലില്‍നിന്നു ചെരിപ്പും ഊരിക്കളക എന്നു കല്പിച്ചു; അവന്‍ അങ്ങനെ ചെയ്തു നഗ്നനായും ചെരിപ്പിടാതെയും നടന്നു.
അവര്‍ അവിടെ ഗിരിയിങ്കല്‍ എത്തിയപ്പോള്‍ ഒരു പ്രവാചകഗണം ഇതാ, അവന്നെതിരെ വരുന്നു; ദൈവത്തിന്റെ ആത്മാവു ശക്തിയോടെ അവന്റെമേല്‍ വന്നു; അവന്‍ അവരുടെ ഇടയില്‍ പ്രവചിച്ചു.
11
അവനെ മുമ്പെ അറിഞ്ഞവര്‍ ഒക്കെയും അവന്‍ പ്രവാചകന്മാരുടെ കൂട്ടത്തില്‍ പ്രവചിക്കുന്നതു കണ്ടപ്പോള്‍കീശിന്റെ മകന്നു എന്തു സംഭവിച്ചു? ശൌലും പ്രവാചകന്മാരുടെ കൂട്ടത്തില്‍ ആയോ എന്നു ജനം തമ്മില്‍ തമ്മില്‍ പറഞ്ഞു.
12
അതിന്നു അവിടത്തുകാരില്‍ ഒരുത്തന്‍ ആരാകുന്നു അവരുടെ ഗുരുനാഥന്‍ എന്നു പറഞ്ഞു. ആകയാല്‍ ശൌലും ഉണ്ടോ പ്രവാചകഗണത്തില്‍ എന്നുള്ളതു പഴഞ്ചൊല്ലായി തീര്‍ന്നു.
കേട്ടവര്‍ എല്ലാവരും വിസ്മയിച്ചുയെരൂശലേമില്‍ ഈ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ക്കും നാശം ചെയ്തവന്‍ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കല്‍ കൊണ്ടുപോകുവാനല്ലോ വന്നതു എന്നു പറഞ്ഞു.