నిబంధనచేసికొనెను
1 ശമൂവേൽ 20:8-17
8
എന്നാല്‍ അങ്ങുന്നു അടിയനോടു ദയ ചെയ്യേണം; അടിയനുമായി യഹോവയെ സാക്ഷിയാക്കി സഖ്യത ചെയ്തിട്ടുണ്ടല്ലോ; വല്ല കുറ്റവും എന്നില്‍ ഉണ്ടെങ്കിലോ അങ്ങുന്നു തന്നേ എന്നെ കൊല്ലുക; അപ്പന്റെ അടുക്കല്‍ എന്നെ കൊണ്ടുപോകുവാന്‍ എന്തൊരാവശ്യം?
9
അതിന്നു യോനാഥാന്‍ അങ്ങനെ നിനക്കു വരാതിരിക്കട്ടെ; എന്റെ അപ്പന്‍ നിനക്കു ദോഷം വരുത്തുവാന്‍ നിര്‍ണ്ണയിച്ചിരിക്കുന്നു എന്നു ഞാന്‍ അറിഞ്ഞാല്‍ നിന്നെ അറിയിക്കാതിരിക്കുമോ എന്നു പറഞ്ഞു.
10
ദാവീദ് യോനാഥാനോടുനിന്റെ അപ്പന്‍ നിന്നോടു കഠിനമായി ഉത്തരം പറഞ്ഞാലോ അതു ആര്‍ എന്നെ അറിയിക്കും എന്നു ചോദിച്ചു.
11
യോനാഥാന്‍ ദാവീദിനോടുവരിക, നമുക്കു വയലിലേക്കു പോകാം എന്നു പറഞ്ഞു; അവര്‍ ഇരുവരും വയലിലേക്കു പോയി.
12
പിന്നെ യോനാഥാന്‍ ദാവീദിനോടു പറഞ്ഞതുയിസ്രായേലിന്റെ ദൈവമായ യഹോവ സാക്ഷിനാളെ ഈ നേരത്തോ മറ്റെന്നാളോ എന്റെ അപ്പന്റെ അന്തര്‍ഗ്ഗതമറിഞ്ഞു നിനക്കു ഗുണമെന്നു കണ്ടാല്‍ ഞാന്‍ ആളയച്ചു നിന്നെ അറിയിക്കാതിരിക്കുമോ?
13
എന്നാല്‍ നിന്നോടു ദോഷം ചെയ്‍വാനാകുന്നു എന്റെ അപ്പന്റെ ഭാവമെങ്കില്‍ ഞാന്‍ അതു നിന്നെ അറിയിച്ചു നീ സമാധാനത്തോടെ പോകേണ്ടതിന്നു നിന്നെ പറഞ്ഞയക്കാതിരുന്നാല്‍ യഹോവ യോനാഥാനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ; യഹോവ എന്റെ അപ്പനോടുകൂടെ ഇരുന്നതുപോലെ നിന്നോടു കൂടെയും ഇരിക്കുമാറാകട്ടെ.
14
ഞാന്‍ ഇനി ജീവനോടിരിക്കയാകുന്നു എങ്കില്‍ ഞാന്‍ മരിക്കാതവണ്ണം യഹോവയുടെ ദയ നീ കാണിക്കേണ്ടതു എന്നോടു മാത്രമല്ല;
15
എന്റെ ഗൃഹത്തോടും നിന്റെ ദയ ഒരിക്കലും അറ്റുപോകരുതു; യഹോവ ദാവീദിന്റെ ശത്രുക്കളെ ഒട്ടൊഴിയാതെ ഭൂതലത്തില്‍നിന്നു ഛേദിച്ചുകളയുംകാലത്തും അറ്റുപോകരുതു.
16
ഇങ്ങനെ യോനാഥാന്‍ ദാവീദിന്റെ ഗൃഹത്തോടെ സഖ്യതചെയ്തു. ദാവീദിന്റെ ശത്രുക്കളോടു യഹോവ ചോദിച്ചുകൊള്ളും.
17
യോനാഥാന്‍ സ്വന്തപ്രാണനെപ്പോലെ ദാവീദിനെ സ്നേഹിക്കയാല്‍ തന്നോടുള്ള സ്നേഹത്തെച്ചൊല്ലി അവനെക്കൊണ്ടു പിന്നെയും സത്യംചെയ്യിച്ചു.
1 ശമൂവേൽ 20:42-17
1 ശമൂവേൽ 23:18
ഇങ്ങനെ അവര്‍ തമ്മില്‍ യഹോവയുടെ സന്നിധിയില്‍ ഉടമ്പടി ചെയ്തു; ദാവീദ് കാട്ടില്‍ താമസിക്കയും യോനാഥാന്‍ വീട്ടിലേക്കു പോകയും ചെയ്തു.
2 ശമൂവേൽ 9:1-3
1
അനന്തരം ദാവീദ്ഞാന്‍ യോനാഥാന്റെ നിമിത്തം ദയ കാണിക്കേണ്ടതിന്നു ശൌലിന്റെ കുടുംബത്തില്‍ ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ എന്നു അന്വേഷിച്ചു.
2
എന്നാല്‍ ശൌലിന്റെ ഗൃഹത്തില്‍ സീബാ എന്നു പേരുള്ള ഒരു ഭൃത്യന്‍ ഉണ്ടായിരുന്നു; അവനെ ദാവീദിന്റെ അടുക്കല്‍ വിളിച്ചുവരുത്തി; രാജാവു അവനോടുനീ സീബയോ എന്നു ചോദിച്ചു. അടിയന്‍ എന്നു അവന്‍ പറഞ്ഞു.
3
ഞാന്‍ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിന്നു ശൌലിന്റെ കുടുംബത്തില്‍ ആരെങ്കിലും ഉണ്ടോ എന്നു രാജാവു ചോദിച്ചതിന്നുരണ്ടു കാലും മുടന്തായിട്ടു യോനാഥാന്റെ ഒരു മകന്‍ ഉണ്ടു എന്നു സീബാ രാജാവിനോടു പറഞ്ഞു.
2 ശമൂവേൽ 21:7
എന്നാല്‍ ദാവീദും ശൌലിന്റെ മകനായ യോനാഥാനും തമ്മില്‍ യഹോവയുടെ നാമത്തില്‍ ചെയ്ത സത്യംനിമിത്തം രാജാവു ശൌലിന്റെ മകനായ യോനാഥാന്റെ മകന്‍ മെഫീബോശെത്തിനെ ഒഴിച്ചു.