చెప్పెను
യോശുവ 2:5
ഇരുട്ടായപ്പോള്‍ പട്ടണവാതില്‍ അടെക്കുന്ന സമയത്തു, അവര്‍ പുറപ്പെട്ടുപോയി; എവിടേക്കു പോയി എന്നു ഞാന്‍ അറിയുന്നില്ല; വേഗത്തില്‍ അവരുടെ പിന്നാലെ ചെല്ലുവിന്‍ ; എന്നാല്‍ അവരെ കണ്ടുപിടിക്കാം എന്നു പറഞ്ഞു.
2 ശമൂവേൽ 16:17-19
17
അതിന്നു ഹൂശായി അബ്ശാലോമിനോടുഅങ്ങനെയല്ല, യഹോവയും ഈ ജനവും യിസ്രായേല്യരൊക്കെയും ആരെ തിരഞ്ഞെടുക്കുന്നുവോ അവന്നുള്ളവന്‍ ആകന്നു ഞാന്‍ ; അവന്റെ പക്ഷത്തില്‍ ഞാന്‍ ഇരിക്കും.
18
ഞാന്‍ ആരെ ആകുന്നു സേവിക്കേണ്ടതു? അവന്റെ മകനെ അല്ലയോ? ഞാന്‍ നിന്റെ അപ്പനെ സേവിച്ചതുപോലെ നിന്നെയും സേവിക്കും എന്നു പറഞ്ഞു.
19
അനന്തരം അബ്ശാലോം അഹിഥോഫെലിനോടുനാം ചെയ്യേണ്ടതു എന്തു എന്നു നിങ്ങള്‍ ആലോചിച്ചു പറവിന്‍ എന്നു പറഞ്ഞു.
2 ശമൂവേൽ 17:20
അബ്ശാലോമിന്റെ ഭൃത്യന്മാര്‍ ആ സ്ത്രീയുടെ വീട്ടില്‍ വന്നുഅഹീമാസും യോനാഥാനും എവിടെ എന്നു ചോദിച്ചതിന്നുഅവര്‍ നീര്‍തോടു കടന്നുപോയി എന്നു സ്ത്രീ പറഞ്ഞു അവര്‍ അന്വേഷിച്ചിട്ടു കാണായ്കയാല്‍ യെരൂശലേമിലേക്കു മടങ്ങിപ്പോയി.